ജോലി കിട്ടാതെ വിഷമിച്ചിരിക്കുകയാണോ? സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക അവസരം ഉണ്ട്..45,000 രൂപ ശമ്പളം
തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് (ടി.ടി.പി.എൽ) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പ്രോജക്ട് ഡിപ്പാർട്ട്മെൻ്റ് യൂണിറ്റുകളിലാണ് ഒഴിവുകളുള്ളത്. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ പരിശോധിക്കാം
മാനേജർ (ടെക്നിക്കൽ) തസ്തികയിൽ ഒരു ഒഴിവുണ്ട്. സിവിൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ പ്രോജക്ട് എഞ്ചിനീയറായി കുറഞ്ഞത് 7 വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. 40 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രതിമാസം 60,000 ഏകീകൃത ശമ്പളമായി ലഭിക്കും.

ഡെപ്യൂട്ടി മാനേജർ (കെമിക്കൽ) തസ്തികയിലും ഒരു ഒഴിവുണ്ട്. കെമിക്കൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദം വേണം. പ്രമുഖ സ്ഥാപനങ്ങളിൽ പ്രോജക്ട് എഞ്ചിനീയറായി കുറഞ്ഞത് 3 വർഷത്തെ പരിചയം നിർബന്ധമാണ്. 40 വയസ്സാണ് പരമാവധി പ്രായം. 45,000 ഏകീകൃത ശമ്പളമായി ലഭിക്കും.
ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ) തസ്തികയിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദവും ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ പ്രോജക്ട് എഞ്ചിനീയറായി 3 വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്സാണ്. ഏകീകൃത ശമ്പളം 45,000.
ഡെപ്യൂട്ടി മാനേജർ (ഇൻസ്ട്രുമെന്റേഷൻ) തസ്തികയിലേക്കും ഒരു ഒഴിവുണ്ട്. ഇൻസ്ട്രുമെന്റേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രമുഖ സ്ഥാപനത്തിൽ പ്രോജക്ട് എഞ്ചിനീയറായി 3 വർഷത്തെ പ്രവൃത്തി പരിചയം വേണം. 40 വയസ്സാണ് പ്രായപരിധി. പ്രതിമാസം 45,000 ഏകീകൃത ശമ്പളമായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 4 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/09/TTP-Notification.pdf
കുടുംബശ്രീയിലും ഒഴിവ്
കുടുംബശ്രീ സംസ്ഥാന മിഷനിൽ പ്രോജക്ട് മാനേജർ (ഫിനാൻസ് & പ്രൊപ്പോസൽ എക്സാമിനേഷൻ) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡി ഡി യു ജി കെ വൈ പദ്ധതിയുടെ ഭാഗമായാണ് ഒഴിവ്, കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടതെങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
ഈ തസ്തികയിൽ ഒരു ഒഴിവ് മാത്രമാണുള്ളത്. എം ബി എ (ഫിനാൻസ്) അല്ലെങ്കിൽ എം.കോം, ടാലി, ഡി.സി.എ എന്നിവയാണ് യോഗ്യതകൾ. തത്തുല്യമായ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. 2025 ഓഗസ്റ്റ് 31-ന് അപേക്ഷകന് 45 വയസ്സിൽ കൂടാൻ പാടില്ല. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടന്റായി കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും സാമ്പത്തിക റിപ്പോർട്ടുകൾ തയ്യാറാക്കാനും പരിചയം ആവശ്യമാണ്.
ഡി ഡി യു ജി കെ വൈ പദ്ധതിയുടെ സംസ്ഥാന/ജില്ലാ തലത്തിലുള്ള വരവ് ചെലവ് കണക്കുകൾ കൈകാര്യം ചെയ്യുക, ജില്ലാ മിഷനുകളിലെ അക്കൗണ്ടന്റുമാരെ ഏകോപിപ്പിച്ച് സാമ്പത്തിക റിപ്പോർട്ടുകൾ തയ്യാറാക്കുക എന്നിവയാണ് പ്രധാന ജോലി സ്വഭാവം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 60,000 രൂപ ശമ്പളം ലഭിക്കും. നിയമനം 2026 മാർച്ച് 31 വരെയാണ് പ്രാഥമികമായി നിശ്ചയിച്ചിട്ടുള്ളത്. പ്രവർത്തനമികവ് പരിഗണിച്ച് കരാർ കാലാവധി നീട്ടാനും സാധ്യതയുണ്ട്.
നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷകൾ സമർപ്പിക്കണം. നിയമന നടപടികൾ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി) വഴിയാണ് നടപ്പാക്കുന്നത്. ഉദ്യോഗാർത്ഥികൾ 2,000 രൂപ പരീക്ഷാ ഫീസായി അടയ്ക്കണം. അപേക്ഷയോടൊപ്പം പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതാണ്.
അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 5.












Click it and Unblock the Notifications