സംസ്ഥാന സർക്കാരിന് കീഴിൽ ജോലി; താത്കാലികമെങ്കിലും 60000 രൂപ വരെ ശമ്പളം
കേരള ടൂറിസം മിഷൻ സൊസൈറ്റി (കെ.ആർ.ടി.എം.എസ്) മിഷൻ കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 22 ആണ്. ഒരു ഒഴിവ് മാത്രമാണ് ഉള്ളത്. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം
ഇക്കണോമിക്സ്, സോഷ്യൽ സയൻസ്, ടൂറിസം, ഗാന്ധിയൻ സ്റ്റഡീസ്, റൂറൽ ഡെവലപ്‌മെന്റ്, സോഷ്യൽ വർക്ക്, എൻവയോൺമെന്റൽ സയൻസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ 60% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ടൂറിസം, റെസ്പോൺസിബിൾ ടൂറിസം, കമ്മ്യൂണിറ്റി എംപവർമെൻറ് എന്നിവയുമായി ബന്ധപ്പെട്ട് ഒരു പ്രസിദ്ധീകരിച്ച ലേഖനമോ പ്രബന്ധമോ ഉണ്ടായിരിക്കണം. യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്/സെറ്റ് പരീക്ഷകൾ പാസായവർക്ക് മുൻഗണനയുണ്ട്.

റെസ്പോൺസിബിൾ ടൂറിസം പ്രോജക്ട്, കമ്മ്യൂണിറ്റി എംപവർമെൻറ്, അല്ലെങ്കിൽ സർക്കാർ നേരിട്ടോ അംഗീകൃത ഏജൻസികൾ വഴിയോ നടപ്പാക്കിയ സാമ്പത്തിക വികസന പദ്ധതികളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. റെസ്പോൺസിബിൾ ടൂറിസം പ്രവർത്തനങ്ങൾ, ഗവേഷണം, കമ്മ്യൂണിറ്റി ഡെവലപ്‌മെൻറ് പ്രോഗ്രാമുകൾ എന്നിവയിലെ പരിചയം അഭികാമ്യമാണ്. അപേക്ഷകർക്ക് 50 വയസ്സിൽ കൂടാൻ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/11/KRTMS-Notification-V2.pdf
കൊല്ലം ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ ഒഴിവ്
കൊല്ലം ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവ് സെക്രട്ടറി & പ്രോജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് (www.cmd.kerala.gov.in) വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ നിയമനത്തിൻ്റെ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കണം.
എക്‌സിക്യൂട്ടീവ് സെക്രട്ടറി & പ്രോജക്ട് മാനേജർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക്കും എം.ടെക്കും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എം.ബി.എ. യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.സമാനമായ തസ്തികയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം നിർബന്ധമാണ്. മികച്ച ആശയവിനിമയ ശേഷി, സംഘടനാ വൈദഗ്ദ്ധ്യം, പ്രോജക്ട് മാനേജ്‌മെൻ്റ് കഴിവുകൾ എന്നിവയും അപേക്ഷകർക്ക് ഉണ്ടായിരിക്കണം.
അപേക്ഷിക്കുന്നവരുടെ ഉയർന്ന പ്രായപരിധി 36 വയസ്സാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 60,000 രൂപ ശമ്പളമായി ലഭിക്കും. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 22 വൈകുന്നേരം 5 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/11/Notification-District-Nirmithi-Kendra_V2.pdf
ലക്ചറര്‍ നിയമനം
നടുവില്‍ ഗവ. പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ലക്ചററെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 13ന് രാവിലെ 10.30 ന് നടുവില്‍ ഗവ. പോളിടെക്നിക്ക് കോളേജില്‍ കൂടിക്കാഴ്ചക്ക് എത്തണം.
അനസ്തേഷ്യ ടെക്നീഷ്യൻ ഒഴിവ്
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ അനസ്തേഷ്യ ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. നവംബർ 14 ന് രാവിലെ 11.30 ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്‌നോളജി കോഴ്‌സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. രണ്ട് ഒഴിവുകൾ. നിയമനം താൽക്കാലികമായിരിക്കും. സർക്കാർ മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമാണ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അര മണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.












Click it and Unblock the Notifications