Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സർക്കാരിന് കീഴിൽ 40,000 രൂപയ്ക്ക് താത്കാലിക ജോലി വേണോ? 16 ഒഴിവുണ്ട്, വേറേയും അവസരങ്ങൾ

കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു ചെയ്ൻ മോഡണൈസേഷൻ (KERA) പ്രോജക്ടിൽ ഒഴിവ്. 29 ഒഴിവുകളാണ് ഉള്ളത്. കരാർ നിയമനമാണ്. സപ്റ്റംബർ 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത, ഒഴിവുകൾ ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

പ്രോജക്ട് എക്‌സിക്യൂട്ടീവ് തസ്തികയിൽ 13 ഒഴിവുകളാണ് ഉള്ളത്.

ബി എസ് സി അഗ്രികൾച്ചർ സ്പെഷ്യലൈസേഷൻ

കോട്ടയം, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റുകളിൽ ഓരോ ഒഴിവുകൾ വീതവും തൃശ്ശൂരിലെ കേരള കാർഷിക സർവകലാശാലയിലെ പ്രോജക്ട് ഇംപ്ലിമെൻ്റേഷൻ യൂണിറ്റിൽ ഒരു ഒഴിവും തിരുവനന്തപുരത്തുള്ള വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള പ്രോജക്ട് ഇംപ്ലിമെൻ്റേഷൻ യൂണിറ്റിൽ ഒരു ഒഴിവുമാണ് നിലവിലുള്ളത്.

jobsne-175

ബിടെക് എഞ്ചിനിയറിംഗ് സ്പെഷ്യലൈസേഷൻ

സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റിൽ-1, വ്യവസായ വാണിജ്യ വകുപ്പിൻ്റെ പ്രോജക്ട് ഇംപ്ലിമെൻ്റേഷൻ യൂണിറ്റ്-1, തൃശ്ശൂരിലെ റീജിയണൽ പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റ്-1,കൂടാതെ, കണ്ണൂരിലെയും കോട്ടയത്തെയും റീജിയണൽ പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റുകളിൽ ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്.

ഈ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് എഞ്ചിനീയറിംഗിലോ അഗ്രികൾച്ചറിലോ ബിരുദാനന്തര ബിരുദം വേണം. എം.എസ്‌സി, എം.ടെക്, എം.ബി.എ അല്ലെങ്കിൽ മാനേജ്‌മെൻ്റിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പോലുള്ള ഉന്നത യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. ഈ തസ്തികയിലേക്കുള്ള പ്രായപരിധി 30 വയസ്സാണ്, പ്രതിമാസ ശമ്പളം 40,000 രൂപ.

പ്രോജക്ട് അസിസ്റ്റൻ്റ് തസ്തിക-16 ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം യൂണിറ്റിൽ 10, കോട്ടയം-1,, തൃശൂർ-1, കണ്ണൂർ-1, വ്യവസായ വാണിജ്യ വകുപ്പ് പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ്-2, കേരള കാർഷിക സർവകലാശാല തൃശൂർ യൂണിറ്റ് 1 എന്നിങ്ങനെയാണ് ഒഴിവുകൾ.

തസ്തികയിലേക്ക് ബികോം ബിരുദമാണ് അടിസ്ഥാന യോഗ്യത. എം.ബി.എ അല്ലെങ്കിൽ എം.കോം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഈ തസ്തികയിലെ അപേക്ഷകർക്കും 30 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രതിമാസം 25,000 രൂപയാണ് ശമ്പളം.

താൽക്കാലിക ഒഴിവ്

ഗവ.ഐ.ടി.ഐ (വനിത) കഴക്കൂട്ടത്തിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ഇംഗ്‌ളീഷ് ട്രേഡിൽ. എസ്ഐയുസി നാടാർ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ് നിലവിലുണ്ട്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 9ന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് കോമേഴ്സ് / ആർട്സ് വിഷയത്തിൽ ബിരുദവും (ഒപ്പം ഷോർട്ഹാൻഡ് & ടൈപ്പിംഗ് പാസായിരിക്കണം) ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ കൊമേഴ്സ്യൽ പ്രാക്ടീസിൽ അംഗീകൃത ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അതുമല്ലെങ്കിൽ NTC/NAC പാസായിരിക്കുകയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കുകയും വേണം. വിശദവിവരങ്ങൾക്കായി 0471-2418317 എന്ന നമ്പരിൽ ബന്ധപ്പെടാം.

കിറ്റ്സിൽ അസിസ്റ്റന്റ് പ്രൊഫസർ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം)/എംടിടിഎം/ എംടിഎ/ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റർ ബിരുദം, യുജിസി-നെറ്റ്/ പിഎച്ച്ഡി ആണ് യോഗ്യത. പിഎച്ചിഡി യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. 2025 ജനുവരി 1-ന് 50 വയസ് കവിയരുത്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ സെപ്റ്റംബർ 9 ന് 5 മണിക്ക് മുൻപായി ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org, 0471-2327707, 2329468.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+