Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സർക്കാരിന് കീഴിൽ താത്കാലികമെങ്കിലും ജോലി; ഇതാ അവസരം.അപേക്ഷിക്കാം

കാലാവസ്ഥാ വ്യതിയാന പഠന വിഭാഗത്തിൽ നിരവധി ഒഴിവുകൾ. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

ക്ലൈമറ്റ് ചെയ്ഞ്ച് അസസ്മെന്റ് സ്പെഷ്യലിസ്റ്റ്-ഒരു ഒഴിവ്. മീറ്റിയോറോളജി/ അറ്റ്‌മോസ്ഫെറിക് സയൻസ് / ക്ലൈമറ്റ് ചേഞ്ച് വിഷയങ്ങളിൽ കുറഞ്ഞത് 65 ശതമാനം മാർക്കോടെ എംഎസ്‌സി ബിരുദമാണ് യോഗ്യത. പ്രാദേശിക സർക്കാർ ആസൂത്രണ മേഖലയിൽ കാലാവസ്ഥാ ആഘാത പഠനങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്. മാത്ത് ലാബിലുള്ള പ്രാവീണ്യവും പ്രധാനമാണ്.

jobsne-1

കൺസൾട്ടന്റ് ഗ്രേഡ് I തസ്തികയിലായിരിക്കും നിയമനം. ശമ്പളം 75,000 രൂപ മുതൽ 1,00,000 രൂപ വരെയാണ്. പ്രായപരിധി 45 വയസ്. നിയമനം ഡെപ്യൂട്ടേഷൻ അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിലായിരിക്കും. കുറഞ്ഞത് മൂന്ന് വർഷത്തേക്കാണ് കരാർ കാലാവധി. ഇത് മൂന്ന് വർഷം കൂടി നീട്ടും.

കാർബൺ കാപ്ചർ ആന്റ് യൂട്ടിലൈസേഷൻ സ്പെഷ്യലിസ്റ്റ്-ഒരു ഒഴിവ്

പെട്രോളിയം എഞ്ചിനീയറിംഗിലോ എൻവയോൺമെന്റൽ എഞ്ചിനീയറിംഗിലോ കുറഞ്ഞത് 65% മാർക്കോടെ എം.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഡീപ് മൈനിംഗിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ വലിയ പെട്രോകെമിക്കൽ സ്ഥാപനങ്ങളിലെ പരിസ്ഥിതി മാലിന്യ നിയന്ത്രണ പ്രോജക്റ്റുകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.കൺസൾട്ടൻ്റ് ഗ്രേഡ് II തസ്തികയിലേക്കാണ് നിയമനം. പ്രതിമാസം 1,25,000 രൂപ മുതൽ 1,75,000 രൂപ വരെയാണ് ശമ്പളം. വർഷം 10% ശമ്പള വർദ്ധനവ് ലഭിക്കും. പരമാവധി 50 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

കാർബൺ മോണിറ്ററിംഗ് ആൻഡ് കംപ്ലയിൻസ് ഓഫീസർ-ഒരു ഒഴിവ്

പരിസ്ഥിതി നിയമം/പരിസ്ഥിതി മാനേജ്മെന്റ് വിഷയങ്ങളിൽ 65% മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. വികസന മേഖലയിലെ പ്രോജക്റ്റുകൾ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയം വേണം.

കൺസൾട്ടന്റ് ഗ്രേഡ് II തസ്തികയുടെ ശമ്പള സ്കെയിലാണ് ഈ തസ്തികയ്ക്ക് ലഭിക്കുക. പ്രതിമാസം 1,25,000 മുതൽ 1,75,000 വരെയാണ് ശമ്പളം. വർഷം തോറും 10% ഇൻക്രിമെന്റും ലഭിക്കും. 50 വയസ്സാണ് ഉയർന്ന പ്രായപരിധി. ഡെപ്യൂട്ടേഷൻ വഴിയോ കരാർ അടിസ്ഥാനത്തിലോ ആണ് നിയമനം.

മൾട്ടി ടാസ്കിങ് ഓഫീസർ (എംടിഒ)-ഒരു ഒഴിവ്

അപേക്ഷകർക്ക് കുറഞ്ഞത് 65% മാർക്കോടെ ബിരുദം ഉണ്ടായിരിക്കണം. കൂടാതെ, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് പ്രാവീണ്യം നിർബന്ധമാണ്. സർക്കാർ മേഖലയിൽ എംടിഒ ആയി മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.

ഈ തസ്തികയിലേക്ക് 35 വയസ്സാണ് ഉയർന്ന പ്രായപരിധി. 32,550 രൂപയാണ് ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 1. കൂടുതൽ വിവരങ്ങൾക്ക് -https://cmd.kerala.gov.in/wp-content/uploads/2025/08/KSCCAM-Notification-new.pdf

പ്രിസം പദ്ധതിയിൽ അവസരം

പ്രിസം പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിലും തിരുവനന്തപുരം ജില്ലാ ഓഫീസിലും ഒഴിവുള്ള സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്കുള്ള അഭിമുഖം ഗവ. സെക്രട്ടേറിയറ്റ് സൗത്ത് ബ്‌ളോക്കിലെ പി. ആർ. ഡിയിൽ ആഗസ്റ്റ് 27ന് രാവിലെ 10 ന് നടക്കും. സബ് എഡിറ്റർ പാനലിൽ ജേണലിസം ബിരുദാനന്തര ബിരുദം/ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേണലിസം ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിൽ ജേണലിസം ബിരുദാനന്തര ബിരുദം/ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേണലിസം ഡിപ്ലോമയുമാണ് യോഗ്യത. കണ്ടന്റ് എഡിറ്റർ പാനലിൽ വീഡിയോ എഡിറ്റിങ് ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഒന്ന് പാസായിരിക്കണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർത്ഥികൾ 27ന് യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകളും ഒരു സെറ്റ് പകർപ്പുമായി വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം. ഉയർന്ന പ്രായ പരിധി 35 വയസ്സാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+