സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി; 40,000 രൂപ വരെ ശമ്പളം..ഇതാ ഒഴിവുകൾ
സംസ്ഥാന സർക്കാരിന് കീഴിൽ കരാർ ജോലി. കെ ഡിസ്കിലാണ് ഒഴിവുകൾ. പ്രോഗ്രാം എക്സിക്യൂട്ടീവ്, ജൂനിയർ അസോസിയേറ്റ്/ ഇന്റേൺഷിപ്പ് ട്രെയിനി തസ്തികയിലാണ് ഒഴിവുകൾ. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം
പ്രോഗ്രാം എക്സിക്യൂട്ടീവ്
മൂന്ന് ഒഴിവുകളാണ് ഉള്ളത്. 35 വയസ്സാണ് ഉയർന്ന പ്രായപരിധി, യോഗ്യതയും പ്രവൃത്തിപരിചയവും അനുസരിച്ച് പ്രതിമാസം 30,000 രൂപ മുതൽ 40,000 രൂപ വരെ ശമ്പളം ലഭിക്കും.
മാനേജ്‌മെന്റ്, സോഷ്യൽ വർക്ക് (MSW), സോഷ്യൽ സയൻസസ്, ബി.ടെക്/എഞ്ചിനീയറിംഗ് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. കൂടാതെ, 3D ഡിസൈനിംഗ്/പ്രോട്ടോടൈപ്പിംഗ്, CAD സോഫ്റ്റ്‌വെയറുകൾ, അല്ലെങ്കിൽ മേക്കർസ്പേസ് പ്രവർത്തനങ്ങളിൽ പ്രാഗൽഭ്യം അല്ലെങ്കിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രോഗ്രാം മാനേജ്‌മെന്റ്, ഇന്നൊവേഷൻ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, അല്ലെങ്കിൽ സോഷ്യൽ ഇംപാക്ട് സംരംഭങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യമാണ്. AutoCAD, SolidWorks, Fusion 360 തുടങ്ങിയ ഏതെങ്കിലും 3D ഡിസൈൻ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം വേണം.
മികച്ച ആശയവിനിമയ ശേഷി, സംഘടനാപരമായ കഴിവുകൾ, വിവിധ തലങ്ങളിലുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള കഴിവ് എന്നിവയും ഈ തസ്തികയിലേക്ക് പരിഗണിക്കുന്ന പ്രധാന യോഗ്യതകളാണ്.എം.എസ്. ഓഫീസ്, ഗൂഗിൾ വർക്ക്‌സ്‌പേസ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രോജക്ട് മാനേജ്‌മെന്റ് ടൂളുകളെക്കുറിച്ചുള്ള അറിവ് ഒരു അധിക യോഗ്യതയായി പരിഗണിക്കും.
ജൂനിയർ അസോസിയേറ്റ്
3 ഒഴിവുകൾ
എഞ്ചിനിയറിംഗ്, ഡിസൈൻ, മാനേജ്മെൻ്റ് (BBA/MBA), സോഷ്യൽ സയൻസസ്, ജേർണലിസം/എംസിജെ/മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിലോ അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. 35 വയസാണ് പ്രായപരിധി. ഫ്രഷേഴ്സിനും ഒരു വർഷം വരെ പ്രവർത്തിപരിചയമുള്ളവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
മികച്ച ആശയവിനിമയ ശേഷിയും ടീം വർക്കിനുള്ള കഴിവും നിർബന്ധമാണ്. സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസർമാർ, എസ്എംഇ-കൾ, വലിയ സംരംഭങ്ങൾ എന്നിവരുൾപ്പെടെയുള്ള സാധ്യതയുള്ള ക്ലയിൻ്റുകളെ കണ്ടെത്തുക എന്നതാണ് പ്രധാന ഉത്തരവാദിത്തം.
പുതിയ ഉപഭോക്താക്കളെ കണ്ടെത്തുക, വർക്ക് നിയർ ഹോം സെൻ്റർ സൗകര്യങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയും ചുമതലകളിൽപ്പെടുന്നു. പ്രാദേശിക ഇന്നൊവേഷൻ ഹബ്ബായി കേന്ദ്രത്തെ വികസിപ്പിക്കുക, നെറ്റ്‌വർക്കിംഗ് പരിപാടികൾ സംഘടിപ്പിക്കുക, പ്രോജക്റ്റിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന വരുമാനം കണ്ടെത്തുക എന്നിവയും ഈ സ്ഥാനങ്ങൾ വഹിക്കുന്നവരുടെ ഉത്തരവാദിത്തങ്ങളും നിറവേറ്റണം.
അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 25 ആണ്. കൂടുതൽ വിവരങ്ങൾക്ക് -https://cmd.kerala.gov.in/wp-content/uploads/2025/08/PMU-002-2025-Notification-1.pdf
കുടുംബശ്രീയില്‍ നിയമനം
പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്‍ കാര്യാലയത്തില്‍ ഓഫീസ് സെക്രട്ടറിയല്‍ സ്റ്റാഫ് കം അക്കൗണ്ട്സ് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അയല്‍കൂട്ട അംഗം/ കുടുംബാംഗമോ ആയ നിശ്ചിത യോഗ്യതയുളള സ്ത്രീ/പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ബികോം ബിരുദം, ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം(എംഎസ്ഓഫീസ്, ഇന്റര്‍നേറ്റ് ആപ്ലിക്കേഷന്‍സ്) എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി2025 ഓഗസ്റ്റ് 20ന് 21-35 വയസ്. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ഫോട്ടോ, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 27 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കലക്ടറേറ്റില്‍ നേരിട്ടോ തപാല്‍ മുഖേനെയോ അപേക്ഷിക്കാം. ഫോണ്‍ : 0468 2221807.
ട്രേഡ്സ്മാൻ നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് (മെഷിനിസ്റ്റ്) വിഭാഗത്തിൽ ട്രേഡ്സ്മാന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് ആഗസ്റ്റ് 25 രാവിലെ 10 ന് അഭിമുഖവും പ്രായോഗിക പരീക്ഷയും നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://gecbh.ac.in, 0471 2300484.












Click it and Unblock the Notifications