കുടുംബശ്രീയിലും മെഡിക്കൽ കോളേജിലും താത്കാലിക ജോലി ഒഴിവ്;ഈ യോഗ്യത ഉണ്ടോ?അപേക്ഷിക്കാം

ആലപ്പുറ കുടുംബശ്രീയിൽ ജോലി ഒഴിവുകൾ. ക്ലസ്‌റ്റർ ലെവൽ ഐ.എഫ്.സി. ആങ്കർ, സീനിയർ സി.ആർ.പി. തസ്‌തികകളിലേക്കാണ് നിയമനം. അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാണ്. യോഗ്യത, ഒഴിവുകൾ, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

അരുകുറ്റി, അമ്പലപ്പുഴ സൌത്ത്, തകഴി, പുളിങ്കുന്ന് എന്നീ സിഡിഎസുകളിലാണ് ഒഴിവുകൾ ഉള്ളത്. ഐ.എഫ്.സി ആങ്കർ- ഡിഗ്രി (സയൻസ്) /ഡിപ്ലോമ അഗ്രിക്കൾച്ചർ, അലൈഡ് സയൻസ് (കൃഷിയിലോ ഫാം ബേയ്‌സ്‌ഡ് ലൈവ്ലിഹുഡിലോ 1 വർഷത്തെ പ്രവൃത്തി പരിചയം, എക്സ്റ്റൻഷൻ ആന്റ് മാർക്കറ്റിംഗ് പ്രവർത്തി പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഡിഗ്രി യോഗ്യത /വി.എച്ച്.എസ്.സി അഗ്രിക്കൾച്ചർ ഉള്ളവരേയും
പരിഗണിക്കും.ഇവർക്ക് കാർഷിക മേഖലയിൽ 2 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. വേതനം ഓണറേറിയം അടിസ്ഥാനത്തിൽ ആയിരിക്കും.

jobsnn-

സീനിയർ സിആർപി തസ്തിക

ഓരോ ഒഴിവുകൾ.കൃഷി സഖി/പശു സഖി/അഗ്രി സി.ആർ.പി. എന്ന നിലയിൽ 2 വർഷത്തെ
പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. സി.ആർ.പി. മാരുടെ പരിശീലനം
പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കുന്നതാണ്. വേതനം ഓണറേറിയം
അടിസ്ഥാനത്തിൽ ആയിരിക്കും.

കുടുംബശ്രീ/ഓക്സ‌ിലറി അംഗങ്ങളായ സ്ത്രീകൾക്കാണ് അപേക്ഷിക്കാനാകുക. 3 വർഷമാണ്
ഐ.എഫ്.സി. പദ്ധതിയുടെ കാലാവധി. ഈകാലയളവിൽ ഓരോ വർഷവും
നടത്തി മികച്ച പ്രവർത്തനം കാഴ്‌ച വെയ്ക്കുന്നവർക്ക് തുടർ നിയമനം
നൽകുന്നതാണെന്ന് അധികൃതർ അറിയിച്ചു.

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ/ പ്രവൃത്തി പരിചയങ്ങൾ, കുടുംബശ്രീ /ഒക്സ‌സിലറി അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ എന്നിവ
സഹിതം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ തപാൽ മുഖാന്തിരമോ നേരിട്ടോ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10 ആണ്. മേൽവിലാസം-ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, വലിയകുളം, ആലിശ്ശേരി വാർഡ്, ആലപ്പുഴ -688001
ഫോൺ : 0477 2254104 കൂടുതൽ വിവരങ്ങൾക്ക് https://www.kudumbashree.org/storage//files/rwh81_vacancy-notification-ifc_anchor-senior_crp-kudumbashree-alappuzha-district-mission.pdf

കൊല്ലം മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ ഒഴിവ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്.താത്കാലിക ഒഴിവാണ്. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

ഇ.സി.ജി ടെക്‌നീഷ്യൻ ട്രെയിനി

മൂന്ന് ഒഴിവുകളാണ് ഉള്ളത്. എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക് ടെക്‌നോളജി യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്. പ്രതിമാസം 14,500 രൂപയാണ് വേതനമായി ലഭിക്കുക.

ഇ.സി.ജി ടെക്‌നീഷ്യൻ

രണ്ട് ഒഴിവുകൾ. എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക് ടെക്‌നോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വേതനം 19,000 രൂപ.

സ്റ്റാഫ് നഴ്‌സ്

ഒരു ഒഴിവ്. ജനറൽ നഴ്‌സിംഗ് മിഡ്‌വൈഫറി/ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയും കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും വേണം. സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. വേതനം 19,000 രൂപ.

സൈക്കോളജിസ്റ്റ്

ഒരു ഒഴിവ്. എം.എസ്‌സി സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റിലുള്ള പരിചയം അഭിലഷണീയം. വേതനം 17,000 രൂപ.

അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23 വൈകിട്ട് 5 വരെയാണ്. പ്രായപരിധി 18-41 വയസ്. താത്പര്യമുള്ളവർ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ബന്ധപ്പെട്ട കൗൺസിൽ രജിസ്‌ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474-2575050.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma