Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസി സ്വിഫ്റ്റില്‍ ഒഴിവ്; വേറേയും നിരവധി താത്കാലിക ഒഴിവുകൾ

കെഎസ്ആർടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിൽ ഒഴിവുകൾ. കരാർ വ്യവസ്ഥയിലാണ് നിയമനം. യോഗ്യത, ശമ്പളം തുടങ്ങിയ വിളശദമായ വിവരങ്ങൾ അറിയാം.

ഉദ്യോഗാര്‍ത്ഥി എംവൈ ആക്ട് 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ്‌ ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണം. അംഗീകൃത ബോര്‍ഡ്‌ /സ്ഥാപനത്തില്‍ നിന്ന്‌ പത്താം ക്ലാസ്‌ പാസ്സായിരിക്കണം. 30ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച്‌ വര്‍ഷത്തില്‍ കുറയാതെ ഡ്രൈവിങ് പ്രവൃത്തിപരിചയം വേണം.

jobhiring-1

25 മുതല്‍ 55 വയസ് വരെയാണ് പ്രായപരിധി. വാഹനങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിലൂണ്ടാകുന്ന ചെറിയ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുളള അറിവും അഭികാമ്യം .10 മണിക്കൂര്‍ വരെ ജോലി ചെയ്യുവാന്‍ ആവശ്യമായ ആരോഗ്യവും കാഴ്ചശക്തിയും ഉണ്ടായിരിക്കണം. സിവില്‍ സര്‍ജന്‍ റാങ്കില്‍ കുറയാത്ത സര്‍ക്കാര്‍ ഡോക്ടറില്‍ നിന്നും നേത്ര രോഗ വിദഗ്ധനില്‍ നിന്നും ലഭ്യമയേ സര്‍ട്ടിഫിക്കുറ്റുകള്‍ ഹാജരാക്കണം. ഒരു കണ്ടക്ടര്‍ക്കാവശ്യമായ സാമാന്യകണക്കുകള്‍ കൂട്ടാനും കുറയ്ക്കാനും ഗുണിക്കുവാനും ഹരിക്കുവാനും അറിവുണ്ടായിരിക്കണം.

അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 15 ആണ്. കൂടുതൽ വിവരങ്ങൾക്ക്-https://cmd.kerala.gov.in/wp-content/uploads/2025/08/DCE-17-Notification.pdf

സയന്റിസ്റ്റ് നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈറോളജി ലാബിലേക്ക് സയിന്റിസ്റ്റ് ബി (മെഡിക്കല്‍) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 29ന് രാവിലെ 10 ന് മെഡിക്കല്‍ കോളേജിലെ അക്കാഡമിക് ബ്ലോക്ക് || ല്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണം.

ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് നിയമനം

ഇംഹാൻസിൽ ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തും. യോഗ്യത: ബാച്ചിലർ ഇൻ ഒക്യൂപ്പേഷണൽ തെറാപ്പി. പ്രവൃത്തി പരിചയം ഉള്ളവർക്ക് മൂൻഗണന. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 29ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം, കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലുള്ള ഇംഹാൻസിൽ എത്തണം. വിശദവിവരങ്ങൾക്ക് www.imhans.ac.in സന്ദർശിക്കുക. ഫോൺ: 0495 2359352.

ഇന്‍സ്ട്രക്ടര്‍ നിയമനം

പേരാമ്പ്ര ഗവ. ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.ടി.സി എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം ഓഗസ്റ്റ് 29ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 9400127797.

പി.ആര്‍.ഡിയില്‍ കണ്ടന്റ് എഡിറ്റര്‍: വാക് ഇന്‍ ഇന്റര്‍വ്യൂ 27 ന്

പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ നിയമനത്തിനായി ആഗസ്റ്റ് 27ന് രാവിലെ 11 മണിക്ക് തൃശൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പി.ആര്‍.ഡി മേഖലാ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വാക് ഇൻ ഇൻറർവ്യൂ നടക്കും. വീഡിയോ എഡിറ്റിങില്‍ ബിരുദം/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയമാണ് ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ട യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. പ്രായപരിധി 35 വയസ്. ഉദ്യോഗാര്‍ഥികള്‍ 27ന് യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകളും ഒരു സെറ്റ് പകര്‍പ്പുമായി വാക് ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505329.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

നാഗലശ്ശേരി ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം നടത്തുന്നു. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അഡിറ്റീവ് മാനുഫാക്ചറിങ് (3ഡി പ്രിന്റിങ്) ടെക്നീഷ്യന്‍, കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിങ് എന്നീ നാല് ട്രേഡുകളിലേക്കാണ് നിയമനം. ആഗസ്റ്റ് 27 രാവിലെ 10 മണിക്ക് ഐ.ടി.ഐ ഓഫീസില്‍ വെച്ചാണ് അഭിമുഖം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പുകളുമായി നേരിട്ട് ഹാജരാകണം. വിവരങ്ങളും യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ www.cstaricalcutta.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9746715651

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+