ശബരിമലയിലും മെഡിക്കൽ കോളേജിലുമെല്ലാം താത്കാലിക ഒഴിവുകൾ; മികച്ച ശമ്പളവും..അപേക്ഷിക്കാം
ശബരിമല ഉത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലും സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാംപ് എന്നിവിടങ്ങളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകളിലും ഒഴിവ്. ടെക്നിക്കൽ എക്സ്പർട്ട് (EOC) ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 21 ഒഴിവുകളാണ് ഉള്ളത്. ദിവസവേതനമാണ്.
ഐടിഐ/ഡിപ്ലോമ/ബിരുദം/പിജി ആണ് യോഗ്യത. മലയാളത്തിലും ഇംഗ്ലീഷിലും ഭാഷാപ്രവീണ്യം (തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി അറിയുന്നവർക്ക് മുൻഗണന) വേണം. ഡിസാസ്റ്റർ മാനേജ്മെന്റ്/സോഷ്യൽ വർക് മേഖലയിൽ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

സാമൂഹിക സന്നദ്ധസേന, ആപ്തമിത്ര, സിവിൽ ഡിഫൻസ്, എമർജൻസി റെസ്പോൺസ് ടീമംഗങ്ങൾ എന്നിവർക്കും മുൻഗണന ലങിക്കും. 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 1000 രൂപയാണ് വേതനം ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 20. കൂടുതൽ വിവരങ്ങൾക്ക് https://pathanamthitta.nic.in/
ജൂനിയർ റസിഡന്റ് ഒഴിവ്
കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ജൂനിയർ റസിഡന്റ് പ്രോഗ്രാമിൽ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിസിഐ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിവിഎസ്‌സി ആൻഡ് എഎച്ച് ബിരുദമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ അഭിലഷണീയം. അപേക്ഷകൾ https://forms.gle/3g15LDFfF1QNbtnt8 എന്ന ഗൂഗിൾ ഫോം മുഖേന സെപ്റ്റംബർ 8 വൈകിട്ട് 3 ന് മുൻപ് നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2435246, www.ksvc.kerala.gov.in .
താൽക്കാലിക നിമയനം
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിലവിലുള്ളതും പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്തതുമായ ഒരു ക്ലറിക്കൽ ഒഴിവിലേയ്ക്കും മറ്റൊരു പ്രീതീക്ഷിത ക്ലറിക്കൽ ഒഴിവിലേയ്ക്കുമായി യോഗ്യതകളുള്ളവരെ തിരുവനനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന വകുപ്പ് ഡയറക്ടറേറ്റിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ടോ ഇ മെയിൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 9.
ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലുള്ള ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിൽ (37400-79000 ശമ്പള സ്കെയിലിൽ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി കേരള സർക്കാർ വകുപ്പുകളിൽ/ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് - 1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം (ഫോൺ: 0471-2553540) എന്ന വിലാസത്തിൽ സെപ്റ്റംബർ 22 ന് വൈകിട്ട് 3 ന് മുമ്പായി ലഭ്യമാക്കണം.
വിജ്ഞാനകേരളം തൊഴില്‍മേള 16ന്
കൊല്ലം:കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ വിജ്ഞാനകേരളം തൊഴില്‍മേള 2025 സെപ്റ്റംബര്‍ 16ന് സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കും. കേര്‍പ്പറേഷന്‍ പരിധിയിലെ 4000 പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം. തൊഴില്‍ രഹിതര്‍ക്ക് ഡി.ഡബ്ല്യൂ.എം.എസ് പോര്‍ട്ടല്‍, കുടുംബശ്രീ ജോബ് ഫെസലിറ്റേഷന്‍ സെന്റര്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. മേളയുടെ നടത്തിപ്പിനായി മേയര്‍ ഹണി ബഞ്ചമിന്‍ ചെയര്‍പേഴ്‌സണും, ഡെപ്യൂട്ടി മേയര്‍ വൈസ് ചെയര്‍മാനും, നഗരസഭ സെക്രട്ടറി ജനറല്‍ കണ്‍വീനറും, പ്രോജക്ട് ഓഫീസര്‍ കണ്‍വീനറും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ അടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കി. ഫോണ്‍: 8086552129, 9633292934.












Click it and Unblock the Notifications