സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി താത്കാലിക ഒഴിവുകൾ; അപേക്ഷിക്കാം, ഇങ്ങനെ
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്
ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
മേയ് 29ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഇതിനായി അഭിമുഖം നടക്കും . യോഗ്യതകള്‍: എമര്‍ജന്‍സി മെഡിസിന്‍/അനസ്‌തേഷ്യോളജി/ഓര്‍ത്തോപീഡിക്‌സ്/ജനറല്‍ സര്‍ജറി പി.ജി. ഡിഗ്രി അല്ലെങ്കില്‍ ഡി.എന്‍.ബി കോഴ്‌സ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന സ്ഥിര രജിസ്ട്രേഷൻ(ടി സി എം സി). താൽപര്യമുള്ളവർ ജനനത്തീയതി മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് സ്വന്തം ചെലവില്‍ ഹാജരാകണം. ഫോണ്‍: 0477-2282611, 2282015

സൈക്കോളജിസ്റ്റ് അഭിമുഖം
കോളേജ് വിദ്യാഭ്യാസവകുപ്പിന് കീഴിൽ കേരള സർക്കാർ ആവിഷ്‌കരിച്ച ജീവനി മെന്റൽ വെൽ ബീയിംഗ് പദ്ധതി പ്രകാരം യൂണിവേഴ്സിറ്റി കോളേജിലേക്കും കോളേജിനെ ചുതലപ്പെടുത്തിയിരിക്കുന്ന മറ്റു കോളേജുകളിലേക്കും സൈക്കോളജിസ്റ്റുമാരെ താൽകാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 26 രാവിലെ 11 ന് നടക്കും. സൈക്കോളജിയിലെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ജീവനിയിലും ക്ലിനിക്കൽ / കൗൺസിലിംഗ് മേഖലയിലെയും പ്രവൃത്തി പരിചയം, അധികവിദ്യാഭ്യാസ യോഗ്യത, അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളായി പരിഗണിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് പ്രിൻസിപ്പാളിന് മുന്നിൽ ഹാജരാകണം.
കേപ്പ് എഞ്ചിനീയറിംഗ് കോളേജിൽ ലൈബ്രേറിയൻ ഒഴിവ്
ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി. ലൈബ്രറി സയൻസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി മേയ് 25-ന് രാവിലെ 10:00 മണിക്ക് കോളേജിൽ അഭിമുഖം നടക്കും . താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് കോളേജിൽ എത്തണം. ഫോൺ : 0477-2267311, 9846597311.
ഗസ്റ്റ് ലക്ചറർ ഒഴിവ്
ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ തെരെഞ്ഞെടുക്കുന്നു. മെയ് 23 രാവിലെ 10ന് കമ്പ്യൂട്ടർ സയൻസ്, ഉച്ചയ്ക്ക് 2ന് ഇലക്ട്രോണിക്സ്, മെയ് 30 രാവിലെ 10ന് ഹിന്ദി, ഉച്ചയ്ക്ക് 2ന് മാത്തമാറ്റിക്സ്, ജൂൺ 2ന് രാവിലെ 10ന് കൊമേഴ്സ്, ഉച്ചയ്ക്ക് 1ന് മലയാളം, ഉച്ചയ്ക്ക് 2 ന് ഇംഗ്ലീഷ്, ജൂൺ 9 രാവിലെ 10ന് ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് വിഷയങ്ങളിലാണ് അഭിമുഖം. യു.ജി.സി യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി അതാത് ദിവസങ്ങളിൽ ഹാജരാകണം. ഫോൺ: 0471 2234374, 9074614145, 9400275041.
അഭിമുഖം നടത്തും
മലയിൻകീഴ് എംഎംഎസ് ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് 2 കോളേജ് സൈക്കോളജിസ്റ്റുമാരെ പ്രതിമാസം 20000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 29 രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ വച്ച് നടക്കുന്നതാണ്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2282020.












Click it and Unblock the Notifications