സർക്കാർ ജോലി നേടാം, താത്കാലികമെങ്കിലും 79,000 രൂപ ശമ്പളം ലഭിക്കും..വേറേയും ഒഴിവുകൾ
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യാൻ അവസരം. ജൂനിയർ സയന്റിസ്റ്റ്/ സയന്റിസ്റ്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ 5 ഒഴിവുകളാണ് ഉളളത്. കരാർ നിയമനമാണ്.
എം എസ് സി അല്ലെങ്കിൽ എംഎയും പിഎച്ച്ഡിയും ഉളഅളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 79,600 രൂപ ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.kfri.res.in/downloads/Recruitment%20on%20contract%20basis.pdf

ലബോറട്ടറി ടെക്‌നീഷ്യനെ ആവശ്യമുണ്ട്
എറണാകുളം; ജില്ലയിലെ മരട് എയു ഡബ്ലിയു എം ക്യാമ്പസില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിലേക്ക് എല്‍എബിഎല്‍ അക്രഡിറ്റേഷനുളള മോളികുലര്‍ ബയോളജി ലാബുകളില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളള എം എസ് സി മൈക്രോബയോളജി ബിരുദമുളള ലബോറട്ടറി ടെക്‌നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം സെപ്തംബര്‍ 20-ന് ശനിയാഴ്ച്ച രാവിലെ 10.30 ന് നേരിട്ട് ഈ സ്ഥാപനത്തില്‍ ഹാജരാകണം.
ഫോണ്‍ : 0484 2960429
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
എറണാകുളം: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ് എസ് എല്‍ സി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോണ്‍ : 7994449314.
ആയൂര്‍വേദ നഴ്സ് താത്കാലിക നിയമനം
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആയുര്‍വേദ നഴ്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത: ഡിഎഎംഇ അംഗീകരിച്ച ആയൂര്‍വേദ നഴ്സിംഗ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. അപേക്ഷകര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ ഓരോ പകര്‍പ്പും സഹിതം സെപ്തംബര്‍ 22-ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം
താത്കാലിക ഒഴിവ്
ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (സിദ്ധ) യുടെ ഓപ്പൺ മുൻഗണന വിഭാഗത്തിന് സംവരണം ചെയ്ത്തിട്ടുള്ള ഒരു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും സിദ്ധ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ തമിഴ്നാട്ടിലെ കൗൺസിൽ ഓഫ് ഇൻഡിജീനിയസ് മെഡിസിനിൽ സിദ്ധയിൽ ബി ക്ലാസ് രജിസ്ട്രേഷൻ അല്ലെങ്കിൽ ഫാർമസിയിൽ തമിഴ്നാട് സർക്കാർ അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. പ്രായ പരിധി 01.01.2025 ന് 18-41 വയസ് (നിയമാനുസൃത വയസിളവ് അനുവദനീയം). യോഗ്യരായ ഉദ്യോഗാർഥികൾ സെപ്റ്റംബർ 30 ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം. ഓപ്പൺ മുൻഗണന വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.












Click it and Unblock the Notifications