ജോലി കിട്ടുന്നില്ലെന്ന വിഷമമാണോ? താത്കാലികമെങ്കിലും സർക്കാർ ജോലി വേണോ? 55,000 വരെ ശമ്പളം
കെഎസ്ഐടിഐഎല്ലിൽ ജോലി ഒഴിവ്. കരാർ നിയമനമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 9. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം
അസിസ്റ്റൻ്റ് മാനേജർ (സിവിൽ) - അംഗീകൃത സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസോടെ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. വാണിജ്യ അല്ലെങ്കിൽ ഓഫീസ് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ 2.5 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. 35 വയസാണ് ഉയർന്ന പ്രായപരിധി. പ്രതിമാസം 45,800 രൂപ ഏകീകൃത ശമ്പളം ലഭിക്കും.

അസിസ്റ്റൻ്റ് മാനേജർ (ഇലക്ട്രിക്കൽ) ഒന്നാം ക്ലാസോടെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. വാണിജ്യ അല്ലെങ്കിൽ ഓഫീസ് കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ 2.5 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ഈ തസ്തികയിലേക്കും 35 വയസ്സാണ് പരമാവധി പ്രായപരിധി. ശമ്പളം പ്രതിമാസം 45,800 രൂപ
അസിസ്റ്റൻ്റ് മാനേജർ (മെക്കാനിക്കൽ) ഒന്നാം ക്ലാസോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. വാണിജ്യ അല്ലെങ്കിൽ ഓഫീസ് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ 2.5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. ഈ തസ്തികയ്ക്കും ഏകീകൃത ശമ്പളം 45,800 രൂപയാണ്.
ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എം-ടെക്/എംബിഎ ബിരുദം അഭികാമ്യമാണ്. നിർമ്മാണം/അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ, പ്രത്യേകിച്ച് ഐടി/ഐടിഇഎസ് മേഖലകളിൽ, 5 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. 40 വയസ്സാണ് ഉയർന്ന പ്രായപരിധി. ഏകീകൃത ശമ്പളം 55,350 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/08/KSITIL-Notification_02_2025.pdf
നാഷണൽ ആയുഷ് മിഷൻ: അപേക്ഷ ക്ഷണിച്ചു
നാഷണൽ ആയുഷ് മിഷൻ മുഖേന വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.തെറാപ്പിസ്റ്റ് (പുരുഷൻ, സ്ത്രീ) - യോഗ്യത:കേരള സർക്കാർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം. എ൯എആർഐപി ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തെ ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയാക്കിയവരെ പരിഗണിക്കും. പ്രായപരിധി - 40 വയസ് കവിയരുത്.
മൾട്ടിപ്പർപ്പസ് വർക്കർ (എ൯ഡിഡി)- യോഗ്യത എ എ൯ എം നഴ്സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്) പ്രായപരിധി - 40 വയസ് കവിയരുത്.
താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം അസൽ സർട്ടിഫിക്കറ്റുകളുടെ (വയസ്, യോഗ്യത) സ്വയം സാക്ഷ്യപെടുത്തിയ കോപ്പികൾ സഹിതം എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ സെപ്തംബർ 10 ന് വൈകീട്ട് അഞ്ച് വരെ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും.
യു.ജി വെറ്റ് തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ
ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന മൊബൈൽ സർജറി യൂണിറ്റിലേക്ക് യു.ജി വെറ്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെപ്റ്റംബർ ഒന്നിന് രാവിലെ 10.30 മുതല് 11 വരെ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ വെറ്ററിനറി സയൻസിൽ ബിരുദം,
കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ്
എന്നിവയുള്ളവർക്ക് പങ്കെടുക്കാം. ഇന്റർവ്യൂ സ്ഥലം: ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ജില്ലാകോടതി പാലത്തിന് സമീപം, മുല്ലയ്ക്കൽ, ആലപ്പുഴ, പിൻ - 688011. ഫോൺ:0477 2252431.












Click it and Unblock the Notifications