തദ്ദേശ സ്വയംഭരണ വകുപ്പിൽ ഒഴിവ്; സർക്കാർ സ്ഥാപനങ്ങളിൽ വേറെയും നിരവധി താത്കാലിക ഒഴിവ്
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഐ.ടി സപ്പോർട്ട് എഞ്ചിനീയർ കം പ്രോഗ്രാമർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാർഷിക കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർ പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ ഐ.ടി സെല്ലിൽ പ്രവർത്തിക്കണം. ഐ.ടി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുക, കമ്പ്യൂട്ടർ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുക, സാങ്കേതിക തകരാറുകൾ പരിഹരിക്കുക, ജീവനക്കാർക്ക് സാങ്കേതിക സഹായം നൽകുക എന്നിവയാണ് പ്രധാന ചുമതലകൾ.
ഈ തസ്തികയിലേക്ക് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (www.cmd.kerala.gov.in) വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങൾ, ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പരിചയം, പ്രതിമാസ ശമ്പളം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാം.

ഐ.ടി സപ്പോർട്ട് എഞ്ചിനീയർ കം പ്രോഗ്രാമർ തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ് എന്നിവയിൽ ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. 35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 32,560 രൂപയാണ് ശമ്പളം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 19 വൈകുന്നേരം 5 മണിയാണ്. ഉദ്യോഗാർത്ഥികൾ ഈ തീയതിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റിലേക്ക് ആയുര്‍വേദ തെറാപിസ്റ്റിനെ (സ്ത്രീ) നിയമിക്കുന്നു. യോഗ്യത: കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി: 2025 ഒക്‌ടോബര്‍ ഏഴിന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 14700 രൂപ. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 16 രാവിലെ 11ന് ആശ്രാമത്തുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in ഫോണ്‍: 0474 2082261.
താത്കാലിക നിയമനം
കളമശേരി ഗവ.ഐ ടി ഐ യിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക നിയമനം.
യോഗ്യത: എംബിഎ/ബിബിഎ/ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമ, ഡിജിടി സ്ഥാപനങ്ങളിൽ നിന്ന് എംപ്ലോയബിലിറ്റി സ്കിൽസിൽ ഹ്രസ്വകാല ടിഒടി കോഴ്സിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 10 രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശേരി ഐടിഐയിൽ ഹാജരാകണം.
സീനിയര്‍ അക്കൗണ്ടന്റ് നിയമനം
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിര്‍വഹണത്തിന് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് പത്തനംതിട്ട ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പിഡബ്ല്യൂഡി, ഇറിഗേഷന്‍, എല്‍എസ്ജിഡി വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ട് മുതല്‍ സമാനമായ ഉയര്‍ന്ന തസ്തികയില്‍ നിന്ന് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരിക്കണം. കമ്പ്യൂട്ടര്‍ പരിചയം അഭികാമ്യം. പ്രായപരിധി 60 വയസിന് താഴെ. പെന്‍ഷന്‍ ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ ശരി പകര്‍പ്പും സ്ഥിര മേല്‍വിലാസവും ഫോണ്‍ നമ്പറും ഇ-മെയിലും സഹിതം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആറുമാസത്തിനകം എടുത്ത പാസ് പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും പതിക്കണം. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട, 689 645 വിലാസത്തില്‍ രജിസ്റ്റേഡ് തപാലായും നേരിട്ടും സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 15 വൈകിട്ട് അഞ്ചുവരെ. ഫോണ്‍ :9567133440.












Click it and Unblock the Notifications