കിഫിബിയിൽ ഒഴിവ്; 50,000 ശമ്പളം..സർക്കാർ ഓഫീസുകളിൽ വേറേയും ഒഴിവുകൾ
കിഫ്ബിയിൽ പ്രൊജക്ട് അപ്രൈസൽ ഡിവിഷനിൽ പ്രൊജക്ട് എഞ്ചിനിയർ (മെക്കാനിക്കൽ) തസ്തികയിൽ ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
പ്രൊജക്ട് എഞ്ചിനിയർ- അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദമുള്ളവർക്കാണ് അവസരം. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഇലക്ട്രോമെക്കാനിക്കൽ സേവനങ്ങളിലും കെട്ടിടങ്ങളിലെ ഹവാക് സംവിധാനങ്ങളിലും പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും.

മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും മാനേജ്മെന്റിലോ പ്രോജക്ട് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിലോ അധിക യോഗ്യതയുള്ളവർക്കും പരിഗണന ലഭിക്കും.
വലിയ സർക്കാർ/പൊതുമേഖലാ പ്രോജക്റ്റുകളിൽ നിർവഹണത്തിലും ബില്ലിംഗിലുമുള്ള പരിചയം അധിക യോഗ്യതയായി കണക്കാക്കും. കൂടാതെ, ഉയർന്ന മൂല്യമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പ്രോജക്ട് റിപ്പോർട്ടുകളും മൂല്യനിർണ്ണയ റിപ്പോർട്ടുകളും തയ്യാറാക്കിയുള്ള പരിചയവും അഭിലഷണീയമാണ്.
വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പ്രോജക്ട് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറുകളുടെ നിരീക്ഷണത്തിലും പ്രയോഗത്തിലുമുള്ള പരിചയമുള്ളവർക്ക് പ്രത്യേക പരിഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 11. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/08/KIIFB-Notification_PAD_PEME.pdf
ലീഗല്‍ കൗണ്‍സലര്‍ ഒഴിവ്
വനിത-ശിശു വികസന വകുപ്പിന് കീഴിലുള്ള മലപ്പുറം മൈലപ്പുറം കിളിയമണ്ണില്‍ ക്വാര്‍ട്ടേഴ്‌സില്‍ എം.ഇ.ടി. നടത്തുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററിലേക്ക് 3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ലീഗല്‍ കൗണ്‍സലറെ ആവശ്യമുണ്ട്. നിയമ ബിരുദവും സ്ത്രീ പക്ഷ കാഴ്ചപ്പാടുമുള്ള വനിതകള്‍ക്ക് മുന്‍ഗണന. താല്പമുള്ളവര്‍ അപേക്ഷ സെപ്റ്റംബര്‍ ഒന്നിനകം [email protected] എന്ന വിലാസത്തില്‍ അയക്കണം.
ഫോണ്‍: 8714273365
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
അരീക്കോട് ഗവ. ഐ.ടി.ഐയില്‍ സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ്(ഇംഗ്ലീഷ്) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. യുഅംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സ്/ആര്‍ട്‌സ് (ഷോര്‍ട്-ഹാന്‍ഡ് ടൈപ്പിംഗോടെ) ബി.വോക്/ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയവും വേണം. അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ കുറഞ്ഞത് 2 വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയവും അഡ്വാന്‍സ്ഡ് ഡിപ്ലോമയും (വൊക്കേഷണല്‍). അല്ലെങ്കില്‍ സ്റ്റെനോഗ്രാഫര്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡില്‍ എന്‍ടിസി/എന്‍എസിയും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവും.
അവശ്യ യോഗ്യത: ഡിജിടിക്ക് കീഴിലുള്ള ഏതെങ്കിലും വേരിയന്റുകളില്‍ പ്രസക്തമായ നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് (എന്‍സിഐസി). മതിയായ യോഗ്യതയുള്ള ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 10ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍: 0483 2850238
ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് (MMTM) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ പരിവർതൃത ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡിലെ NTCയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NAC-യും 3 വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിയ്ക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 30 ന് നടത്തുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം
കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എഞ്ചിനീയര്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ ആറ് മാസത്തേക്ക് താത്കാലിക കരാര്‍ നിയമനം നടത്തുന്നു. യോഗ്യത: സിവില്‍/അഗ്രിക്കള്‍ച്ചറല്‍ ബിരുദം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2800276.












Click it and Unblock the Notifications