Get Updates
Get notified of breaking news, exclusive insights, and must-see stories!

താത്കാലികമെങ്കിലും സർക്കാർ ജോലി വേണോ? കെ ഫോണിൽ ഇതാ ഒഴിവ്, ശമ്പളവും അറിയാം

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (കെ-ഫോൺ), ഡിസ്ട്രിക്ട് ടെലികോം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. മൂന്ന് ഒഴിവുകളാണ് നിലവിലുള്ളത്. ഒരു വർഷത്തേക്കാണ് കരാർ. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇത് മൂന്ന് വർഷം വരെ നീട്ടാൻ സാധ്യതയുണ്ട്. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ECE), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (EEE), അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് (EIE) എന്നിവയിൽ കുറഞ്ഞത് 60% മാർക്കോടെ ബി.ഇ./ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത.

jobhiring-

കൂടാതെ, ടെലികോം സർവീസ് പ്രൊവൈഡർമാരിലോ (TSP) അല്ലെങ്കിൽ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരിലോ (ISP) ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (OFC), യൂട്ടിലിറ്റി, ടെലികോം ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനത്തിലും പരിപാലനത്തിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിലോ എന്റർപ്രൈസ് ബിസിനസ്സിലോ ഉള്ള പ്രവൃത്തിപരിചയം ഒരു അധിക യോഗ്യതയായി പരിഗണിക്കും. പ്രതിമാസം 30,000 രൂപ ശമ്പളവും, സർവീസ് ലെവൽ എഗ്രിമെന്റ് (SLA) പ്രകാരം 10,000 രൂപ ഇൻസെന്റീവും ലഭിക്കും. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 40 വയസ്സാണ്.

തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (സിഎംഡി) വെബ്സൈറ്റ് (www.cmd.kerala.gov.in) വഴി ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 29 ആണ്.

നോർക്കയിൽ വീഡിയോ എഡിറ്റർ ഒഴിവ്

നോർക്ക റൂട്ട്‌സിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനറുടെ ഒരു ഒഴിവുണ്ട്. വിഷ്വൽ കമ്മ്യുണിക്കേഷനിൽ പ്രൊഫഷണൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും മൂന്നു വർഷം പ്രവൃത്തി പരിചയം അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയും വീഡിയോ എഡിറ്റിങ് ഗ്രാഫിക് ഡിസൈനിങ് മേഖലയിൽ നാലു വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ [email protected] -ൽ ഒക്ടോബർ 17 ന് വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/

അപ്പ്രൻ്റീസ് ക്ലർക്ക് നിയമനം

എറണാകുളം ജില്ലയിൽ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി ഐ.ടി.ഐ യിൽ അപ്രൻ്റീസ്‌ ക്ലർക്ക് നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. ബിരുദവും, ഡി സി എ/സി ഒ പി എ വിദ്യാഭ്യാസയോഗ്യതയുമുള്ള പട്ടികജാതി വിഭാഗകാർക്ക് പങ്കെടുക്കും. താൽപര്യമുള്ളവർ അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ സഹിതം ഒക്ടോബർ 21 രാവിലെ 11 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് പങ്കെടുക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ - 0484 2422256

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കളശ്ശേരി ഗവ. ഐ.ടി.ഐ. യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ( സ്റ്റെനോഗ്രാഫർ ആന്റ് സെക്രട്ടറിയൽ അസിസ്റ്റന്റ് ( ഇംഗ്ലീഷ്) ) തസ്തികയിൽ ഒഴിവ്. നാഷണൽ ഡ്രേഡ് സർട്ടിഫിക്കറ്റ് ഇൻ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) യോഗ്യതയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയും / നാഷണൽ
അപ്രന്റിസ്ഷിപ്പ് ഇൻ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) യോഗ്യതയും, രണ്ട് വർഷത്തെ പ്രവർത്തിപരിചയവും / അല്ലെങ്കിൽ ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്ടീസ് യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ ഒക്ടോബർ 21 ന് രാവിലെ 11 ന് അസ്സൽ രേഖകൾ സഹിതം കളമശ്ശേരി ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ് .
ഫോൺ : 0484-2544750

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+