കിഫ്ബിയിൽ നിരവധി ഒഴിവുകൾ: പ്രതിദിനം 10,000 രൂപ വേതനം..ഇപ്പോൾ തന്നെ അപേക്ഷിക്കൂ
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡ് (KIFBI) വിവിധ പ്രോജക്ട് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോജക്ട് അഡ്വൈസർ, പ്രോജക്ട് അഡ്വൈസർ, സീനിയർ ടെക്നിക്കൽ അഡ്വൈസർ, പ്രോജക്ട് സപ്പോർട്ട് എഞ്ചിനീയർ, പ്രോജക്ട് അസ്സോസിയേറ്റ് എന്നീ തസ്തികകളിലാണ് ഒഴിവ്.
സീനിയർ പ്രോജക്ട് അഡ്വൈസർ തസ്തികയ്ക്ക് പ്രോജക്ട് എഞ്ചിനീയറിംഗ്, മാനേജ്മെൻ്റ് മേഖലകളിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്; പ്രതിദിനം 10,000 രൂപയാണ് വേതനം. പ്രോജക്ട് അഡ്വൈസർക്ക് ഇതേ രംഗങ്ങളിൽ 10 വർഷത്തെ പരിചയവും പ്രതിദിനം 6,000 രൂപ വേതനവും ലഭിക്കും.

സീനിയർ ടെക്നിക്കൽ അഡ്വൈസർക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പ്രസക്ത വിഷയത്തിൽ ബിരുദാനന്തര ബിരുദവും, കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കേന്ദ്ര സർക്കാർ റിട്ടയേർഡ് ഇ.ഇ (EE) തല ഉദ്യോഗസ്ഥർക്കോ സംസ്ഥാന സർക്കാർ റിട്ടയേർഡ് എസ്.ഇ (SE) തല ഉദ്യോഗസ്ഥർക്കോ അപേക്ഷിക്കാം. പ്രതിദിനം 4,000 രൂപയാണ് വേതനം. പ്രസക്തമായ പരിചയമുള്ളവർക്ക് ബിരുദാനന്തര ബിരുദ യോഗ്യതയിൽ കിഫ്ബി ഇളവുകൾ പരിഗണിക്കും.
പ്രോജക്ട് സപ്പോർട്ട് എഞ്ചിനീയർക്ക് 5 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ കേന്ദ്ര സർക്കാർ റിട്ടയേർഡ് എ.ഇ.ഇ (AEE) തല ഉദ്യോഗസ്ഥരോ സംസ്ഥാന സർക്കാർ റിട്ടയേർഡ് ഇ.ഇ (EE) തല ഉദ്യോഗസ്ഥരോ ആകാം. പ്രതിദിനം ₹2,500 ആണ് വേതനം. പ്രോജക്ട് അസ്സോസിയേറ്റ് തസ്തികക്ക് പ്രോജക്ട് എഞ്ചിനീയറിംഗ്, മാനേജ്മെൻ്റ് എന്നീ മേഖലകളിൽ 2 വർഷത്തെ പരിചയവും പ്രതിദിനം 2,500 വേതനവും നൽകും. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/01/KIIFB-Notification-2026.pdf
അക്കൗണ്ടന്റ് താല്‍ക്കാലിക ഒഴിവ്
ആലപ്പുഴ ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അക്കൗണ്ടന്റിന്റെ ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത : ബി.കോം വിത്ത് റ്റാലി, സര്‍ക്കാര്‍/പി.എസ്.യു/സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ എന്നിവയിൽ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായം : 2025 ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേ (ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് അനുവദനീയം). നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജനുവരി 14ന് മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോൺ: 04772230622.
നഴ്‌സിംഗ് അസിസ്റ്റന്റ്
ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് സഹകരണ വകുപ്പിന് കീഴിലുള്ള സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്റര്‍ ജനല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സ് ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9496244701












Click it and Unblock the Notifications