നിഷിലും ശ്രീചിത്രയിലും അവസരം; കൊച്ചി സ്പൈസസ് ബോഡിലും ഒഴിവുകൾ , ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ്ങിൽ അവസരം. കോളജ് ഒാഫ് ഒക്യുപേഷനൽ തെറപ്പിയിൽ ആണ് ഒഴിവ്. ക്ലിനിക്കൽ സൂപ്പർവൈസർ (ഒക്യുപേഷനൽ തെറപ്പി) തസ്തികയിലാണ് നിയമനം നടക്കുന്നത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്. ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 32,550 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 9. [email protected] ഫോൺ ++91-471- 2944666, 2596919, 2596920
ശ്രീചിത്രയിൽ ഒഴിവ്
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഒഴിവ്. സീനിയർ പ്രോജക്ട് എൻജിനീയറുടെ തസ്തികയിലാണ് ഒഴിവ്.ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിലേതിലെങ്കിലും 4 വർഷത്തെ ബിരുദം ആണ് യോഗ്യത.

സിഗ്നൽ പ്രോസസ്സിംഗിലോ അനുബന്ധ മേഖലകളിലോ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ബയോമെഡിക്കൽ എഞ്ചിനീയറിംഗിലെ മാസ്റ്റേഴ്സ്/പിഎച്ച്.ഡി. പരിശീലന കാലയളവ് പ്രവൃത്തിപരിചയമായി പരിഗണിക്കും. സിഗ്നൽ പ്രോസസ്സിംഗിലുള്ള മുൻപരിചയം അഭികാമ്യമാണ്. 7,000 രൂപയും 20 ശതമാനം എച്ച്ആർഎയും പ്രതിമാസം ശമ്പളമായി ലഭിക്കും. 2025 സെപ്റ്റംബർ ഒന്നിന് 40 വയസ്സ് കവിയാൻ പാടില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 9.
സ്പൈസസ് ബോർഡിൽ ഒഴിവ്
കൊച്ചി സപ്സൈസ് ബോർഡിൽ അക്കൗണ്ടന്റ് ഒഴിവ്. പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ഈ അവസരം.രണ്ട് ട്രെയിനി തസ്തികകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 സ്റ്റൈപ്പൻഡ് ലഭിക്കും.
പ്രായപരിധി 30 വയസ്.കൊമേഴ്സ് ബിരുദമാണ് യോഗ്യത. എം.എസ്. ഓഫീസ് (എക്സൽ), കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ബാങ്ക് റീകൺസിലിയേഷൻ എന്നിവയിൽ അറിവുണ്ടായിരിക്കണം. മുൻപ് സ്പൈസസ് ബോർഡിൽ പരിശീലനം നേടിയവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
പരിശീലന കാലാവധി ഒരു വർഷമാണ്, ഇത് ഒരു വർഷം കൂടി നീട്ടാൻ സാധ്യതയുണ്ട്. ഓരോ മാസവും ഒരു ദിവസത്തെ അവധി അനുവദിക്കും. ഇത് ഒരു പരിശീലനം മാത്രമാണെന്നും ഭാവിയിൽ ജോലി ഉറപ്പുനൽകുന്നില്ലെന്നും അധികൃതർ അറിയിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോകളും, പ്രായം, ഐഡന്റിറ്റി, വിദ്യാഭ്യാസം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൊണ്ടുവരണം. റാങ്ക് ലിസ്റ്റിന് രണ്ട് വർഷത്തെ കാലാവധിയുണ്ടാകും.
വിജ്ഞാനകേരളം തൊഴില്‍മേള 16ന്
കൊല്ലം: കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ വിജ്ഞാനകേരളം തൊഴില്‍മേള 2025 സെപ്റ്റംബര്‍ 16ന് സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കും. കേര്‍പ്പറേഷന്‍ പരിധിയിലെ 4000 പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം. തൊഴില്‍ രഹിതര്‍ക്ക് ഡി.ഡബ്ല്യൂ.എം.എസ് പോര്‍ട്ടല്‍, കുടുംബശ്രീ ജോബ് ഫെസലിറ്റേഷന്‍ സെന്റര്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. മേളയുടെ നടത്തിപ്പിനായി മേയര്‍ ഹണി ബഞ്ചമിന്‍ ചെയര്‍പേഴ്‌സണും, ഡെപ്യൂട്ടി മേയര്‍ വൈസ് ചെയര്‍മാനും, നഗരസഭ സെക്രട്ടറി ജനറല്‍ കണ്‍വീനറും, പ്രോജക്ട് ഓഫീസര്‍ കണ്‍വീനറും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ അടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കി. ഫോണ്‍: 8086552129, 9633292934.
വോക്ക് ഇൻ ഇന്റർവ്യൂ
കോട്ടയം ജില്ലയിലെ സർക്കാർ ആയുർവേദ ആശുപത്രികളിൽ 2025- 26 വാർഷിക പദ്ധതികളുടെ നടത്തിപ്പിനായി താൽക്കാലിക തെറാപ്പിസ്റ്റുമാരെ നിയമിക്കുന്നതിന് വയസ്‌കരക്കുന്നു ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് സെപ്റ്റംബർ 18 ന്് അഭിമുഖം നടത്തുന്നു. യോഗ്യത എസ്.എസ്.എൽ.സി, ഡയറക്ടർ ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകാരമുള്ള തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ്. 11 ഒഴിവുകളുണ്ട്. വിശദവിവരത്തിന് ഫോൺ: 0481-2568118












Click it and Unblock the Notifications