കേരള സർക്കാരിന് കീഴിൽ താത്കാലികമെങ്കിലും ഒരു ജോലി വേണോ?; ഭവന ബോർഡിൽ ഉൾപ്പെടെ ഒഴിവ്
കേരള ഭവന നിർമ്മാണ ബോർഡിൽ കരാർ നിയമനം. എഞ്ചിനിയർ തസ്തികയിലാണ് നിയമനം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിയർ (സിവിൽ) തസ്തികയിലാണ് ഒഴിവ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടതെങ്ങനെ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ- അംഗീകൃത സർവ്വകലാശാലയിൽ നിന്നും സിവിൽഎഞ്ചിനീയറിംഗിൽ ബിരുദം ( B-Tech/BE). കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് 5 വർഷം പ്രവൃത്തി പരിചയം അല്ലെങ്കിൽ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ തസ്തികയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം. നിയമന കാലാവധി കരാർ വ്യവസ്ഥയിൽ ഒരു വർഷം.

. ഏറ്റവും പുതിയ നിർമ്മാണ സാങ്കേതികവിദ്യ, സ്റ്റേക്ക്‌ഹോൾഡർ ലൈസൺ ആൻഡ് മാനേജ്‌മെന്റ്, കെപിഡബ്ല്യുഡി ഐഎസ് കോഡുകളെയും ക്യുഎ/ക്യുസിയെയും കുറിച്ചുള്ള മാനുവൽ അറിവ് നടപടിക്രമങ്ങൾ, ഫീൽഡ് അനുഭവം, പ്രോജക്റ്റ് ലൈഫ് സൈക്കിൾ
നിർമ്മാണ സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള അനുഭവവും അറിവും എന്നിവ അഭികാമ്യം. സർക്കാർ/അർദ്ധ സർക്കാർ/പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും മുൻഗണന. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 15 ആണ്. കൂടുതൽ വിവരങ്ങൾക്ക് - https://kshb.kerala.gov.in/wp-content/uploads/2025/08/post_asst_ex_engr_civil-1.pdf
ജീന്‍ ടെക്‌നോളജിസ്റ്റ് നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ താല്‍ക്കാലികമായി ജീന്‍ ടെക്‌നോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: എംഎസ്‌സി ജീന്‍ ടെക്‌നോളജി/ജെനിറ്റിക്‌സ്/ബയോടെക്‌നോളജി, കാര്യോടൈപ്പിങ്, 'ഫിഷ്' (എഹൗീൃലരെലിരല ശി ടശൗേ ഒ്യയൃശറശ്വമശേീി) അല്ലെങ്കില്‍ മോളിക്യുലാര്‍ ജെനിറ്റിക്‌സ് എന്നിവയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 18-36. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 11ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
നരിപ്പറ്റ ഗവ. ഐടിഐയില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന്‍ ട്രേഡില്‍ ദിവസവേതനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന്‍ ട്രേഡില്‍ ഐടിഐ/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും (2 കോപ്പി) സഹിതം സെപ്റ്റംബര്‍ 12ന് രാവിലെ 11ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 7025956239.
സ്‌കില്‍ സെന്റര്‍ ട്രയിനര്‍ നിയമനം
ആലപ്പുഴ: സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി 2025-26 അധ്യയനവര്‍ഷം ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്റുകളിലേക്ക് സ്‌കില്‍ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. എസ്.എസ്.കെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ സെപ്റ്റംബര്‍ 12 രാവിലെ 10 ന് ഇതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം വിദ്യാഭ്യാസം/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ഒരു സെറ്റ് കോപ്പിയുമായി ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ssaalappuzha.blogspot.com എന്ന ബ്ലോഗ് സന്ദര്‍ശിക്കുക. ഫോണ്‍ - 0477-2239655.
അഭിമുഖം
പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ ഡിജിറ്റൽ ഫോട്ടോഗ്രാഫർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ വിഭാഗത്തിൽ നിന്നുള്ളവർക്കായി സെപ്റ്റംബർ 12 ന് രാവിലെ 11 ന് അഭിമുഖം നടത്തും. ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യോഗ്യത: അംഗീകൃത ബോർഡിൽ നിന്നുള്ള ഫോട്ടോഗ്രാഫി/ വിഡിയോഗ്രഫി/ സിനിമാറ്റോഗ്രാഫി ഡിപ്ലോമ അല്ലെങ്കിൽ ഡി.ജി.ടി യിൽ നിന്നുള്ള അഡ്വാൻസ്ഡ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.ടി.സി / എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും. അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ : 6282353833.












Click it and Unblock the Notifications