Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്: 30,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നിലേക്ക് കരാർ അടിസ്ഥാനത്തിൽ കണ്ടന്റ് ഡെവലപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് (CMD) മുഖേനയാണ് നിയമനം നടത്തുന്നത്. ഒരു വർഷത്തേക്കാണ് നിയമനം.

അംഗീകൃത വിഷയത്തിൽ ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദവുമാണ് യോഗ്യത. എം.എസ്. ഓഫീസ് ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധമാണ്.

job-v-2-jpg-1781

പ്രിന്റ് മീഡിയ, വിഷ്വൽ മീഡിയ, സോഷ്യൽ മീഡിയ, വാർത്താ ഏജൻസികൾ, സർക്കാർ വകുപ്പുകൾ, സർക്കാർ ഏജൻസികൾ, അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കണ്ടന്റ് ഡെവലപ്പർ/റൈറ്റർ ആയി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച എഴുത്ത് കഴിവും ഭാഷാപരിചയവുമുള്ളവർക്ക് മുൻഗണന ലഭിക്കും.

ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 30,000 രൂപ സംയോജിത ശമ്പളമായി ലഭിക്കും.

താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് CMDയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂൺ 10 രാവിലെ 10 മണി മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 24 വൈകിട്ട് 5 മണിയാണ്.

പ്രൊമോട്ടർ നിയമനം: ജൂൺ 15 വരെ അപേക്ഷിക്കാം

എറണാകുളം; പട്ടികജാതി വകുപ്പിന് കീഴിൽ കൊച്ചി കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നിലവിലുള്ള പ്രൊമോട്ടർ ഒഴിവിലേക്ക് താല്കാലിക നിയമനത്തിനായി യോഗ്യരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും 18-നും 40-നും മധ്യേ പ്രായവുമുള്ള, കൊച്ചി കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും റസിഡൻഷ്യൽ സർട്ടിഫിക്കറ്റും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം കൊച്ചി കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 11,000 രൂപ ഓണറേറിയം ലഭിക്കും. ഒരു വർഷത്തേക്കായിരിക്കും നിയമന കാലാവധി. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15 വൈകുന്നേരം 5 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിന്റെ മാതൃകയ്ക്കും കൊച്ചി കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക ഇ മെയിൽ: [email protected]

ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്

കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളി ടെക്‌നിക്കില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ തസ്തികയില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 12 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 04832-750790, 9746317336.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+