സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലികമെങ്കിലും ജോലി ഒഴിവ്: 60,000 രൂപ വരെ ശമ്പളം, അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്. വകുപ്പുകൾ, തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
കേരള അക്കാദമി ഫോർ സ്കിൽ എക്സലെൻസ്
കമ്പനി സെക്രട്ടറിയുടെ ഒരു ഒഴിവാണ് ഉള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗമായിരിക്കണം. 3 വർഷത്തെ പ്രവൃത്തിപരിചയം വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 13 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/09/29-09-2026_NOTIFICATION-KASE_COMPANY-SECRETARY.pdf

കേരള കാഷ്യു ബോർഡിൽ ജോലി ഒഴിവ്
അക്കൌണ്ട്സ് ഓഫീസർ തസ്തികയിലാണ് അവധി. 11 മാസത്തേക്കാണ് നിയമനം. പ്രകടനത്തിൻ്റ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകും. സിഎ അല്ലെങ്കിൽ ഐസിഎംഎ ഇൻ്റർ പാസായിരിക്കണം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയം വേണം.
അല്ലെങ്കിൽ എം കോമും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് ആവശ്യം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാ തീയതിഒക്ടോബർ 13 ആണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/09/29-09-2026-NOTIFICATION-KCB-AO-FINAL.pdf
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഡ്രൈവര്‍ നിയമനം*
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഡ്രൈവര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് ജയവും സാധുതയുള്ള ഹെവി ഡ്യൂട്ടി ലൈസന്‍സും ലൈസന്‍സ് ലഭിച്ച ശേഷമുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 25-ന് വൈകുന്നേരം അഞ്ചിനകം ആശുപത്രി ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍- 04931 220351.
ജൂനിയര്‍ റസിഡന്റ് ഒഴിവ്
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഓറല്‍, മാക്സിലോഫേഷ്യല്‍ സര്‍ജറി വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തും. യോഗ്യത ബി ഡി എസ് ബിരുദം, കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും (മാര്‍ക്ക് ലിസ്റ്റ് സഹിതം) മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 11ന് നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.gmckollam.edu.in. ഫോണ്‍:0474 2572574, 0474 2572572.


Click it and Unblock the Notifications
