കേരള സർക്കാരിന് കീഴിൽ താത്കാലികമെങ്കിലും ജോലി; 60 ഒഴിവുകൾ, 25,000 രൂപ ശമ്പളം
കേരള റോഡ് ഫണ്ട് ബോർഡിൽ ഒഴിവുകൾ. സൈറ്റ് സൂപ്പർവൈസർമാരുടെ 60 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.
സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖലകളിലെ ഇൻഫ്രാസ്ട്രക്ചർ/ഗതാഗത പ്രോജക്റ്റുകളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

എംഎസ് പ്രോജക്റ്റ്, മറ്റ് എഞ്ചിനീയറിംഗ് ആപ്ലിക്കേഷനുകൾ, എംഎസ് ഓഫീസ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. സിവിൽ ജോലികൾ നടത്തുന്നതിലും വർക്ക് ബില്ലുകൾ തയ്യാറാക്കുന്നതിലുമുള്ള അറിവ് അഭികാമ്യമാണ്.
പ്രതിമാസം 25,000 രൂപയാണ് ഏകീകൃത ശമ്പളം. അപേക്ഷിക്കുന്നവരുടെ ഉയർന്ന പ്രായപരിധി 36 വയസ്സാണ്. 2025 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായവും പ്രവൃത്തിപരിചയവും കണക്കാക്കുന്നത്. പിഎസ്സി മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/08/Site-Supervisor-KRFB.pdf
വാക്-ഇന്‍-ഇന്റര്‍വ്യൂ
സി-ഡിറ്റില്‍ എന്റെ കേരളം, വിജ്ഞാന കേരളം പദ്ധതിയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ സ്‌റ്റൈപ്പന്റോടെ ഡിസൈനര്‍ ഇന്റേണ്‍ഷിപ്പിനെ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ബിഎഫ്എ അല്ലെങ്കില്‍ ബിഎ/ബിഎസ്സി (ആനിമേഷന്‍/ഡിസൈന്‍) അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ആനിമേഷന്‍/ഡിസൈനില്‍ ബിരുദാനന്തര ഡിപ്ലോമയും. പോര്‍ട്ട്‌ഫോളിയോ (ലേഔട്ട്, ബ്രാന്‍ഡിംഗ്, ചിത്രീകരണം, ടൈപ്പോഗ്രാഫി), അഡോബ് ക്രിയേറ്റീവ് സ്യൂട്ട് (ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റര്‍, ഇന്‍ഡിസൈന്‍), വിഷ്വല്‍ സ്റ്റോറിടെല്ലിംഗ്, ക്രീയേറ്റിവിറ്റി, ഡിസൈനിംഗ് എന്നിവയിലുള്ള കഴിവ് അഭികാമ്യം. അവസാന വര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.
പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് - 20,000 രൂപ, കാലാവധി 179 ദിവസം. പ്രായപരിധി 2025 ഓഗസ്റ്റ് 22 ന് 30 വയസ് കവിയരുത്. തിരിച്ചറിയല്‍ രേഖയും യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ സെപ്തംബര്‍ ഒമ്പതിന് രാവിലെ 10.30 മുതല്‍ 1.30 വരെ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം. അവസാന വര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ സ്ഥാപനത്തില്‍ നിന്നുള്ള ഐ.ഡി കാര്‍ഡ് ഹാജരാക്കണം. ഫോണ്‍: 9447589773.
വോക്-ഇന്‍-ഇന്റര്‍വ്യൂ
കൊല്ലം: ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ആയുര്‍പാലിയം പദ്ധതിയിലെ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത: പാലിയേറ്റീവ് നഴ്‌സ് (സ്ത്രീ)- എ.എന്‍.എം, പാലിയേറ്റീവ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്. പ്രതിമാസശമ്പളം 15,000 രൂപ. ആയുര്‍വേദ തെറാപ്പിസ്റ്റ് കം അറ്റന്റര്‍ - ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്റെ അംഗീകാരമുള്ള ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ്. പ്രതിമാസ ശമ്പളം 14,000 രൂപ.
കൊല്ലം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 40 വയസ്. ഓഗസ്റ്റ് 27 രാവിലെ 11 ന് തെറാപ്പിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 12 ന് എ.എന്‍.എം നഴ്‌സ് (സ്ത്രീ) തസ്തികയിലേക്കും ആശ്രാമത്തെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വോക്-ഇന്‍ ഇന്റര്‍വ്യൂ-നടത്തും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ആധാര്‍ കാര്‍ഡും ഹാജരാക്കണം. ഫോണ്‍: 0474 2763044.
വെറ്ററിനറി ഡോക്ടര്‍ കൂടിക്കാഴ്ച
മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി സര്‍വ്വീസ് പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 30 ന് രാവിലെ 11 ന് മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04935 294081, 9495030806.












Click it and Unblock the Notifications