സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലികൾ; 1.40 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം
റെസിലിയന്റ് കേരള പ്രോഗ്രാമിന്റെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ നിരവധി ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. യോഗ്യരായവർക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 22 ആണ്.
പ്രോജക്ട് ഓഫീസർ (1 ഒഴിവ്): യോഗ്യത: കൃഷിയിൽ ബിരുദം, ബിസിനസ് അഡ്മിനിസ്ട്രേഷൻ/അഗ്രി ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം. കാർഷിക ബിസിനസ് പ്രോത്സാഹനം, FPO പ്രോത്സാഹനം, DPR തയ്യാറാക്കൽ, വിപണി-വായ്പാ ബന്ധങ്ങൾ എന്നിവയിൽ 10 വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി 60 വയസ്സ്, ശമ്പളം 1,40,000.

ഉൽപ്പന്ന വികസന സ്പെഷ്യലിസ്റ്റ് (1 ഒഴിവ്): യോഗ്യത: ഫുഡ് ടെക്നോളജിയിലോ ഫുഡ് എഞ്ചിനീയറിംഗിലോ ബി.ടെക്/എം.ടെക് ബിരുദം. ഉൽപ്പന്ന വികസനം, ഭക്ഷ്യ സംസ്കരണം, സുരക്ഷാ മാനദണ്ഡങ്ങൾ, ഉത്പാദന പ്രക്രിയകൾ, പ്ലാന്റ്, യന്ത്രസാമഗ്രികൾ എന്നിവയിൽ 5 വർഷത്തെ പരിചയം. ഉയർന്ന പ്രായപരിധി 45 വയസ്സ്, ശമ്പളം 1,00,000.
മാർക്കറ്റിംഗ് മാനേജർ (1 ഒഴിവ്): യോഗ്യത: മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനോടുകൂടിയ ബിസിനസ് അഡ്മിനിസ്ട്രേഷൻ/അഗ്രി ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം. കാർഷിക ഉത്പന്നങ്ങളുടെ/എഫ്.എം.സി.ജി.യുടെ ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, പ്രൊമോഷണൽ പ്രവർത്തനങ്ങൾ എന്നിവയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി 45 വയസ്സ്, ശമ്പളം 1,00,000.
ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ (1 ഒഴിവ്): യോഗ്യത: ബിസിനസ് അനലിറ്റിക്സ്/ഓപ്പറേഷൻസ് മാനേജ്‌മെന്റിൽ സ്പെഷ്യലൈസേഷനോടുകൂടിയ ബിരുദാനന്തര ബിരുദം (ബിസിനസ് അഡ്മിനിസ്ട്രേഷൻ/അഗ്രി ബിസിനസ് മാനേജ്‌മെന്റ്). ഡി.പി.ആർ. തയ്യാറാക്കൽ, പങ്കാളിത്ത വികസനം, B2B മീറ്റുകൾ, വ്യവസായ ബന്ധങ്ങൾ എന്നിവയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി 45 വയസ്സ്, ശമ്പളം 1,00,000.
ഓഫീസ് അഡ്മിനിസ്ട്രേറ്റർ (1 ഒഴിവ്): യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ഡിപ്ലോമയും. ഡാറ്റാ ശേഖരണം, വിശകലനം, ഡോക്യുമെന്റേഷൻ, റിപ്പോർട്ട് തയ്യാറാക്കൽ, പ്രോജക്ട് വിശകലനങ്ങൾ, ടീം ഏകോപനം, ബുക്ക് കീപ്പിംഗ്, അക്കൗണ്ടിംഗ്, എം.ഐ.എസ്. എന്നിവയിൽ 7 വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി 50 വയസ്സ്, ശമ്പളം 75,000.
ജില്ലാ കോർഡിനേറ്റർ/റിസോഴ്സ് പേഴ്സൺ (2 ഒഴിവുകൾ): യോഗ്യത: കൃഷിയിൽ ബി.എസ്.സി/എം.എസ്.സി ബിരുദം. FPC-കളുമായുള്ള പ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങൾ, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി 35 വയസ്സ്, ശമ്പളം 45,000. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/03/SFAC-Notification_Final.pdf












Click it and Unblock the Notifications