കെഎസ്ആർടിസിയിൽ ഒഴിവ്, മെഡിക്കൽ കോളേജിലും അവസരം; താത്കാലികമെങ്കിലും ജോലി..60,000 വരെ ശമ്പളം
കെഎസ്ആർടിസിയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവ് മാത്രമാണ് ഉള്ളത്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
പൊതുമരാമത്ത് വകുപ്പിൽ (PWD) (സിവിൽ) എക്സിക്യൂട്ടീവ് എഞ്ചിനീയറായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സെൻട്രൽ PWD (സിവിൽ) അല്ലെങ്കിൽ ബിൽഡിംഗ് വിഭാഗമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ പ്രവർത്തിച്ചവർക്കും അപേക്ഷിക്കാം അല്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് (PWD) (സിവിൽ), സെൻട്രൽ PWD (സിവിൽ) അല്ലെങ്കിൽ ബിൽഡിംഗ് വിഭാഗങ്ങളുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

അപേക്ഷിക്കുന്നവരുടെ പ്രായം 2025 സെപ്റ്റംബർ 1-ന് 60 വയസ്സിൽ കൂടാൻ പാടില്ല. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 60,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും. പ്രവർത്തിപരിചയം നിർബന്ധമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 13. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/09/NOTIFICATION-Executive-Engineer-Civil.pdf
കൗൺസലർ നിയമനം
പുന്നപ്ര ഡോ. അംബേദ്‌കർ മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ കൗൺസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കൗൺസിലിംഗിൽ പ്രവർത്തി പരിചയമുള്ള സൈക്കോളജി/സോഷ്യോളജി/സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരുമാകണം (പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ മാത്രം മറ്റു വിഭാഗക്കാരെ പരിഗണിക്കും). 20,000 രൂപയാണ് പ്രതിമാസ ഓണറേറിയം. താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോറത്തിൽ ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടെത്തി അപേക്ഷിക്കണം. അപേക്ഷ മാതൃക Scdd Alappuzha എന്ന ഫേസ്ബുക്ക് പേജിലും, ജില്ലാ പട്ടികജാതി വികസന ഓഫീസ്, ജി എം ആർ എസ് പുന്നപ്ര, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിലും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 വൈകിട്ട് അഞ്ച് മണി. ഫോൺ: 0477 2252548.
ട്രെയിനി ഒഴിവ്
കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത് ലാബ് ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, അനസ്തേഷ്യ ടെക്നീഷ്യൻ വിഭാഗങ്ങളിലായി നോൺ സ്റ്റൈപെൻഡറി ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
ഗസ്റ്റ് ലക്ചറർ നിയമനം
കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ ഗസ്റ്റ് ലക്ചററെ (സോഷ്യോളജി) താൽക്കാലികമായി നിയമിക്കുന്നതിന് സെപ്റ്റംബർ 10 ഉച്ചയ്ക്ക് 2 മണിക്ക് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് [email protected] ലേക്ക് സെപ്റ്റംബർ 9 വൈകിട്ട് 5 ന് മുൻപായി അയക്കണം.
ഒഴിവ്
കളമശ്ശേരി ഗവ. ഐ.ടി.ഐ.യിൽ ഇലക്ട്രോപ്ലേറ്റർ, പ്ലാസ്റ്റിക് പ്രോസസിംഗ് ഓപ്പറേറ്റർ, പെയിന്റർ (ജനറൽ) എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ (ഗസ്റ്റ് ഇൻസ്ട്രക്ടർ) ഒഴിവുകൾ ഉണ്ട്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം സെപ്റ്റംബർ 11 രാവിലെ 11 ന് കളമശ്ശേരി ഐ.ടി.ഐ.യിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0484- 2555505












Click it and Unblock the Notifications