Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരദേശ പോലീസ് സ്‌റ്റേഷനിൽ താൽക്കാലിക ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ അറിയാം

വിഴിഞ്ഞം തീരദേശ പോലീസ് സ്‌റ്റേഷനിൽ ഇന്റർസെപ്റ്റർ / റെസ്‌ക്യൂ ബോട്ടിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.തസ്തിക ഒന്ന്: ബോട്ട് സ്രാങ്ക്. ദിവസവേതനം 1,155 രൂപ. യോഗ്യത- ഏഴാം ക്ലാസ്. 1970 ലെ കേരള സ്‌റ്റേറ്റ് പോർട്ട് ഹാർബർ ക്രാഫ്റ്റ് റൂൾ പ്രകാരമുള്ള ബോട്ട് സ്രാങ്ക് സർട്ടിഫിക്കറ്റ് / എം.എം.ഡി ലൈസൻസ് / മദ്രാസ് ജനറൽ റൂൾസ് പ്രകാരമുള്ള ലൈസൻസ് / ട്രാവൻകൂർ കൊച്ചിൻ റൂൾ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസൻസ്. നേവിയിലും കോസ്റ്റ് ഗാർഡിലും ബി.എസ്.എഫിന്റെ വാട്ടർ വിങ് സൈനികരായും ജോലി ചെയ്തവർക്ക് മുൻഗണന. 5 ടൺ/12 ടൺ ഇന്റർസെപ്റ്റർ ബോട്ടിൽ കടലിൽ ജോലി ചെയ്തുള്ള പരിചയം. പ്രായപരിധി 30/06/2022 ന് 45 വയസ് കവിയാൻ പാടില്ല.

തസ്തിക രണ്ട്: ബോട്ട് ഡ്രൈവർ. ദിവസവേതനം 700 രൂപ. യോഗ്യത- ഏഴാം ക്ലാസ്. കേരള സ്‌റ്റേറ്റ് പോർട്ട് ഹാർബർ റൂൾ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവർ ലൈസൻസ് അല്ലെങ്കിൽ എം.എം.ഡി ലൈസൻസ്. നേവി കോസ്റ്റ് ഗാർഡ് ബി.എസ്.എഫിന്റെ വാട്ടർ വിങ് എന്നിവിടങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന. 5 ടൺ/ 12 ടൺ ഇന്റർസെപ്ടർ ബോട്ട് കടലിൽ ഓടിച്ചുള്ള മൂന്നുവർഷത്തെ പരിചയം. പ്രായപരിധി 30/06/2022 ന് 45 വയസ് കവിയാൻ പാടില്ല.

തസ്തിക മൂന്ന്: ബോട്ട് ലാസ്‌കർ. ദിവസവേതനം 645 രൂപ. യോഗ്യത-ഏഴാം ക്ലാസ്. പോർട്ട് വകുപ്പ് നൽകുന്ന ബോട്ട് ലാസ്‌കർ ലൈസൻസ്. 30/06/2022 ന് 18-40 പ്രായപരിധിയിൽ ഉള്ളവരായിരിക്കണം. തസ്തികകളിലേക്കുള്ള ശാരീരികക്ഷമത- ഉയരം 5 അടി 4 ഇഞ്ച്, നെഞ്ചളവ് 31" - 32 1/2'. കാഴ്ചശക്തി- ദൂരക്കാഴ്ച 6/6, സമീപ കാഴ്ച - 0/5, വർണാന്ധത, നിശാന്ധത, കോങ്കണ്ണ് തുടങ്ങിയവ ഉണ്ടാവാൻ പാടില്ല.

അപേക്ഷകർ കടലിൽ 500 മീറ്റർ നീന്തൽ പരീക്ഷയിൽ വിജയിക്കേണ്ടതാണ്. ശാരീരിക, മാനസിക ആരോഗ്യക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്ത്രീകൾ, വികലാംഗർ, രോഗികൾ എന്നിവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർ സെപ്റ്റംബർ 30ന് രാവിലെ എട്ടിന് ബന്ധപ്പെട്ട രേഖകൾ സഹിതം വിഴിഞ്ഞം തീരദേശ പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം. നിയമനം പരമാവധി 89 ദിവസത്തേക്കായിരിക്കും.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്


തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിന്റെ അധികാര പരിധിയിൽ വരുന്നതും ബാലരാമപുരം, തേമ്പാമുട്ടത്തു പ്രവർത്തിക്കുന്നതുമായ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും സെറ്റും യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 27നു രാവിലെ 10ന് സർക്കാർ വനിതാ പോളിടെക്‌നിക് കോളജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. സെപ്റ്റംബർ 27ന് മുൻപായി http://www.gecbh.ac.in എന്ന കോളേജ് വെബ്സൈറ്റ് വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484.

ഫുട്ബോൾ, വോളിബോൾ പരിശീലക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫുട്ബോൾ, വോളിബോൾ പരിശീലക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം: കണ്ണൂർ ഗവണ്മെന്റ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലും കുന്നംകുളം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലും പ്രവർത്തിക്കുന്ന ഖേലോ ഇന്ത്യ ജില്ലാ കേന്ദ്രങ്ങളിൽ പരിശീലക തസ്തികകളിലേക്ക് നിർദിഷ്ട യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കണ്ണൂരിൽ വോളിബോൾ പരിശീലകന്റെയും കുന്നംകുളത്ത് ഫുട്ബോൾ പരിശീലകന്റെയും ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. 40 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഫോമും മറ്റു വിശദ വിവരങ്ങളും www.gvrsportsschool.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-695033 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. അവസാന തിയതി 2022 ഒക്ടോബർ 5.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+