Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ ആയൂർവേദ കോളേജിൽ താൽക്കാലിക ഒഴിവുകൾ, ഗസ്റ്റ് ലക്ചറര്‍ നിയമനം; തൊഴിൽ അവസരങ്ങൾ

തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തില്‍ ഓണറേറിയം അടിസ്ഥാനത്തല്‍ മെഡിക്കല്‍ ഓഫിസറുടെ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എം.ബി.ബി.എസും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ഓഗസ്റ്റ് 25 രാവിലെ 10.30ന് ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

kerala

രോഗനിദാനം, രസശാസ്ത്ര- ഭൈഷജ്യകല്‍പന എന്നീ വകുപ്പുകളില്‍ നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളേജ് ആശുപത്രില്‍ രോഗനിദാനം, രസശാസ്ത്ര- ഭൈഷജ്യകല്‍പന എന്നീ വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഓഗസ്റ്റ് 26 രാവിലെ 10.30ന് ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫെസിലിറ്റേറ്റര്‍ നിയമനം

2021-22 അധ്യയന വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പുതിയതായി ആരംഭിക്കുന്ന സാമൂഹ്യപഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് ജില്ലയിലെ 18 നും 35 നും മധ്യേ പ്രായമുളള അഭ്യസ്ത വിദ്യരായ പ്ലസ്ടു, ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുളള പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം തികച്ചും താത്ക്കാലികമായിരിക്കും.തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും.ജില്ലയില്‍ ആകെ 6 ഒഴിവുകളുണ്ട്. കൂടിക്കാഴ്ച മുഖേനയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. താല്‍പ്പര്യമുളളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 18ന് മുമ്പ് പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് എന്ന വിലാസത്തില്‍ അയയ്ക്കണമെന്ന് നെടുമങ്ങാട് ഐറ്റിഡിപി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് :0472-2812557

ഗസ്റ്റ് ലക്ചറര്‍ നിയമനം

പയ്യന്നൂര്‍ റെസിഡെന്‍ഷ്യല്‍ വിമന്‍സ് പോളി ടെക്‌നിക് കോളേജില്‍ മാത്തമാറ്റിക്‌സ് ലക്ചറര്‍ തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനത്തില്‍ കുറയാത്ത മാത്തമാറ്റിക്‌സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. എഴുത്ത് പരീക്ഷ ആഗസ്ത് 24 രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9495617446.

അപേക്ഷ ക്ഷണിച്ചു

മട്ടന്നൂര്‍, കണ്ണൂര്‍ നോര്‍ത്ത് ബിആര്‍സികളില്‍ എം ഐ എസ് കോ-ഓഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബി ടെക്(കമ്പ്യൂട്ടര്‍സയന്‍സ്/ഐടി/ഇസിഇ), എംസിഎ/എംഎസ്സി(സിഎസ്/ഐടി). അപേക്ഷയും, യോഗ്യത സര്‍ട്ടിഫിക്കറ്റും ആഗസ്ത് 18 നകം [email protected] എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0497 2707993.

Recommended Video

cmsvideo
    Don't ask for RTPCR from vaccinated people | Oneindia Malayalam

    താല്‍ക്കാലിക നിയമനം

    തൃക്കരിപ്പൂര്‍ ഗവ പോളിടെക്‌നിക് കോളേജ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഈ അധ്യയന വര്‍ഷം ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബയോമെഡിക്കല്‍ എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത. ആഗസ്ത് 16 തിങ്കളാഴ്ച രാവിലെ 10 ന് എഴുത്ത് പരീക്ഷയും തുടര്‍ന്ന് കൂടിക്കാഴ്ചയും ഉണ്ടാകും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ , പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ സഹിതം അന്ന് രാവിലെ 9.30 ന് മുമ്പായി കോളേജ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0467 2211400.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+