കെ ഡിസ്കിലും കെഎസ്ആർടിസിയിലും താത്കാലിക ഒഴിവ്: ഈ യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം
കെ-ഡിസ്ക്, പേഴ്സണാലിറ്റി ഡെവലപ്‌മെന്റ് പ്രൊഫഷണലുകൾ (പി.ഡി.പിമാർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, സോഫ്റ്റ് സ്കിൽസ്/പേഴ്സണാലിറ്റി ഡെവലപ്‌മെന്റ് പരിശീലനം നൽകുന്നതിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് ഈ ഒഴിവുകളിലേക്കുള്ള യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സി.വി., യോഗ്യതാ-പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 07 വൈകുന്നേരം 5 മണിയാണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/01/K-DISC-Empanelment-of-Individual-Professionals-for-Personality-Development-Training-PDT.pdf

എൻജിനിയറിംഗ് അസിസ്റ്റന്‍റ്
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിങ് തീയേറ്ററിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദ യാഗ്യതയും റെക്കോർഡിങ് സ്റ്റുഡിയോയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവുമുള്ള എൻജിനീയറിംഗ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ഒഴിവ് - 1. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 10 ന് കോളേജിൽ വെച്ച് നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ മറ്റു അനുബന്ധ രേഖകൾ സഹിതം രാവിലെ 10 മണിക്ക് ഹാജരാകണം. ഫോൺ 04712323027.
കെ.എസ്.ആര്‍.ടി.സി യില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍, കണ്ടക്ടര്‍ നിയമനം
കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആലപ്പുഴ ജില്ലയില്‍ വിവിധ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍, കണ്ടക്ടര്‍ എന്നീ തസ്തികകളിലായി യഥാക്രമം 94ഉം 52ഉം ദിവസ വേതന ഒഴിവുകള്‍ നിലവിലുണ്ട് . ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ പത്താം ക്ലാസ് ജയം / തത്തുല്യ യോഗ്യതയും, നിശ്ചിത കാലയളവിന് മുന്‍പ് ലഭിച്ച ഹെവി മോട്ടോര്‍ വാഹന ലൈസന്‍സും, കണ്ടക്ടര്‍ ലൈസന്‍സും (തെരഞ്ഞെടുക്കുന്നവേളയില്‍ കണ്ടക്ടര്‍ ലൈസെന്‍സ് നേടിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ നിയമനം ലഭിച്ചു 3 മാസത്തിനുള്ളില്‍ സാധുവായ കണ്ടക്ടര്‍ ലൈസെന്‍സ് ഹാജരാക്കേണ്ടതാണ്) ആവശ്യമായ ശാരീരിക യോഗ്യതയും, കണ്ടക്ടര്‍ തസ്തികയില്‍ പ്ലസ് ടു ജയം / തത്തുല്യ യോഗ്യതയും, പുതുക്കിയ കണ്ടക്ടര്‍ ലൈസന്‍സും ഉണ്ടായിരിക്കേണ്ടതാണ് പ്രായം 25-50. വേതനം - ഒരു ഡ്യൂട്ടിക്ക് (എട്ടു മണിക്കൂര്‍ ) 715/- രൂപ. വനിതകളെയും പരിഗണിക്കുന്നതാണ് . ഭിന്നശേഷിക്കാര്‍ യോഗ്യരല്ല. മേല്‍പ്പറഞ്ഞ യോഗ്യത ഉള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 11 നകം നേരിട്ട് ഹാജരാകണം.
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, കോ-ഓര്‍ഡിനേറ്റര്‍ നിയമനം
സാക്ഷരതാമിഷന്‍നടപ്പാക്കുന്ന സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് ഡിജിറ്റല്‍ സ്‌കില്‍സ് കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് ഇന്‍സ്ട്രക്ടര്‍, കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/പി.ജി.ഡി.സി.എയും ഒരു വര്‍ഷത്തെ യോഗ്യതയും ഉള്ളവര്‍ക്ക് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.കോം/ മാനേജ്മെന്റില്‍ ബിരുദം/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഓണ്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്/ പി.ജി.ഡി.സി.എ/ ബേസിക് കമ്പ്യൂട്ടര്‍ ഓപ്പറേഷനില്‍ ഡിപ്ലോമ, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്.ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അപേക്ഷ എന്നിവ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിനകം കോ -ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരത മിഷന്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-04936 202091.












Click it and Unblock the Notifications