റബ്ബർ ബോർഡിലും ശ്രീചിത്രയിലും താത്കാലിക ഒഴിവുകൾ; 1 ലക്ഷം വരെ ശമ്പളം
റബ്ബർ ബോർഡിൽ ഒഴിവുകൾ. എൻജിനീയറിംഗ് ആൻഡ് പ്രോസസിംഗ് വിഭാഗത്തിൽ അനലറ്റിക്കൽ ട്രെയിനികളെയാണ് ക്ഷണിച്ചിരിക്കുന്നത്. മൂന്ന് ഒഴിവുകളാണ് ഉളളത്. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം.
കെമിസ്ട്രിയിൽ (MSc), അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60% മാർക്കോടെ ബിരുദാനന്തര ബിരുദം. പ്രശസ്ത സ്ഥാപനത്തിൽ നാച്ചുറൽ റബ്ബർ ടെസ്റ്റിംഗിലും വിശകലനത്തിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

അപേക്ഷിക്കുന്നവരുടെ പ്രായപരിധി 2025 ഡിസംബർ 1-ന് 28 വയസ്സിൽ കൂടരുത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 11 മാസത്തെ കരാർ നിയമനവും പ്രതിമാസം 20,000/- ഏകീകൃത സ്റ്റൈപ്പൻഡും ലഭിക്കും.
അഭിമുഖം ഡിസംബർ 22-ന് രാവിലെ 10 മണിക്ക് കോട്ടയം റബ്ബർ ബോർഡ്, എഞ്ചിനീയറിംഗ് പ്രോസസിംഗ് വിഭാഗത്തിലെ ജോയിന്റ് ഡയറക്ടർ (P&QC) ഓഫീസിൽ നടക്കും. യോഗ്യതാ, പ്രവൃത്തിപരിചയ, പ്രായം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് https://rubberboard.gov.in/filereader
ശ്രീചിത്രയിൽ താത്കാലിക ഒഴിവ്
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ അനസ്തേഷ്യ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (അഡ്ഹോക്ക്)/അഡ്ഹോക്ക് കൺസൾട്ടന്റ് തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. എസ്.സി. വിഭാഗത്തിൽ ഒരു ബാക്ക്ലോഗ് ഉൾപ്പെടെ രണ്ട് ഒഴിവുകളാണുള്ളത്.
40 വയസ്സാണ് ഉയർന്ന പ്രായപരിധി. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് 1956 പ്രകാരമുള്ള മെഡിക്കൽ യോഗ്യതയും സെൻട്രൽ/സ്റ്റേറ്റ് മെഡിക്കൽ രജിസ്ട്രേഷൻ കൗൺസിലിൽ രജിസ്ട്രേഷനും നിർബന്ധമാണ്. ബന്ധപ്പെട്ട വിഷയത്തിൽ ഡി.എം (DM) അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം, അല്ലാത്തപക്ഷം എം.ഡി.ക്ക് ശേഷം മൂന്നു വർഷത്തെ അധ്യാപന/ഗവേഷണ പരിചയം ആവശ്യമാണ്.
അനസ്തേഷ്യോളജിയിലെ ഒരു വർഷത്തെ പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ് കാലാവധി അധ്യാപന/ഗവേഷണ പരിചയമായി പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1,21,800 രൂപയും ക്ഷാമബത്തയും (DA) വാടകബത്തയും (HRA) ലഭിക്കും. ആറുമാസത്തേക്കുള്ള താൽക്കാലിക നിയമനമാണിത്, പ്രകടനത്തെ അടിസ്ഥാനമാക്കി കാലാവധി നീട്ടാൻ സാധ്യതയുണ്ട്. അഭിമുഖം ഡിസംബർ 19-ന് രാവിലെ 10.30-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിൽ വെച്ച് നടക്കും.
48,954 ഒഴിവുകളിലേക്ക് എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും എസ്എസ്എഫിലും കോൺസ്റ്റബിൾ തസ്തികയിലേക്കും അസം റൈഫിൾസിൽ റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 48,954 (വനിതകൾ- 25487, പുരുഷൻമാർ- 23467) ഒഴിവുകളാണുള്ളത്. ഡിസംബർ 31 നകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.ssckkr.kar.nic.in , https://ssc.gov.in.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍
അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിസംബറില്‍ ആരംഭിക്കുന്ന എന്‍ സി വി ഇ ടി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന്റെ വാരാന്ത്യ ബാച്ചുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണു കുറഞ്ഞ യോഗ്യത. ഫോണ്‍: 9495999712
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications