Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്; മാസം 60,000 രൂപ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫീൽഡ് ഓപ്പറേഷൻ എഞ്ചിനീയർ, പ്രോജക്റ്റ് എഞ്ചിനീയർ-1 എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുക. കേരളത്തിലും പഞ്ചാബിലുമായി 67 ഒഴിവുകളാണുള്ളത്.

ഫീൽഡ് ഓപ്പറേഷൻ എഞ്ചിനീയർ തസ്തികയിലേക്ക് ആകെ 5 ഒഴിവുകളുണ്ട്. ഇതിൽ കേരളത്തിൽ 2 ഒഴിവുകളും പഞ്ചാബിൽ 3 ഒഴിവുകളുമുണ്ട്. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇലക്ട്രോണിക്സ്\ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ\ ടെലികമ്മ്യൂണിക്കേഷൻ/ കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ ബി ഇ/ബി ടെക്/ബി എസ് സി എഞ്ചിനീയറിംഗ് (4 വർഷ കോഴ്സ്) അല്ലെങ്കിൽ എം ഇ/എം ടെക്/എം സി എ എന്നിവയാണ് യോഗ്യത.

job2

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 2025 സെപ്റ്റംബർ 1-ന് അഞ്ചു വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്. സംവരണ വിവരങ്ങൾ ഇപ്രകാരമാണ്: യു.ആർ-2, ഒ.ബി.സി-1, എസ്.സി-1, എസ്.ടി-1 ഉയർന്ന പ്രായപരിധി 2025 സെപ്റ്റംബർ 1-ന് 40 വയസ്സായിരിക്കും.

പ്രോജക്റ്റ് എഞ്ചിനീയർ-1 തസ്തികയിലേക്ക് ആകെ 62 ഒഴിവുകളുണ്ട്. ഇതിൽ കേരളത്തിൽ 15 ഒഴിവുകൾ ഉൾപ്പെടുന്നു. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ, കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിംഗ് (4 വർഷ കോഴ്സ്) എന്നിവയാണ് യോഗ്യത.

ഈ തസ്തികയിലേക്ക് 2025 സെപ്റ്റംബർ 1-ന് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. സംവരണ വിവരങ്ങൾ: യു.ആർ-25, ഒ.ബി.സി-17, ഇ.ഡബ്ല്യു.എസ്-6, എസ്.സി-10, എസ്.ടി-4. ഉയർന്ന പ്രായപരിധി 2025 സെപ്റ്റംബർ 1-ന് 32 വയസ്സായിരിക്കും.

ശമ്പളം

ഫീൽഡ് ഓപ്പറേഷൻ എഞ്ചിനീയർമാർക്ക് പ്രതിമാസം 60,000 രൂപ ഏകീകൃത ശമ്പളമായി ആദ്യ വർഷം ലഭിക്കും. കരാർ ഓരോ വർഷം ദീർഘിപ്പിക്കുമ്പോഴും പ്രതിമാസം 5,000 രൂപയുടെ വർദ്ധനവുണ്ടാകും.പ്രോജക്ട് എഞ്ചിനീയർ-1 തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് ആദ്യ വർഷം പ്രതിമാസം 40,000 രൂപയാണ് ശമ്പളം. കരാർ ഓരോ വർഷവും പുതുക്കുമ്പോൾ പ്രതിമാസം 5,000 രൂപയുടെ വർദ്ധനവും ഈ വിഭാഗത്തിലെ ജീവനക്കാർക്ക് ലഭിക്കുന്നതാണ്.ഈ അടിസ്ഥാന പ്രതിഫലത്തിന് പുറമെ, ഫീൽഡ് ഓപ്പറേഷൻ എഞ്ചിനീയർമാർക്ക് വർഷത്തിൽ 20,000 രൂപ അധികമായി ലഭിക്കും. പ്രോജക്ട് എഞ്ചിനീയർമാർക്ക് ഈ ഇനത്തിൽ പ്രതിവർഷം 12,000 രൂപയാണ് നൽകുക.

അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 17. കൂടുതൽ വിവരങ്ങൾക്ക് https://bel-india.in/wp-content/uploads/2025/09/WEB_Advt_IPSS_K-FON_67-Posts-Final.pdf

ശബരിമലയിൽ ഒഴിവ്

സെക്യൂരിറ്റി നിയമനം

മകരവിളക്ക് മഹോത്സവത്തിനും മാസപൂജയ്ക്കും ശബരിമല, പമ്പ നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വിവിധ ഡ്യൂട്ടി പോയന്റുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക സെക്യൂരിറ്റിമാരെ നിയമിക്കും. മികച്ച ശാരീരിക ശേഷിയുള്ള ഹിന്ദുമത വിഭാഗത്തില്‍പ്പെട്ട വിമുക്ത ഭടന്മാർ, മറ്റു സായുധ സേന വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കാണ് അപേക്ഷിക്കാനാവുക. പ്രായപരിധി: 2026 ജനുവരി 20 ന് 65 വയസ് കവിയരുത്. www.travancoredevaswomboard.org ല്‍ അപേക്ഷാഫോം ലഭിക്കും. ഫോണ്‍: 9605513983, 9497964855, 0474 2792987.

താല്‍ക്കാലിക നിയമനം

അഷ്ടമുടി കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെയും, ഫിഷറി ഗാര്‍ഡിനെയും നിയമിക്കുന്നു. യോഗ്യത: പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ - അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷറീസ് ബിരുദം അല്ലെങ്കില്‍ ഫിഷറീസ്/അക്വാകള്‍ച്ചര്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്. പ്രവര്‍ത്തി പരിചയവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് മുന്‍ഗണന.
ഫിഷറി ഗാര്‍ഡ്: യോഗ്യത- ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ഉള്‍പ്പെട്ടതും ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ വിഎച്ച്എസ്ഇ അല്ലെങ്കില്‍ എച്ച്എസ്ഇ, മോട്ടോറൈസ്ഡ് ഫിഷിംഗ് ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ പ്രാവീണ്യവും, രണ്ട് മിനിറ്റിനുള്ളില്‍ 100 മീറ്റര്‍ ദൂരം നീന്താന്‍ കഴിവുണ്ടായിരിക്കണം. പ്രായപരിധി 18-45 വയസ്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ബയോഡേറ്റ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സെപ്തംബര്‍ 20 വൈകിട്ട് നാലിനകം ലഭ്യമാക്കണം. ഫോണ്‍: 0474-2792850.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+