സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്: 80,000 രൂപ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ ഒഴിവുകൾ. മാനേജർ മീഡിയ ആൻ്റ് പിആർ തസ്തികയിലാണ് ഒഴിവ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം

ഒരു ഒഴിവാണ് ഉള്ളത്. ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. മലയാളവും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാൻ അറിയണം. ഹിന്ദി ഭാഷയിലുള്ള അറിവ് അഭികാമ്യം.

job-1963178

മലയാളം ടെലിവിഷൻ ന്യൂസിൽ 10 വർഷത്ത പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രിൻ്റിലും ഡെസ്കിലുമുള്ള പരിചയത്തിന് മുൻഗണന ലഭിക്കും. രാഷ്ട്രീയം, നിയമം , ഉയർന്ന തലത്തിലുള്ള അന്വേഷണാത്മക വാർത്തകൾ എന്നിവയിൽ എക്‌സ്‌ക്ലൂസീവ് വാർത്തകൾ ചെയ്തുള്ള പ്രവൃത്തിപരിചയം. വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചുള്ള പരിചയസമ്പത്തും ആവശ്യമാണ്.

ചീഫ് റിപ്പോർട്ടർ / സ്പെഷ്യൽ കറസ്‌പോണ്ടന്റ് / പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് എന്നിങ്ങനെ ഉയർന്ന തസ്തികകളിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 80,000 രൂപയാണ് ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 3. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/08/Notification-Final.pdf

മെഡിക്കല്‍ കോളേജില്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഒഴിവ്. എച്ച്ഡിഎസ്സിന് കീഴില്‍ സെക്യൂരിറ്റി, റെസ്പിറേറ്ററി ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ എന്നീ തസ്തികകളിലെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 755 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം ആണ്. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫക്കറ്റുകള്‍ സഹിതം ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അതാത് ദിവസം ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.

സെക്യൂരിറ്റി തസ്‌കിയിലെ അഭിമുഖം സെപ്റ്റംബര്‍ ഒന്നിന് പകല്‍ 11.30-ന് നടക്കും. യോഗ്യത: ജെസിഒ റാങ്കില്‍ താഴെയുള്ള വിമുക്ത ഭടന്മാര്‍, പാരാമിലിറ്ററി/കേന്ദ്രസേനകള്‍, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവയില്‍ നിന്നും വിരമിച്ചവര്‍. ഉയര്‍ന്ന പ്രായപരിധി: 60 വയസ്സ്. റെസ്പിറേറ്ററി ടെക്‌നീഷ്യന്‍ അഭിമുഖം സെപ്റ്റംബര്‍ മൂന്നിന് 11.30 മണിക്ക് നടക്കും. യോഗ്യത: ഡിപ്ലോമ ഇന്‍ റെസ്പിറേറ്ററി ടെക്‌നോളജി. പ്രായം: 20-40 വയസ്സ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ബ്ലഡ് ബാങ്കിലേക്കുള്ള കൗണ്‍സിലര്‍ അഭിമുഖം സെപ്റ്റംബര്‍ രണ്ടിന് പകല്‍ 11.30-ന് നടക്കും. യോഗ്യത : മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ബേസിക് കമ്പ്യൂട്ടര്‍ സ്‌കില്‍ (എംഎസ് ഓഫീസ്) ഫോര്‍ മെയിന്റൈനിംഗ് ഡോണര്‍ രജിസ്റ്റേഴ്‌സ്, ബ്ലഡ് ബാങ്ക് കൗണ്‍സിലിംഗ് അല്ലെങ്കില്‍ ഐസിടിസിയില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയം.

ബ്ലോക്ക് തലത്തിൽ ഡെയറി പ്രൊമോട്ടർ അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ ''തീറ്റപ്പുൽക്യഷി'' വികസന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 12 ബ്ലോക്കുകളിലേക്കും കരാർ അടിസ്ഥാനത്തിൽ ഡെയറി പ്രൊമോട്ടർമാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് ക്ഷീരവികസന സർവ്വീസ് യൂണിറ്റ് പരിധിയിൽ സ്ഥിര താമസം ആക്കിയതും, എസ്.എസ്.എൽ.സി പാസ്സായതുമായ 18 മുതൽ 45 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത മാത്യകയിൽ പുരിപ്പിച്ച അപേക്ഷയും രേഖകളും സെപ്റ്റംബർ 5ന് 5 മണിക്ക് മുമ്പായി ബ്ലോക്ക്തല ക്ഷീരവികസന സർവ്വീസ് യൂണിറ്റുകളിൽ സമർപ്പിക്കണം. പ്രവർത്തി പരിചയം ഉളളവർക്ക് 5 വർഷത്തെ വയസ്സിളവും, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണനയും ഉണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+