സർക്കാർ ജോലി വേണോ? താത്കാലികമെങ്കിലും നിരവധി ഒഴിവുകൾ..ഇപ്പോൾ തന്നെ അപേക്ഷിക്കൂ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററി> (സി.ഡി.സി ഒഴിവുകൾ. പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് എന്നീ സ്ഥിരം തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി.) വഴിയാണ് നിയമനം നടക്കുക. യോഗ്യത, ശമ്പളം , അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം.
പ്രീ-സ്‌കൂൾ അധ്യാപക തസ്തികയിലേക്ക്, എസ്.എസ്.എൽ.സി.യോ തത്തുല്യ യോഗ്യതയോ കൂടാതെ പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്‌സ് (പി.പി.ടി.ടി.സി.) സർട്ടിഫിക്കറ്റും നിർബന്ധമാണ്. പ്രീ-സ്‌കൂൾ ക്ലിനിക്കിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. 40 വയസ്സാണ് ഉയർന്ന പ്രായപരിധി. ഈ തസ്തികയിൽ 31,100 രൂപ മുതൽ 66,800 രൂപ വരെയാണ് ശമ്പളം.

ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് സ്ഥാനത്തേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് (പി.ജി.ഡി.സി.സി.ഡി.) അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് (ഡി.സി.സി.ഡി.) യോഗ്യതകളും ആവശ്യമാണ്. നവജാതശിശുക്കളുടെ ഫോളോ-അപ്പ് ക്ലിനിക്കുകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. 40 വയസ്സാണ് പ്രായപരിധി. ഇവിടെ പ്രതിമാസ ശമ്പളം 43,400 രൂപ മുതൽ 91,200 രൂപ വരെയാണ്.
യോഗ്യരായവർക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 4 വൈകുന്നേരം 5 മണിയാണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/01/CDC-Notifcation.pdf
ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയ്‌ലറിങ് ഒഴിവ്
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ 2025- 26 അധ്യയന വർഷത്തിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയ്‌ലറിങ് (ജി.ഐ.എഫ്.ഡി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. എസ്.എസ്.എൽ.സി & കെ.ജി.റ്റി.ഇ ടെയിലറിങ്, എംബ്രോയിഡറി & നീഡിൽ വർക്ക് (ലോവർ & ഹയർ) എന്നിവയാണ് യോഗ്യത. തത്തുല്യ/ ഉയർന്ന യോഗ്യതകൾ: ക്ലോത്തിങ് & എംബ്രോയിഡറിയിൽ വി.എച്ച്.എസ്.ഇ, ഫാഷൻ ടെക്നോളജിയിൽ ഐ.ടി.ഐ/ ഐ.ടി.സി, ഡ്രസ് മേക്കിങ്ങിൽ എൻ.ടി.സി, ടെക്സ്റ്റൈൽ ടെക്നോളജിയിൽ പോളിടെക്നിക് ഡിപ്ലോമ, ഫാഷൻ ഡിസൈനിങ്ങിൽ അഡ്വാൻസ്ഡ് ഡിപ്ലോമ, ബി.എസ്‌സി. ഫാഷൻ ടെക്നോളജി, ബി.എസ്‌സി. കോസ്ട്യൂമ്സ് ആൻഡ് ഫാഷൻ ഡിസൈനിങ്, ബി.എസ്‌സി. ഫാഷൻ & അപ്പാരൽ ഡിസൈനിങ്, ബി.എസ്‌സി. കോസ്ട്യൂം ഡിസൈൻ & ഫാഷൻ, എം.എസ്‌സി. ഫാഷൻ ടെക്നോളജി.
ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 27ന് രാവിലെ 10ന് സ്ഥാപന മേധാവി (പ്രിൻസിപ്പൽ, സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം) മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 179 ദിവസത്തേക്ക് 900 രൂപ ദിവസ വേതനത്തിൽ നിയനം നടത്തുന്നു. എക്കണോമിക്സ്/ കൊമേഴ്സ്/ ഗണിതം/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത. സ്‌പ്രെഡ്‌ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ www.cet.ac.in ൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 30 ന് രാവിലെ 10 ന് ഓഫീസിൽ എത്തിക്കണം. എഴുത്ത് പരീക്ഷ, പ്രായോഗിക പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
-
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി












Click it and Unblock the Notifications