
ഇന്ത്യന്‍ ആര്‍മിയില്‍ ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍; 13 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഇന്ത്യന്‍ ആര്‍മി 13 ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കും . അപേക്ഷാ നടപടി ജൂലൈ 1, 2022 മുതല്‍ ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 30 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ joinerritorialarmy.gov.in വഴി അപേക്ഷിക്കാം .
'നിങ്ങളെ പോലൊരു സുന്ദരിയെ ഒരു ബിഗ് ബോസ് സീസണും കണ്ടിട്ടില്ല'; നിങ്ങൾ പൊളിയാണ് റിതു
പോസ്റ്റ്: ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍
ഒഴിവുകളുടെ എണ്ണം: 13 (പുരുഷന് - 12 & സ്ത്രീ-01)
പേ സ്കെയില്‍: 56,100 - 1,77,500/
ഉദ്യോഗാര്‍ത്ഥി ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദധാരിയായിരിക്കണം. പ്രായം 18 മുതല്‍ 42 വയസ്സ് വരെ. പരീക്ഷ ഫീസ് 200 രൂപയാണ്. എല്ലാ ഉദ്യോഗാര്‍ത്ഥികളും ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. അതത് ടെറിട്ടോറിയല്‍ ആര്‍മി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ പ്രിലിമിനറി ഇന്റര്‍വ്യൂ ബോര്‍ഡ് , സ്ക്രീനിംഗ് (എഴുത്ത് പരീക്ഷയ്ക്ക് ശേഷം അഭിമുഖം, എഴുത്ത് പരീക്ഷയില്‍ വിജയിച്ചാല്‍ മാത്രം) അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
അഗ്നിപഥ്: ആറു തസ്തികകളിൽ റിക്രൂട്ട്മെന്റിന് കരസേന അപേക്ഷ ക്ഷണിച്ചു

അക്കൗണ്ടന്റ്; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ കുടുംബശ്രീ നടപ്പാക്കുന്ന ആര്.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബി.ആര്.സി ഓഫീസിലെ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് ബിരുദവും, ടാലി, ടൂ വീലര്‍ പരിജ്ഞാനവുമുള്ളവരെയാണ് പരിഗണിക്കുന്നത്. വെളിയനാട് ബ്ലോക്ക് പരിധിയില്‍ ഉള്ളവരായിരിക്കണം.
ബയോഡേറ്റയും അപേക്ഷയും ജൂലൈ അഞ്ചിനകം ജില്ലാ മിഷന് ഓഫീസില്‍ ലഭിക്കണം.

വാക്-ഇന്‍-ഇന്റര്‍വ്യൂ
ആലപ്പുഴ: വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ ആലപ്പുഴ ആലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് മഹിളാ മന്ദിരത്തില്‍ ഫീമെയില്‍ മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്‍ര്‍വ്യൂ ജൂലൈ ഒന്നിന് രാവിലെ 11മുതല്‍ നടക്കും. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായം 18നും 45നും മധ്യേ. ഏഴാം ക്ലാസ് യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477 2251232, 8075751649.

ഡയറി പ്രൊമോട്ടര്‍ നിയമനം
ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് നടപ്പാക്കുന്ന തീറ്റപ്പുല്‍ കൃഷി വികസന പദ്ധതിയിൽ ഡയറി പ്രമോട്ടര്‍ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിജയിച്ചവര്‍ക്കാണ് അവസരം. പ്രായം 18നും 45നും മധ്യേ. പ്രതിമാസം 8000 രുപ പ്രതിഫലം ലഭിക്കും.
അപേക്ഷാ ഫോറം ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസില്‍ ലഭിക്കും. ജൂലൈ നാലിന് വൈകുന്നേരം അഞ്ചിനു മുന്‍പ് അപേക്ഷ നല്‍കണം.

ഹിന്ദി അധ്യാപക കോഴ്സ്
ആലപ്പുഴ: പി.എസ്.സി അംഗീകരിച്ച ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്സിന്റെ 2022-24 ബാച്ചിലേക്ക് ജൂലൈ 20നകം രജിസ്റ്റര്‍ ചെയ്യാം. ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടൂ വിജയിച്ചവര്‍ക്കാണ് അവസരം. ഹിന്ദി ബി.എ, എം.എ യോഗ്യതകളുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 17 നും 35നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. പട്ടികജാതിക്കാര്‍ക്കും മറ്റ് അര്‍ഹ വിഭാഗക്കാര്‍ക്കും ഫീസ് ഇളവ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 04734 296496, 8547126028.