• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

100 ദിനം കൊണ്ട് 50000 തൊഴിലവസരം; 95000 തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള ബൃഹദ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: കോവിഡ് പകര്‍ച്ചവ്യാധി സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും മറികടക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സംയോജിത പദ്ധതിക്ക് രൂപം നല്‍കി. 95000 തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള ബൃഹദ് പദ്ധതിക്കാണ് തുടക്കം. 100 ദിനം കൊണ്ട് 50000 തൊഴിലവസരം സൃഷ്ടിക്കും.

തൊഴില്‍ മേഖലയില്‍ പ്രധാനമായ സര്‍ക്കാര്‍ രംഗത്ത് 18,600 പേര്‍ക്കുള്ള തൊഴിലവസരമാണ് സാധ്യമാക്കുക. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിര- താല്‍ക്കാലിക- കരാര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെയാണിവ.

ഇതില്‍ വിദ്യാഭ്യാസ മേഖലയില്‍ 10968 പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 425 തസ്തികകളും എയിഡഡ് കോളജുകളില്‍ 700 തസ്തികകളും പുതിയ കോഴ്‌സുകളുടെ ഭാഗമായി 300 താല്‍ക്കാലിക തസ്തികകളും സൃഷ്ടിക്കും. എയിഡഡ് സ്‌കൂളുകളില്‍ 6911 തസ്തികകളിലെ നിയമനങ്ങള്‍ റഗുലറൈസ് ചെയ്യും. നിയമന അഡൈ്വസ് കിട്ടിയിട്ടും സ്‌കൂളുകള്‍ തുറക്കാത്തതുകൊണ്ട് ജോലിക്ക് ചേര്‍ന്നിട്ടില്ലാത്ത 1632 പേര്‍ക്കും നിയമനം നല്‍കും.

റേറ്റിങ്: ഇത്തവണയും ഒന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ്, പിറകോട്ടടിച്ച് 24, ജനത്തെ തോല്‍പിച്ച് മാതൃഭൂമി

മെഡിക്കല്‍ കോളജുകളില്‍ 700 തസ്തികകളും പൊതു ആരോഗ്യ സംവിധാനത്തില്‍ 500 തസ്തികകളും സൃഷ്ടിക്കും. കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1000 ജീവനക്കാര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കും. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 500 പേരെ വനം വകുപ്പില്‍ ബീറ്റ് ഓഫീസര്‍മാരായി നിയമിക്കും. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ക്കു പുറത്ത് മറ്റു വകുപ്പുകളിലായി 1717 പേര്‍ക്ക് തൊഴില്‍ ലഭ്യമാകും.

എല്ലാ ഒഴിവുകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനു കര്‍ശന നിര്‍ദ്ദേശം വകുപ്പ് മേധാവികള്‍ക്കു നല്‍കിയിട്ടുണ്ട്. പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിലെ സ്‌പെഷ്യല്‍ റൂള്‍സിന് അംഗീകാരം നല്‍കുന്നത് വേഗത്തിലാക്കാന്‍ ഫിനാന്‍സ്, നിയമം, പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പുകള്‍ എന്നിവരുടെ സ്ഥിരം സമിതിക്കും രൂപം നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ കൊവിഡ് മരണം ഒരു ലക്ഷത്തിലേക്ക്; ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 81,484 പേര്‍ക്ക് കൊവിഡ്

നടക്കുന്നത് വ്യാജപ്രചാരണം; മോട്ടോര്‍ വാഹനവകുപ്പ് നിയമം ലംഘിച്ച് പരിശോധന നടത്തുന്നില്ല; മന്ത്രി

ഡോ: അനൂപിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് സാമൂഹ്യമാധ്യമങ്ങിലൂടെയുണ്ടായ വ്യക്തിഹത്യ: ഐഎംഎ

ഹത്രാസ് സംഭവത്തിൽ പ്രതികരിച്ചു, സ്ത്രീ പീഡകനും രാജ്യ ദ്രോഹിയും ആക്കിയെന്ന് കളക്ടർ ബ്രോ പ്രശാന്ത്

English summary
The government has formulated a plan to create 50,000 jobs in 100 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X