ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷനില്‍ 239 ഒഴിവ്; ഒക്ടോബര്‍ 5 വരെ അപേക്ഷിക്കാം
ദില്ലി: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലത്തിന് കീഴിലുള്ള ഗാസിയാ ബാദിലെ ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷനില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 239 ഒഴിവുകളാണുള്ളത്. ഒക്ടോബര്‍ 5 വരെയാണ് അപേക്ഷിക്കാന്‍ അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ജൂനിയര്‍ ഫാര്‍മകോപ്പിയല്‍ അസോഷ്യേറ്റ്, ജൂനിയര്‍ ഫാര്‍മകോ വിജിലന്‍സ് അസോഷ്യേറ്റ്, ജൂനിയര്‍ മെറ്റീരിയോ വിജിലന്‍സ് അസോഷ്യേറ്റ്), ടെക്‌നിക്കല്‍ അസിസ്റ്റന്റ്/ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അസോഷ്യേറ്റ്(ഫാര്‍മകോപ്പിയല്‍ അസോഷ്യേറ്റ്, ഫാര്‍മകോ വിജിലന്‍സ് അസോഷ്യേറ്റ്), റിസര്‍ച്ച് സയന്റിസ്റ്റ് (സീനിയര്‍ ഫാര്‍ക്കോപ്പിയല്‍ അസോഷ്യേറ്റ്) ഒഴിവുകളാണുള്ളത്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ജൂനിയര്‍ ഫാര്‍മകോപ്പിയല്‍ അസോഷ്യേറ്റ്) തസ്തികയില്‍ മാത്രം 145 ഒഴിവുകളാണുള്ളത്. ഫാര്‍മസി/ ക്ലിനിക്കല്‍ ഫാര്‍മക്കോളജി/ ഫാര്‍മസി പ്രാക്ടീസ്/ ക്ലിനിക്കല്‍ റിസര്‍ച്ചില്‍ പിജി അല്ലെങ്കില്‍ ഡിഫാം/ എംബിബിഎസ്/ ബിഡിഎസ് ആണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത.
26250 രൂപയാണ് ശമ്പളം.26250 രൂപയാണ് ശമ്പളം. കൂടുതല്‍ വിരങ്ങള്‍ക്കായി www.ipc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.












Click it and Unblock the Notifications