കാനഡയിൽ വെയ്റ്റർ ജോലിക്ക് ഹോട്ടലിന് മുന്നിൽ ക്യൂ നിന്ന് ഇന്ത്യക്കാർ; ജോലിയില്ലാതെ നട്ടംതിരഞ്ഞ് ആയിരങ്ങൾ
കേരളത്തിൽ നിന്നടക്കം ആയിരങ്ങളാണ് വിദേശപഠനത്തിനായി ഓരോ വർഷവും കാനഡയിലേക്ക് പറക്കുന്നത്. കൊവിഡിന് ശേഷമാണ് ഇന്ത്യയിൽ നിന്നും കാനഡയിലേക്കുള്ള കുടിയേറ്റം ഇത്രത്തോളം ശക്തമായത്. ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഉള്ളവർ അടക്കം കാനഡയിൽ ഭാവി തേടി പോയവരിൽ പെടുന്നു. കാനഡയിലെ മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. എന്നാൽ കുടിയേറ്റം ശക്തമായതോടെ സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്.
കടുത്ത തൊഴിലിൽ ക്ഷാമം, പാർപ്പിട സൗകര്യങ്ങളുട അപര്യാപ്തത എന്നിവയെല്ലാം രാജ്യത്ത് സർവ്വകാല റെക്കോഡിൽ എത്തിനിൽക്കുകയാണ്. ഇതോടെ മികച്ച ജോലിയോ അനുയോജ്യമായ താമസ സൗകര്യങ്ങളോ ലഭിക്കാതെ നട്ടംതിരിയുകയാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ. ഇപ്പോഴിതാ കാനഡയിൽ വിദേശികൾ പ്രത്യേകിച്ച് ഇന്ത്യക്കാർ നേരിടുന്ന കടുത്ത തൊഴിൽ പ്രതിസന്ധി വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തേ ഫുഡ് ബാങ്കിന് മുന്നിൽ ഭക്ഷണത്തിനായി കാത്ത് നിന്നുള്ള ഇന്ത്യക്കാരുടെ വീഡിയോകൾ വൈറലായിരുന്നു. സമാനരീതിയിൽ ഒരു ഹോട്ടലിന് മുന്നിൽ സിവിയും പിടിച്ച് വെയിറ്റർ ജോലിക്ക് കാത്ത് നിൽക്കുന്ന ഇന്ത്യക്കാരുടെ നീണ്ട ക്യൂ ആണ് വീഡിയോയിൽ ഉള്ളത്.

കാനഡയിലെ ബ്രാംപ്റ്റർ എന്ന പ്രേദശത്ത് നിന്നുള്ളതാണ് വീഡിയോ. പുതുതായി തുടങ്ങിയ ഹോട്ടലിന് മുൻപിൽ ഏകദേശം 3000ത്തോളം പേരാണ് കാത്ത് നിൽക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണത്രേ. സിവി നൽകി മടങ്ങിപ്പോകുകയാണ് പലരും. ഷോർട്ട് ലിസ്റ്റ് ചെയ്താൽ ഇവർ നമ്മളെ ബന്ധപ്പെടും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ജോലി കിട്ടുമെന്ന പ്രതീക്ഷയൊന്നും തനിക്കില്ല', എന്നാണ് വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞത്. 'ഇത് ശരിക്കും സങ്കടകരമാണ്. എല്ലാവരും ജോലി നോക്കുകയാണ്. ആർക്കും നല്ലൊരു ജോലി കിട്ടുന്നില്ല. കഴിഞ്ഞ 2 മൂന്ന് വർഷമായി ഇവിടെ തന്നെയുള്ള തന്റെ സുഹൃത്തുക്കളിൽ പലർക്കും ഇപ്പോഴും ഇവിടെ ജോലി ലഭിച്ചിട്ടില്ല', മറ്റൊരാൾ പറഞ്ഞു.
അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അമ്പരപ്പ് പ്രകടിപ്പിച്ച് കമന്റ് പങ്കിട്ടിരിക്കുന്നത്. 'വീഡിയോയിൽ കാണുന്നത് ശരിയാണെങ്കിൽ കാനഡയിലെ സാഹചര്യവും ഏറെ ദുഷ്കരമായിരിക്കുകയാണ്. കാരണം ഇന്ത്യയിൽ പോലും ഒരു ഹോട്ടലിന് മുൻപിൽ ഇങ്ങനെ ജോലിക്ക് വേണ്ടി ആളുകൾ നിൽക്കുന്നത് കണ്ടിട്ടില്ല', എന്നാണ് ഒരാൾ കുറിച്ചത്. വീഡിയോയിൽ കാണുന്നത് തന്നെയാണ് കാനഡയിലെ ഇപ്പോഴത്തെ സാഹചര്യമെന്നും തന്റെ സുഹൃത്തിന് സമാന അനുഭവം ഉണ്ടെന്നും മറ്റൊരാൾ കുറിച്ചു. എംബിഎ പൂർത്തിയാക്കി, പ്രവൃത്തിപരിചയവും നേടിയാണ് അവൻ കാനഡയിലേക്ക് പോയത്. എന്നാൽ മികച്ച ജോലിയൊന്നും ലഭിക്കാതിരുന്നതോടെ ഒന്നര വർഷം നിന്ന് അവൻ നാട്ടിലേക്ക് മടങ്ങി', മറ്റൊരാൾ പറഞ്ഞു.
ഇന്ത്യയിലായിരുന്നെങ്കിൽ ആളുകൾ ഈ ജോലി സ്വീകരിക്കാൻ തയ്യാറാകുക പോലും ഇല്ലല്ലോയെന്നായിരുന്നു മറ്റൊരു കമന്റ്. ഈ സ്ഥിതി തുടർന്നാൽ വൈകാതെ തന്നെ വിദേശ പഠനത്തിൽ പല മാറ്റങ്ങളും രാജ്യങ്ങൾ നടപ്പാക്കിയേക്കുമെന്ന മുന്നറിയിപ്പും ചിലർ നൽകുന്നുണ്ട്.
അതേസമയം കാനഡയിൽ കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികൾ കടുപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. വരും വർഷങ്ങളിൽ വിദേശ പഠനാനുമതി കുത്തനെ കുറക്കുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications