Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ അധികം കടന്ന് ചെല്ലാത്ത ഒമ്പത് തൊഴില്‍ മേഖലകളുണ്ട്; ഏതൊക്കെയെന്നറിയാമോ?

മുന്‍കാലങ്ങളില്‍ മിക്കവാറും എല്ലാ തൊഴില്‍ മേഖലയിലും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് ജോലി ചെയ്തിരുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്ത്രീകളുടെ അഭാവമാണ് പ്രധാനമായും ഇതിന് കാരണമായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി. സ്ത്രീകള്‍ ഇപ്പോള്‍ ഏറെക്കുറെ എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വാസ്തവത്തില്‍ പലയിടങ്ങളിലും സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മികച്ച വിദ്യാഭ്യാസം നേടുന്നുമുണ്ട്.

അതിനാല്‍ തന്നെ തൊഴില്‍ നേടുന്നതിലും സ്ത്രീകള്‍ മുന്നിലാണ്. മുന്‍കാലങ്ങളില്‍ പുരുഷന്മാരുടെ മാത്രം അധീനതയിലായിരുന്നു വ്യാവസായിക മേഖല പോലും ഇന്നത്തെ കാലത്ത് ഗണ്യമായ എണ്ണം സ്ത്രീകള്‍ക്ക് ജോലി നല്‍കുന്നു. എങ്കില്‍ പോലും പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന ചില തൊഴിലുകള്‍ ഇപ്പോഴും ഉണ്ട്. സ്ത്രീകള്‍ ഈ മേഖലകളിലേക്ക് കടക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ലെങ്കിലും അവരുടെ സാന്നിധ്യം 25 ശതമാനത്തില്‍ താഴെയാണ്. ഏതൊക്കെയാണ് അത്തരം തൊഴില്‍ മേഖലകള്‍ എന്ന് നോക്കാം.

job

സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാര്‍

നിലവില്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരില്‍ 19 ശതമാനം മാത്രമാണ് സ്ത്രീകള്‍ എന്നാണ് കണക്ക്. ഈ തൊഴിലിന്റെ അടിസ്ഥാന യോഗ്യത ടെക്‌നിക്കല്‍ ബിരുദമാണ്. ഭൂരിഭാഗം പേരും ഈ മേഖലയില്‍ കുറഞ്ഞ ശമ്പളമാണ് വാങ്ങുന്നത്. ഉയര്‍ന്ന വരുമാനമുള്ള ചുരുക്കം ചില പ്രൊഫഷണലുകളും ഉണ്ട്. സമീപ വര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരാകാനുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നുണ്ട്

കര്‍ഷകര്‍

തൊഴിലെടുക്കാന്‍ പ്രത്യേക വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലെങ്കിലും മോശം വരുമാനം കൃഷിയുടെ ഒരു പ്രധാന പോരായ്മയാണ്. എങ്കില്‍ പോലും കൃഷിയിലും അനുബന്ധ മേഖലകളിലും കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. താല്‍പ്പര്യമുള്ള യുവാക്കള്‍ക്ക് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കാം. അത്തരം അവസരങ്ങള്‍ നിലവിലുണ്ടെങ്കിലും മിക്ക രാജ്യങ്ങളിലും കാര്‍ഷികവൃത്തി തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്.

നിര്‍മ്മാണ തൊഴിലാളികള്‍

നിര്‍മ്മാണ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം വെറും 9.9 ശതമാനമാണ്. മിക്ക സ്ത്രീ തൊഴിലാളികളും ഈ മേഖലയില്‍ വളരെ കുറഞ്ഞ വേതനമാണ് നേടുന്നത്. എന്നാല്‍ ചില പ്രത്യേക ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന പ്രതിഫലമാണ് ലഭിക്കുന്നത്. എങ്കിലും അനുഭവപരിചയം നേടുന്നതിലൂടെ ഈ മേഖലയില്‍ ശമ്പള വര്‍ദ്ധനവും നേടാനാകും.

സാമ്പത്തിക വിശകലന വിദഗ്ധര്‍

സ്ത്രീ സാമ്പത്തിക വിശകലന വിദഗ്ധരുടെ എണ്ണം പുരുഷന്മാരേക്കാള്‍ കുറവാണെങ്കിലും ഈ മേഖലയിലെ മൊത്തം പ്രൊഫഷണലുകളില്‍ 39 ശതമാനവും അവരാണെന്നാണ് റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ അനലിസ്റ്റാകാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത ബിരുദമാണ്. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മികച്ച് ശമ്പളം ലഭിക്കുന്ന മേഖല കൂടിയാണ് ഇത്.

എയ്റോസ്പേസ് എഞ്ചിനീയര്‍മാര്‍

ബിരുദധാരികള്‍ക്ക് ചേരാവുന്ന ഉയര്‍ന്ന ശമ്പളം നല്‍കുന്ന ഒരു തൊഴില്‍ മേഖലയാണ് എയ്റോസ്പേസ് എഞ്ചിനീയറിംഗ്. എന്നാല്‍ എയ്റോസ്പേസ് എഞ്ചിനീയര്‍മാരില്‍ സ്ത്രീകള്‍ വെറും എട്ട് ശതമാനം മാത്രമെ ഉള്ളൂ.

ടിവി/വീഡിയോ ക്യാമറ ഓപ്പറേറ്റര്‍, എഡിറ്റര്‍മാര്‍

ടെലിവിഷന്‍, വീഡിയോ ക്യാമറ ഓപ്പറേറ്റര്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ യോഗ്യതകള്‍ക്കൊപ്പം തന്നെ നിര്‍ണായകമാണ് പ്രതിഭയും അഭിരുചിയും. അനുഭവ സമ്പത്തും കഴിവും മുന്‍നിര്‍ത്തി ഉയര്‍ന്ന പ്രതിഫലം നല്‍കുന്ന ഒരു തൊഴില്‍ മേഖലയാണിത്. ഈ രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുമ്പോഴും അവര്‍ മൊത്തം തൊഴില്‍ ശക്തിയുടെ 21 ശതമാനം മാത്രമാണ്.

ആര്‍ക്കിടെക്റ്റുകള്‍

ആര്‍ക്കിടെക്റ്റ് വിദ്യാര്‍ത്ഥികളില്‍ 50 ശതമാനത്തിലധികം സ്ത്രീകളാണെങ്കിലും തൊഴില്‍ മേഖലയില്‍ 25 ശതമാനം മാത്രമാണ് സ്ത്രീകള്‍. ബിരുദമാണ് ഈ തൊഴിലില്‍ പ്രവേശിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയെങ്കിലും പ്രത്യേക വൈദഗ്ധ്യവും അധിക യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും.

ഫ്‌ളൈറ്റ് എഞ്ചിനീയര്‍മാര്‍/പൈലറ്റുമാര്‍

പൈലറ്റുമാരായും ഫ്‌ലൈറ്റ് എഞ്ചിനീയര്‍മാരായും ജോലി ചെയ്യുന്ന പ്രൊഫഷണലുകളില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് സ്ത്രീകളാണ്. വലിയ ശമ്പള പാക്കേജ് വാഗ്ദാനം ചെയ്യുന്ന ഈ കരിയര്‍ ആരംഭിക്കുന്നതിനുള്ള യോഗ്യത അനുബന്ധ ബിരുദവും വിമാനം പറത്തുന്നതില്‍ലെ പരിചയവുമാണ്. അടുത്ത കാലം വരെ, ഫ്‌ലൈറ്റ് എഞ്ചിനീയര്‍മാരില്‍ 100 ശതമാനവും പുരുഷന്മാരായിരുന്നു.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്

ഇത് ഇപ്പോഴും പുരുഷ മേധാവിത്വമുള്ള മേഖലയാണ്. ഉയര്‍ന്ന ശാരീരിക അദ്ധ്വാനവും സാഹസിക സ്വഭാവവും ആവശ്യപ്പെടുന്ന ഈ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പലപ്പോഴും ഉയര്‍ന്ന നിലകളില്‍ ജീവന്‍ അപകടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. സ്‌കൂള്‍ തല വിദ്യാഭ്യാസമാണ് യോഗ്യത. ശമ്പളവും കുറവാണ്. നിലവില്‍ അഗ്‌നിശമന സേനാംഗങ്ങളില്‍ 3.5 ശതമാനം മാത്രമാണ് സ്ത്രീകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+