Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ഷിക ശമ്പളം 70 ലക്ഷം രൂപ വരെ..: വിദേശത്തൊന്നും പോകേണ്ട, ഇന്ത്യയില്‍ തന്നെ ലഭിക്കും!

ആകര്‍ഷകമായ ശമ്പളം ലഭിക്കാനായി വിദേശത്തേക്ക് പോകുന്നവരാണ് ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇന്ത്യയില്‍ തന്നെ മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന നിരവധി ജോലികളുണ്ട്. ഒരു സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്റ്റ് മുതല്‍ കൊമേഴ്സ്യല്‍ പൈലറ്റ് വരെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന ജോലികള്‍ ഇവിടെ കാണാം. അവയില്‍ ചിലത് പ്രതിവര്‍ഷം 70 ലക്ഷം രൂപ വരെ ശമ്പളം നല്‍കുന്നു.

സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ചര്‍ രാജ്യത്തെ ഏറ്റവും ആദരണീയമായ പ്രൊഫഷണല്‍ മേഖലകളിലൊന്നാണ്. സോഫ്റ്റ്വെയര്‍ സൊല്യൂഷനുകള്‍ രൂപകല്‍പ്പന ചെയ്യുക, പരീക്ഷിക്കുക, നിയന്ത്രിക്കുക എന്നിവയാണ് ഒരു സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്റ്റിന്റെ ജോലി. ഗ്ലാസ്‌ഡോര്‍ നടത്തിയ ഒരു സര്‍വേ പ്രകാരം ഒരു സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്റ്റിന്റെ ശരാശരി ശമ്പളം ഇന്ത്യയില്‍ പ്രതിവര്‍ഷം ഏകദേശം 32 ലക്ഷം രൂപയാണ്.

Job News

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ് എഞ്ചിനീയര്‍ ജോലിയും ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്നു. സമീപ വര്‍ഷങ്ങളില്‍, മണിക്കൂറുകളോളം മനുഷ്യശക്തിയും വിഭവങ്ങളും ആവശ്യമുള്ള നിരവധി ജോലികള്‍ എഐ രൂപാന്തരപ്പെടുത്തുകയും ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോലും ഇമേജ് പ്രോസസ്സിംഗ്, ബിസിനസ് മാനേജ്മെന്റ്, രോഗനിര്‍ണയം എന്നിവയ്ക്കായി എഐ ഉപയോഗിക്കുന്നുണ്ട്.

മിന്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഡാറ്റ ആന്‍ഡ് മെഷീന്‍ ലേണിംഗ് എഞ്ചിനീയര്‍മാര്‍ക്ക് പ്രതിവര്‍ഷം 14 ലക്ഷം രൂപ വരെ സമ്പാദിക്കാം. അതേസമയം ഡാറ്റ ആര്‍ക്കിടെക്റ്റുകള്‍ക്ക് 12 ലക്ഷം രൂപ വരെ സമ്പാദിക്കാം. ഈ മേഖലകളില്‍ എട്ട് വര്‍ഷത്തിലേറെ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 25 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെ ഉയര്‍ന്ന ശമ്പളം നേടാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഡാറ്റാ സയന്റിസ്റ്റും മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന ജോലിയാണ്. 2023-ലെ ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള ജോലികളെക്കുറിച്ചുള്ള ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച് ഡാറ്റാ സയന്റിസ്റ്റുകള്‍ക്ക് പ്രതിവര്‍ഷം 14 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ സമ്പാദിക്കാം എന്നാണ് പറയുന്നത്. ഇന്നത്തെ കാലത്ത് ഏറെ ആവശ്യക്കാരുള്ള തൊഴില്‍ മേഖലയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്.

ഇമെയില്‍, സോഷ്യല്‍ മീഡിയ, ബ്ലോഗുകള്‍, വെബ്സൈറ്റുകള്‍, എസ്എംഎസ് തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകള്‍ക്കും ചാനലുകള്‍ക്കുമായി അവരുടെ തൊഴിലുടമകളുടെ അല്ലെങ്കില്‍ ക്ലയന്റുകളുടെ ഇലക്ട്രോണിക് മീഡിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനയുന്നത് ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റര്‍ ആയിരിക്കും. ഇന്ത്യയിലെ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്ററുടെ ശമ്പള പരിധി പ്രതിവര്‍ഷം 4 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയാണ്.

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖല എന്ന നിലയില്‍ നിങ്ങളുടെ കരിയര്‍ ആരംഭിക്കാന്‍ സാധ്യതയുള്ള മേഖലകളിലൊന്നാണ് വ്യോമയാനം. ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയര്‍, തങ്ങളുടെ പൈലറ്റുമാരുടെ ശമ്പളത്തില്‍ 40 ശതമാനം വരെ വര്‍ധനവ് കഴിഞ്ഞ ജൂണില്‍ വാഗ്ദാനം ചെയ്തിരുന്നു. പത്തുവര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള പൈലറ്റുമാര്‍ക്ക് മികച്ച ശമ്പളമാണ് ലഭിക്കുക. പൈലറ്റിന്റെയും വിമാനത്തിന്റെയും നില അനുസരിച്ച് 70 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+