യുഎഇ മാത്രമല്ല, ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ നല്കി ഈ 5 രാജ്യങ്ങള്‍, അറിയാം വിവരങ്ങള്‍
ന്യൂഡല്‍ഹി: ഒട്ടേറെ രാജ്യങ്ങളില്‍ തൊഴിലാളികളുടെ കുറവ് നന്നായി നേരിടുന്നുണ്ട്. മാനവ വിഭവ ശേഷി കൂടുതുള്ള രാജ്യങ്ങളിലേക്കാണ് അവരുടെ നോട്ടം. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസഖ്യയുള്ളതും വ്യത്യസ്തമായ വിദഗ്ധര്‍ താമസിക്കുന്നതുമായ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ക്കായുള്ള വിദേശരാജ്യങ്ങളുടെ അന്വേഷണം എത്തി നില്‍ക്കുന്നത് ഇന്ത്യയിലാണ്.
ഇന്ത്യക്കാര്‍ക്ക് തൊഴില്‍ അന്വേഷിക്കാന്‍ പ്രത്യേക വിസ അനുവദിക്കുന്ന ചില രാജ്യങ്ങളുണ്ട്. യുഎഇ ഇതിലൊന്നാണ്. എന്നാല്‍ യുഎഇ മാത്രമല്ല, യൂറോപ്പിലെ രാജ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. യൂറോപ്പിലേക്ക് ജോലി തേടി പോകാന്‍ ആഗ്രഹിക്കുന്ന മലയാളികളും ഏറെയാണ്. ഈ അവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞിരിക്കുന്നത് നന്നാകും.

ജര്‍മനി, സ്വീഡന്, ഓസ്ട്രിയ, യുഎഇ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ അന്വേഷിക്കാനുള്ള വിസ അനുവദിക്കുന്നത്. ഈ വിസ ഉപയോഗിച്ച് അവര്‍ക്ക് മേല്‍പ്പറഞ്ഞ രാജ്യങ്ങളിലേക്ക് പോകാം. തൊഴില്‍ അന്വേഷിക്കുകയും അഭിമുഖങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാം. ജോലി ലഭിച്ചു കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് വിസ നേടി ആ രാജ്യത്ത് തുടരുകയും ചെയ്യാം. ബന്ധപ്പെട്ട രാജ്യത്തെ വെബ്സൈറ്റില്‍ കയറി രേഖകള്‍ സമര്‍പ്പിച്ചാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്.
ജര്‍മനി
ജര്‍മനി നല്കുന്ന ജോബ് സീക്കേഴ്സ് വിസയ്ക്ക് ആറ് മാസം കാലാവധിയുണ്ട്. ജര്‍മന്‍ സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ വേണം. അല്ലെങ്കില്‍ തുല്യമായ വിദേശ ബിരുദം ആവശ്യമാണ്. അഞ്ച് വര്‍ഷം ജോലി പരിചയം വേണം. ജീവിക്കാന്‍ മതിയായ പണമുണ്ടെന്ന രേഖ വേണം. വര്‍ക്ക് പെര്‍മിറ്റ് വിസ ലഭിക്കുംവരെ കാലാവധിയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് വേണം.
ഓസ്ട്രിയ
ഓസ്ട്രിയ അനുവദിക്കുന്നതും ആറ് മാസത്തെ ജോബ് സീക്കേഴ്സ് വിസയാണ്. ജോലി തേടി വരുന്നവര്‍ക്ക് 70 പോയന്റ് ലഭിച്ചിരിക്കണമെന്നാണ് നിബന്ധന. യോഗ്യത കൂടുന്നതിന് അനുസരിച്ച് പോയന്റുകള്‍ കൂടും. നാല് വര്‍ഷ ബിരുദം നേടിയവര്‍ക്ക് 20 പോയന്റാണ് ലഭിക്കുക. അതേസമയം, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് 40 പോയന്റ് കിട്ടും.

സ്വീഡന്
മൂന്ന് മാസത്തെ ജോബ് സീക്കേഴ്സ് വിസയാണ് സ്വീഡന് നല്‍കുക. ആറ് മാസം വരെ നീട്ടാം. ബിരുദമാണ് അടിസ്ഥാന യോഗ്യത. രാജ്യത്ത് താമസിക്കുന്ന വേളയില്‍ ചെലവാകുന്നതിനുള്ള പണം കണ്ടെത്താന്‍ സ്വന്തമായി സാധിക്കണം. ജോലി കണ്ടെത്താന്‍ യോഗ്യനാകണം. അല്ലെങ്കില്‍ സ്വന്തമായി ബിസിനസ് ചെയ്യാന്‍ കഴിവുള്ള വ്യക്തിയായിരിക്കണം. ആരോഗ്യ ഇന്ഷുറന്സുണ്ടാകണം. കാലാവധിയുള്ള പാസ്പോര്‍ട്ട് വേണം. വിദേശത്ത് താമസിക്കുന്ന ആളായിരിക്കുകയും വേണം.
യുഎഇ
60, 90, 120 ദിവസങ്ങളിലേക്കുള്ള ജോബ് സീക്കേഴ്സ് വിസയാണ് യുഎഇ നല്‍കുന്നത്. ലോകത്തെ പ്രധാനപ്പെട്ട 500 സര്‍വകലാശാലകളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നുള്ള ബിരുദം നിര്‍ബന്ധമാണ്. താമസിക്കുന്നതിനുള്ള പണം അല്ലെങ്കില്‍ സൗകര്യം ഉണ്ടായിരിക്കണം. മാനവ വിഭവശേഷി മന്ത്രാലയം നിശ്ചയിച്ച ഒന്ന്, രണ്ട്, മൂന്ന് ഗണത്തില്‍പ്പെട്ട വൈദഗ്ധ്യമുള്ളയാളാകണം. കാലാവധിയുള്ള പാസ്പോര്‍ട്ട് വേണം.
പോര്‍ച്ചുഗല്‍
120 ദിവസത്തേക്കുള്ള ജോബ് സീക്കേഴ്സ് വിസയാണ് പോര്‍ച്ചുഗല്‍ നല്‍കുന്നത്. കാലാവധി കഴിഞ്ഞാല്‍ 60 ദിവസത്തേക്ക് കൂടി പുതുക്കാം. ഇക്കാലത്തേക്കുള്ള പാസ്പോര്‍ട്ട് കൈവശം വേണം. ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ടിക്കറ്റ് കൈവശമുണ്ടാകണം. മതിയായ പണം വേണം. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുമുണ്ടാകണം.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications