തിരുവനന്തപുരത്തും എറണാകുളത്തും ജോലി ഒഴിവ്; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ
സി-ഡിറ്റ് (C-DIT) താൽക്കാലിക പ്രോജക്ട് തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. വീഡിയോ കമ്മ്യൂണിക്കേഷൻ ഡിവിഷനിലാണ് ഈ ഒഴിവുകൾ.'ടെക്നീഷ്യൻ - സർവൈലൻസ് സിസ്റ്റംസ്' വിഭാഗത്തിൽ നാല് ഒഴിവുകളുണ്ട്.
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 35 വയസ്സിൽ കൂടരുത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,120 മുതൽ 25,750 വരെയാണ് ഏകീകൃത ശമ്പളം ലഭിക്കുക. ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കേരളത്തിൽ എവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.കമ്പ്യൂട്ടർ ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യതയും, സിസിടിവി സർവൈലൻസ് സിസ്റ്റങ്ങളുടെ ഇൻസ്റ്റലേഷൻ, മെയിന്റനൻസ് എന്നിവയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് ഈ തസ്തികയിലേക്കുള്ള ഒരു പ്രധാന യോഗ്യത.

അല്ലെങ്കിൽ, ഇലക്ട്രോണിക്സ്/എംആർടിവി/ഇലക്ട്രീഷ്യൻ എന്നിവയിൽ രണ്ട് വർഷത്തെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റോടൊപ്പം സിസിടിവി സിസ്റ്റം സ്ഥാപിക്കാനും പരിപാലിക്കാനുമുള്ള രണ്ട് വർഷത്തെ പരിചയം മതി. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇതേ മേഖലയിൽ നാല് വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായാലും അപേക്ഷിക്കാം.
ഐപി അധിഷ്ഠിത സിസിടിവി സർവൈലൻസ് സിസ്റ്റങ്ങളുടെ കോൺഫിഗറേഷനിൽ അറിവുണ്ടാകണം എന്നത് ഒരു പ്രധാന വൈദഗ്ധ്യമാണ്. ഇൻസ്റ്റലേഷൻ, മെയിന്റനൻസ്, ട്രബിൾഷൂട്ടിംഗ് എന്നിവയാണ് പ്രധാന ചുമതലകൾ. ഒരു വർഷത്തെ കരാർ നിയമനം പ്രകടന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നീട്ടാൻ സാധ്യതയുണ്ട്. നിലവിൽ തിരുവനന്തപുരം, കായംകുളം, എറണാകുളം, കണ്ണൂർ റീജിയണൽ സെൻ്ററുകളിൽ ഓരോ ഒഴിവുകൾ വീതമുണ്ട്.
'ടെക്നീഷ്യൻ - സർവൈലൻസ് സിസ്റ്റംസ്' കൂടാതെ മറ്റ് താൽക്കാലിക പ്രോജക്ട് തസ്തികകളിലേക്കും സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്', രണ്ട് 'ലൈറ്റിംഗ് ടെക്നീഷ്യൻ', 'പ്രൊഡക്ഷൻ ഓർഗനൈസർ', 'അസോസിയേറ്റ് ക്യാമറാ പേഴ്സൺ' എന്നിവയാണ് മറ്റ് പ്രധാന ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് https://careers.cdit.org/Notificaiton39.pdf
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രൈയിനി: കൂടിക്കാഴ്ച 9 ന്
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ഡിഗ്രിയോട് കൂടിയ പി.ജി.ഡി.സി.എ/ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഫിനാന്‍ഷ്യല്‍ അക്കൗണ്ടില്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, ബയോഡാറ്റ, പ്രവൃത്തിപരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി നാലിന് രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 8547005060.
കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കമാരെ നിയമിക്കുന്നു
കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴിലുള്ള ഒഴിവുകളിലേക്ക് ഫീല്‍ഡ് തലത്തില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കമാരെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു, എം.എ സോഷ്യോളജി അല്ലെങ്കില്‍ എം.എ ആന്ത്രോപോളജി യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. 31,020 രൂപ ഹോണറേറിയം ലഭിക്കും.താല്‍പര്യമുള്ളവര്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, നീലേശ്വരം, കാസര്‍കോട്, എന്മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്ന് ലഭ്യമാകുന്ന അപേക്ഷാ ഫോം രേഖകള്‍ സഹിതം ഫെബ്രുവരി 10നകം കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ പട്ടിക വര്‍ഗ്ഗ വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 04994-255466, 9496070343.
-
'പാനിപൂരി വിറ്റ് ഈ യുവാവ് ഒരു മാസം ഉണ്ടാക്കുന്നത് 90,000 രൂപ! ബികോംകാരൊക്കെ കാണുന്നുണ്ടല്ലോ അല്ലേ..' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications