തിരുവനന്തപുരം സിഡാകിൽ ഒഴിവ്; 1.10 ലക്ഷം വരെ ശമ്പളം.. ഈ യോഗ്യത ഉണ്ടോ? അപേക്ഷിക്കാം
സി-ഡാക് തിരുവനന്തപുരം വിവിധ പ്രോജക്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് ജോലി. മൂന്ന് വർഷത്തേക്കോ അല്ലെങ്കിൽ പ്രോജക്റ്റ് അവസാനിക്കുന്നതുവരെയോ ആയിരിക്കും നിയമനം. റായ്പൂരിലായിരിക്കും നിയമിക്കുക. എല്ലാ തസ്തികയിലും ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. ഉദ്യോഗാർത്ഥിയുടെ പ്രകടനവും പ്രോജക്റ്റിന്റെ ആവശ്യകതയും അനുസരിച്ച് കരാർ കാലാവധി നീട്ടിയേക്കും. തസ്കിക, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
പോസ്റ്റ്: പ്രോജക്ട് മാനേജർ
പരമാവധി പ്രായപരിധി: 56 വയസ്സ്
വിദ്യാഭ്യാസ യോഗ്യത: ബി.ഇ/ ബി.ടെക് അല്ലെങ്കിൽ തത്തുല്യ സി.ജി.പി.എ. ഉള്ള കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ 60% മാർക്കോടെ ബിരുദാനന്തര ബിരുദം. അധിക യോഗ്യത/സർട്ടിഫിക്കേഷൻ: എം.ബി.എ, പി.എം.ഐ അല്ലെങ്കിൽ പ്രിൻസ് 2 സർട്ടിഫിക്കേഷൻ അഭികാമ്യം. പ്രവൃത്തിപരിചയം: കുറഞ്ഞത് 9 വർഷം.

വലിയ ഐ.ടി, കോൾ സെന്റർ പ്രോജക്റ്റുകൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും നിരീക്ഷിക്കാനുമുള്ള പ്രോജക്ട് മാനേജ്മെന്റ് വൈദഗ്ധ്യം. എമർജൻസി റെസ്പോൺസ് ഓപ്പറേഷൻസ്, സി.എ.ഡി സിസ്റ്റങ്ങൾ, ടെലിഫോണി, ജി.ഐ.എസ് ഇന്റഗ്രേഷൻ എന്നിവയിൽ അറിവ്. ഐ.ടി ഇൻഫ്രാസ്ട്രക്ചർ, നെറ്റ്‌വർക്കിംഗ്, ഡാറ്റാബേസുകൾ എന്നിവയിൽ ശക്തമായ ധാരണ. ക്രോസ്-ഫങ്ഷണൽ ടീമുകൾ, വെണ്ടർമാർ, വിഭവങ്ങൾ എന്നിവയെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള നേതൃത്വഗുണം. വർക്ക്ഫോഴ്സ് മാനേജ്മെന്റ്, എസ്.എൽ.എ/കെ.പി.ഐ മോണിറ്ററിംഗ്, ക്വാളിറ്റി അഷ്വറൻസ് എന്നിവയിൽ പ്രാവീണ്യം. റെഗുലേറ്ററി കംപ്ലയൻസ്, ഡാറ്റാ പ്രൈവസി, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് അറിവ്. ശക്തമായ ആശയവിനിമയം, സ്റ്റേക്ക്ഹോൾഡർ കോർഡിനേഷൻ, പ്രശ്നപരിഹാരം, പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ നിർബന്ധം.
ശമ്പളം: 1,10,000 രൂപ. (സി-ഡാക് നയമനുസരിച്ച് യോഗ്യതയും പ്രവൃത്തിപരിചയവും കണക്കിലെടുത്ത് ശമ്പളം വ്യത്യാസപ്പെടാം). കുറഞ്ഞ സി.ടി.സി/വാർഷിക ശമ്പള പാക്കേജ് 15,41,400 രൂപ.
പോസ്റ്റ്: സീനിയർ പ്രോജക്ട് എഞ്ചിനീയർ (സെർവർ അഡ്മിൻ)
പ്രായപരിധി: 40 വയസ്സ്
വിദ്യാഭ്യാസ യോഗ്യത: ബി.ഇ/ ബി.ടെക് അല്ലെങ്കിൽ തത്തുല്യ സി.ജി.പി.എ. ഉള്ള കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ 60% മാർക്കോടെ ബിരുദാനന്തര ബിരുദം.
അധിക യോഗ്യത/സർട്ടിഫിക്കേഷൻ: VMWare സർട്ടിഫൈഡ് അഡ്വാൻസ്ഡ് പ്രൊഫഷണൽ, റെഡ് ഹാറ്റ് സർട്ടിഫൈഡ് എഞ്ചിനീയർ അല്ലെങ്കിൽ പ്രൊഫഷണൽ ഒറാക്കിൾ ലിനക്സ് 8 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ.
പ്രവൃത്തിപരിചയം: കുറഞ്ഞത് 4 വർഷം.
സെർവറുകൾ ഇൻസ്റ്റാൾ ചെയ്യാനും കോൺഫിഗർ ചെയ്യാനും പരിപാലിക്കാനുമുള്ള വൈദഗ്ധ്യം. വിൻഡോസ്, ലിനക്സ്, അല്ലെങ്കിൽ യൂണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ശക്തമായ അറിവ്. പ്രകടനം നിരീക്ഷിക്കാനും പാച്ചുകൾ പ്രയോഗിക്കാനും അപ്ഡേറ്റ് ചെയ്യാനും ഉപയോക്തൃ ആക്സസ്സും അനുമതികളും കൈകാര്യം ചെയ്യാനും കഴിവ്. ബാക്കപ്പ്, ഡിസാസ്റ്റർ റിക്കവറി സൊല്യൂഷനുകൾ നടപ്പിലാക്കുന്നതിലും പരിപാലിക്കുന്നതിലും അനുഭവം. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ട്രബിൾഷൂട്ട് ചെയ്യാനും വിഭവങ്ങൾ മെച്ചപ്പെടുത്താനും കഴിവ്. സെർവർ സുരക്ഷാ രീതികളെക്കുറിച്ചുള്ള പ്രായോഗിക അറിവ്, ശക്തമായ ഡോക്യുമെന്റേഷൻ, പ്രശ്നപരിഹാരം, സഹകരണ കഴിവുകൾ എന്നിവ ആവശ്യമാണ്.
ശമ്പളം: 60,000 രൂപ.
പോസ്റ്റ്: പ്രോജക്ട് എഞ്ചിനീയർ (ഡാറ്റാബേസ്)
പ്രായപരിധി: 45 വയസ്സ്
വിദ്യാഭ്യാസ യോഗ്യത: ബി.ഇ/ ബി.ടെക് അല്ലെങ്കിൽ തത്തുല്യ സി.ജി.പി.എ. ഉള്ള കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ 60% മാർക്കോടെ ബിരുദാനന്തര ബിരുദം.
പ്രവൃത്തിപരിചയം: കുറഞ്ഞത് 1 വർഷം.
റിലേഷണൽ, നോ-എസ്.ക്യു.എൽ, ക്ലൗഡ് ഡാറ്റാബേസുകളിൽ ശക്തമായ അറിവ്. ഓട്ടോമേഷനായി എസ്.ക്യു.എൽ, സ്ക്രിപ്റ്റിംഗ് എന്നിവയിൽ പ്രാവീണ്യം. ഡാറ്റാബേസ് ഡിസൈൻ, പെർഫോമൻസ് ട്യൂണിംഗ്, ബാക്കപ്പ്, റിക്കവറി എന്നിവയിൽ വൈദഗ്ധ്യം. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, നെറ്റ്‌വർക്കിംഗ്, സുരക്ഷാ രീതികൾ എന്നിവയിൽ അറിവ്. ഹൈ അവൈലബിലിറ്റി, റെപ്ലിക്കേഷൻ, കംപ്ലയൻസ് മാനദണ്ഡങ്ങൾ എന്നിവയിൽ അനുഭവം. ശക്തമായ പ്രശ്നപരിഹാരം, ഡോക്യുമെന്റേഷൻ, ആശയവിനിമയം, സഹകരണ കഴിവുകൾ എന്നിവ ആവശ്യമാണ്.
ശമ്പളം: 37,500 രൂപ
പോസ്റ്റ്: പ്രോജക്ട് എഞ്ചിനീയർ - എക്സ്പീരിയൻസ്ഡ് (കോൺടാക്ട് സെന്റർ എക്സ്പെർട്ട്)
പ്രായപരിധി: 45 വയസ്സ്
വിദ്യാഭ്യാസ യോഗ്യത: ബി.ഇ/ ബി.ടെക് അല്ലെങ്കിൽ തത്തുല്യ സി.ജി.പി.എ. ഉള്ള കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ 60% മാർക്കോടെ ബിരുദാനന്തര ബിരുദം.
പ്രവൃത്തിപരിചയം: കുറഞ്ഞത് 1 വർഷം.
എ.സി.ഡി, ഐ.വി.ആർ, സി.ടി.ഐ, സി.ആർ.എം, വർക്ക്ഫോഴ്സ് മാനേജ്മെന്റ് ടൂളുകൾ തുടങ്ങിയ കോൺടാക്ട് സെന്റർ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വൈദഗ്ധ്യം. ഓമ്‌നിചാനൽ കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമുകൾ (വോയിസ്, ചാറ്റ്, ഇമെയിൽ, വീഡിയോ), കോൾ ഫ്ലോ ഡിസൈൻ, ബാക്കെൻഡ് സിസ്റ്റങ്ങളുമായുള്ള സംയോജനം എന്നിവയിൽ ശക്തമായ അറിവ്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും പ്രകടന നിരീക്ഷണം, റിപ്പോർട്ടിംഗ്, അനലിറ്റിക്സ് എന്നിവയിലുള്ള കഴിവുകൾ ആവശ്യമാണ്.
ശമ്പളം: 37,500 രൂപ
പോസ്റ്റ്: പ്രോജക്ട് എഞ്ചിനീയർ (സി.എ.ഡി സിസ്റ്റംസ്)
പ്രായപരിധി: 45 വയസ്സ്
വിദ്യാഭ്യാസ യോഗ്യത: ബി.ഇ/ ബി.ടെക് അല്ലെങ്കിൽ തത്തുല്യ സി.ജി.പി.എ. ഉള്ള കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ 60% മാർക്കോടെ ബിരുദാനന്തര ബിരുദം.
പ്രവൃത്തിപരിചയം: കുറഞ്ഞത് 1 വർഷം.
പ്രധാന കഴിവുകൾ: എമർജൻസി റെസ്പോൺസ് അല്ലെങ്കിൽ ഡിസ്പാച്ച് പരിതസ്ഥിതികളിൽ ഉപയോഗിക്കുന്ന സി.എ.ഡി സിസ്റ്റങ്ങൾ നടപ്പിലാക്കാനും കോൺഫിഗർ ചെയ്യാനും കൈകാര്യം ചെയ്യാനുമുള്ള വൈദഗ്ധ്യം. കോൾ എടുക്കൽ, ഇൻസിഡന്റ് മാനേജ്മെന്റ്, ഡിസ്പാച്ച് വർക്ക്ഫ്ലോകൾ എന്നിവയിൽ ശക്തമായ അറിവ്. ജി.ഐ.എസ്, ടെലിഫോണി, റേഡിയോ കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളുമായുള്ള സി.എ.ഡി സംയോജനം. സിസ്റ്റം നിരീക്ഷണം, ട്രബിൾഷൂട്ടിംഗ്, ഉയർന്ന ലഭ്യതയും വിശ്വാസ്യതയും ഉറപ്പാക്കാനുള്ള കഴിവുകൾ. ഡാറ്റാ സുരക്ഷ, കംപ്ലയൻസ്, റിപ്പോർട്ടിംഗ് ആവശ്യകതകൾ എന്നിവയെക്കുറിച്ച് ധാരണ. പ്രശ്നപരിഹാരം, ആശയവിനിമയം, സാങ്കേതിക ടീമുകളുമായും എമർജൻസി സർവീസ് സ്റ്റേക്ക്ഹോൾഡർമാരുമായും സഹകരിക്കാനുള്ള കഴിവ് എന്നിവ പ്രധാനമാണ്.
ശമ്പളം: 37,500 രൂപ
പോസ്റ്റ്: പ്രോജക്ട് എഞ്ചിനീയർ (നെറ്റ്‌വർക്ക്)
പ്രായപരിധി: 45 വയസ്സ്
വിദ്യാഭ്യാസ യോഗ്യത: ബി.ഇ/ ബി.ടെക് അല്ലെങ്കിൽ തത്തുല്യ സി.ജി.പി.എ. ഉള്ള കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ 60% മാർക്കോടെ ബിരുദാനന്തര ബിരുദം.
അധിക യോഗ്യത/സർട്ടിഫിക്കേഷൻ: സി.സി.എൻ.എ/ സി.സി.എൻ.പി
പ്രവൃത്തിപരിചയം: കുറഞ്ഞത് 1 വർഷം.
ലാൻ, വാൻ, ഡബ്ല്യു.ലാൻ, വി.പി.എൻ പരിതസ്ഥിതികളിലെ നെറ്റ്‌വർക്ക് ഡിസൈൻ, കോൺഫിഗറേഷൻ, ട്രബിൾഷൂട്ടിംഗ് എന്നിവയിൽ ശക്തമായ അറിവ്. റൂട്ടറുകൾ, സ്വിച്ചുകൾ, ഫയർവാളുകൾ, ലോഡ് ബാലൻസറുകൾ എന്നിവയുമായി പ്രവർത്തിക്കുന്നതിൽ പ്രാവീണ്യം. നെറ്റ്‌വർക്ക് പ്രോട്ടോക്കോളുകൾ, ഐ.പി അഡ്രസ്സിംഗ്, റൂട്ടിംഗ് എന്നിവയിൽ വൈദഗ്ധ്യം. നെറ്റ്‌വർക്ക് പ്രകടനം നിരീക്ഷിക്കാനും ആക്സസ് കൺട്രോളുകളും ഇൻട്രൂഷൻ പ്രിവൻഷനും വഴി സുരക്ഷ ഉറപ്പാക്കാനും ഹൈ അവൈലബിലിറ്റി, ഡിസാസ്റ്റർ റിക്കവറി സൊല്യൂഷനുകൾ നടപ്പിലാക്കാനും കഴിവുകൾ ആവശ്യമാണ്. ക്ലൗഡ് നെറ്റ്‌വർക്കിംഗ്, എസ്.ഡി.എൻ, നെറ്റ്‌വർക്ക് ഓട്ടോമേഷൻ ടൂളുകൾ എന്നിവയെക്കുറിച്ച് അറിവ്. പ്രശ്നപരിഹാരം, ഡോക്യുമെന്റേഷൻ, സഹകരണ കഴിവുകൾ എന്നിവ പ്രധാനമാണ്.
ശമ്പളം: 37,500 രൂപ.
പോസ്റ്റ്: പ്രോജക്ട് എഞ്ചിനീയർ (സുരക്ഷാ വിദഗ്ദ്ധൻ)
പ്രായപരിധി: 45 വയസ്സ്
വിദ്യാഭ്യാസ യോഗ്യത: ബി.ഇ/ ബി.ടെക് അല്ലെങ്കിൽ തത്തുല്യ സി.ജി.പി.എ. ഉള്ള കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ 60% മാർക്കോടെ ബിരുദാനന്തര ബിരുദം.
അധിക യോഗ്യത/സർട്ടിഫിക്കേഷൻ: സി.ഐ.എസ്.എ/ സി.ഐ.എസ്.എം / ഐ.എസ്.എം.എസ്/ ഐ.എസ്.ഒ 27001 ലീഡ് ഓഡിറ്റർ അല്ലെങ്കിൽ ഇംപ്ലിമെന്റർ.
പ്രവൃത്തിപരിചയം: കുറഞ്ഞത് 1 വർഷം.
നെറ്റ്‌വർക്ക്, ആപ്ലിക്കേഷൻ, ഡാറ്റാ സുരക്ഷ എന്നിവയിൽ വൈദഗ്ധ്യം. ഫയർവാളുകൾ, ഐ.ഡി.എസ്/ഐ.പി.എസ്, വി.പി.എൻ, എൻഡ്പോയിന്റ് പ്രൊട്ടക്ഷൻ എന്നിവയിൽ ശക്തമായ അറിവ്. വൾനറബിലിറ്റി അസസ്മെന്റ്, പെനട്രേഷൻ ടെസ്റ്റിംഗ്, ത്രെഡ് അനാലിസിസ്, ഇൻസിഡന്റ് റെസ്പോൺസ് എന്നിവയിൽ പ്രാവീണ്യം. ഐ.എസ്.ഒ 27001, എൻ.ഐ.എസ്.ടി, ജി.ഡി.പി.ആർ, എച്ച്.ഐ.പി.എ.എ പോലുള്ള സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും കംപ്ലയൻസ് ഫ്രെയിംവർക്കുകളെക്കുറിച്ചും അറിവ്. സുരക്ഷാ നിരീക്ഷണം, റിസ്ക് മാനേജ്മെന്റ്, എൻക്രിപ്ഷൻ, ആക്സസ് കൺട്രോൾ നടപടികൾ എന്നിവ നടപ്പിലാക്കുന്നതിനുള്ള കഴിവുകൾ. ശക്തമായ വിശകലന ചിന്ത, പ്രശ്നപരിഹാരം, സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ ഐ.ടി, ബിസിനസ്സ് ടീമുകളുമായി സഹകരിക്കാനുള്ള കഴിവ് എന്നിവ അത്യാവശ്യമാണ്. ശമ്പളം: 37,500 രൂപ.
കൂടുതൽ വിവരങ്ങൾക്ക്-https://www.cdac.in/index.aspx?id=ca_RaipurTvmContractStaff

Click it and Unblock the Notifications