തിരുവനന്തപുരം ശ്രീചിത്രയിൽ ഒഴിവ്; ഈ യോഗ്യതയുണ്ടോ? വിശദാംശങ്ങൾ അറിയാം
തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ (എസ്‌സിടി.ഐ.എം.എസ്.റ്റി.) 'പ്രോജക്ട് അസോസിയേറ്റ് II' തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത, ശമ്പളം, പ്രവർത്തിപരിചയം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നോക്കാം.
ബയോകെമിസ്ട്രിയിലോ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിലോ മാസ്റ്റേഴ്സ് ബിരുദമാണ് പ്രധാന യോഗ്യത. കൂടാതെ, ഗെയ്റ്റ്, യു.ജി.സി-സി.എസ്.ഐ.ആർ നെറ്റ് പോലുള്ള ദേശീയ യോഗ്യതാ പരീക്ഷകളിൽ വിജയിച്ചവരോ ഡി.എസ്.ടി., ഡി.ബി.ടി., ഐ.സി.എം.ആർ., ഡി.എ.ഇ., ഡി.ഒ.എസ്., ഡി.ആർ.ഡി.ഒ., എം.എച്ച്.ആർ.ഡി., ഐ.ഐ.ടി., ഐ.ഐ.എസ്.സീ., ഐ.ഐ.എസ്.ഇ.ആർ., എസ്.സി.ടി.ഐ.എം.എസ്.റ്റി. തുടങ്ങിയ ഏജൻസികൾ നടത്തുന്ന ദേശീയതല പരീക്ഷകളിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരോ ആയിരിക്കണം. ഹെമറ്റോളജി അല്ലെങ്കിൽ കൊയാഗുലേഷൻ ഗവേഷണ മേഖലയിൽ ശാസ്ത്ര സ്ഥാപനങ്ങളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

ബ്ലഡ് ബയോകെമിസ്ട്രി, കൊയാഗുലേഷൻ, ഹെമറ്റോളജി ഗവേഷണം, വിശകലനം എന്നിവയിലുള്ള അറിവ് അഭികാമ്യം, ഉപകരണങ്ങളുടെ പ്രോട്ടോടൈപ്പ് സാധൂകരിക്കുക, റിയാജന്റ് ടെസ്റ്റിംഗ് തയ്യാറാക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും. കൂടാതെ 18% എച്ച്.ആർ.എ.യും ഉണ്ടാകും. ദേശീയ യോഗ്യതാ പരീക്ഷാ യോഗ്യത ഇല്ലാത്തവർക്ക് 28,000 രൂപയും 18% എച്ച്.ആർ.എ.യുമായിരിക്കും ശമ്പളം. പ്രായം 2025 ഒക്ടോബർ 1-ന് 35 വയസ്സിൽ കൂടാൻ പാടില്ല.
കൂടിക്കാഴ്ച 2025 ഒക്ടോബർ 29-ന് ഉച്ചയ്ക്ക് 2 മണിക്ക് ബയോമെഡിക്കൽ ടെക്നോളജി വിംഗ്, സാറ്റൽമോണ്ട് പാലസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ നടക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ, പൂരിപ്പിച്ച റിക്രൂട്ട്മെന്റ് റിപ്പോർട്ട് ഫോം എന്നിവ സഹിതമാണ് ഉദ്യോഗാർത്ഥികൾ ഹാജരാകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/RESOURCES/B_2025-26_2050.pdf
പ്രോജക്റ്റ് ടെക്നിക്കൽ സപ്പോർട്ട് II
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെൻറേഷൻ, എംബഡഡ് സിസ്റ്റംസ് എന്നിവയിലൊന്നിൽ ഡിപ്ലോമയും സയൻസ് ക്ലാസ് 12-ഉം ഉള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപയും 20% എച്ച്.ആർ.എ.യും ലഭിക്കും. ഒക്ടോബർ 1-ന് 35 വയസ്സിൽ കൂടാൻ പാടില്ല. നിലവിൽ ഒരു ഒബിസി ഒഴിവാണ് ഉള്ളത്. യോഗ്യരായ ഒബിസി ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ എസ്. സി. വിഭാഗക്കാരെയും, അവരുടെ അഭാവത്തിൽ പൊതുവിഭാഗക്കാരെയും പരിഗണിക്കും. 2026 ഫെബ്രുവരി 28 വരെയാണ് പ്രാരംഭ നിയമനം, ഇത് 2028 ഫെബ്രുവരി 29 വരെ നീട്ടാൻ സാധ്യതയുണ്ട്.
ഇൻറർവ്യൂ ഒക്ടോബർ 29-ന് രാവിലെ 10:30-നാണ്. ഉദ്യോഗാർത്ഥികൾ രാവിലെ 09:30-ന് റിപ്പോർട്ട് ചെയ്യണം. തിരുവനന്തപുരം പൂജപ്പുരയിലെ സാറ്റൽമോണ്ട് പാലസിലുള്ള ബയോമെഡിക്കൽ ടെക്നോളജി വിംഗാണ് ഇൻറർവ്യൂ നടക്കുക. വിശദാംശങ്ങൾ പൂർണ്ണമായി പൂരിപ്പിച്ച റിക്രൂട്ട്മെന്റ് റിപ്പോർട്ട് ഫോം, ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. ഒബിസി വിഭാഗക്കാർക്ക് നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റും എസ്. സി. വിഭാഗക്കാർക്ക് ജാതി സർട്ടിഫിക്കറ്റും (കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് ബാധകമായ ഫോർമാറ്റിൽ തഹസിൽദാർ നൽകിയത്) ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു.
വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റി, കിർത്താട്സിന്റെ സഹായത്തോടെ വയനാട് ജില്ലയിലെ ഗോത്രവർഗ്ഗ ഉന്നതികളിൽ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയിലേക്ക് വനിതാ കോഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ്) ആണ് യോഗ്യത. അപേക്ഷകർക്ക് 25 വയസ്സ് പൂർത്തിയായിരിക്കണം. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ 31ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമുട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 2348666, വെബ്സൈറ്റ്: www.keralasamakhya.org.












Click it and Unblock the Notifications