തിരുവനന്തപുരത്ത് ജോലി ഒഴിവ്: തലശേരിയിലും അവസരം: ഇപ്പോൾ തന്നെ അപേക്ഷിക്കാം
മലബാർ ക്യാൻസർ സെൻ്ററിലും റീജിയണൽ ക്യാൻസർ സെൻ്ററിലും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം
റീജിയണൽ ക്യാൻസർ സെൻ്ററിൽ ഫാർമസിസ്റ്റ് തസ്തികയിലേക്കാണ് നിയമനം . പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, സംസ്ഥാന/കേന്ദ്ര അംഗീകൃത ഫാർമസി ഡിപ്ലോമ, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, കൂടാതെ അംഗീകൃത ആശുപത്രിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. നിയമന കാലാവധി ഒരു വർഷമാണ്.

18 മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അതായത് 1986 മെയ് 1-നും 2008 മെയ് 1-നും ഇടയിൽ ജനിച്ചവരാണ് അർഹർ. പിന്നോക്ക വിഭാഗങ്ങൾക്കും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കും സർക്കാർ മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ഇളവ് ലഭിക്കും.
അപേക്ഷാ ഫോം റീജിയണൽ ക്യാൻസർ സെൻ്ററിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ, സി.വി. എന്നിവ സഹിതം ഡയറക്ടർ, റീജിയണൽ ക്യാൻസർ സെൻ്റർ, മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം – 695011 എന്ന വിലാസത്തിൽ 2026 മെയ് 30 വൈകിട്ട് 3.30-നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://www.rcctvm.gov.in/uploads/Downloadtemsuppy/Notification%20Pharmacist%20on%20Contract%20Basis-17783026921063959463.pdf
അതേസമയം മലബാർ ക്യാൻസർ സെൻ്റർ സോഷ്യൽ വർക്കർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം (റെഗുലർ കോഴ്സ്) നേടിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക. പ്രതിമാസം 32,000 രൂപ ഏകീകൃത ശമ്പളമാണ് ലഭിക്കുക. 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനവും ടൈപ്പിംഗ് കഴിവും അഭികാമ്യമാണ്. ടൈപ്പിംഗ് കഴിവ് അഭിമുഖത്തിൽ വിലയിരുത്തും.
നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്കാണ് നിയമനം. പദ്ധതി അടിസ്ഥാനത്തിലുള്ള ഈ തസ്തികകളിൽ ഒരു വർഷത്തേക്കോ പദ്ധതി പൂർത്തിയാകുന്നതുവരെയോ നിയമനം ഉണ്ടായിരിക്കും. പ്രകടന മികവും പദ്ധതിയുടെ കാലാവധിയും അനുസരിച്ച് നിയമനം നീട്ടാനും സാധ്യതയുണ്ട്. നിയമനം പൂർണമായും താൽക്കാലികവും കരാർ അടിസ്ഥാനത്തിലുള്ളതുമാണ്.
എഴുത്തുപരീക്ഷയിലൂടെയോ അഭിമുഖത്തിലൂടെയോ ആയിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷയും അഭിമുഖവും മലബാർ ക്യാൻസർ സെൻ്റർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നടക്കും. താൽപ്പര്യമുള്ളവർ മലബാർ ക്യാൻസർ സെൻ്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 2026 മെയ് 20 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ഓൺലൈനായി അപേക്ഷിക്കണം. https://mcconline.in/MCCONLINEAPP/notif_127.pdf












Click it and Unblock the Notifications