തിരുവനന്തപുരത്ത് 28000 രൂപയ്ക്ക് ജോലി; ഈ യോഗ്യതയുണ്ടോ? ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) 'പ്രോജക്ട് നഴ്‌സ് III' തസ്തികയിൽ 15 താൽക്കാലിക ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇൻ്റർവ്യൂ നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 28,000 രൂപയും 20% എച്ച്ആർഎയും ശമ്പളമായി ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസ്സാണ്. ഇഡബ്ല്യുഎസ്- 2, ഒബിസി- 4, എസ് സി-2, എസ് ടി- 1, പൊതുവിഭാഗത്തിന് 6 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യരായ സംവരണ വിഭാഗക്കാർ ഇല്ലാത്തപക്ഷം പൊതുവിഭാഗക്കാരെ പരിഗണിക്കും.
നാലുവർഷത്തെ അംഗീകൃത നഴ്സിംഗ് കോഴ്സ് പാസായവരും ഒരു വർഷത്തെ ക്ലിനിക്കൽ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. കേരള നഴ്സിംഗ് കൗൺസിലിന്റെ സാധുവായ രജിസ്ട്രേഷൻ നിർബന്ധമാണ്. കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള അടിസ്ഥാന അറിവും മലയാളം നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവും ആവശ്യമാണ്. ഹൃദയസംബന്ധമായ രോഗ ചികിത്സാ വിഭാഗങ്ങളായ ഹാർട്ട് ഫെയിലിയർ ക്ലിനിക്കുകൾ, കാർഡിയോളജി വാർഡുകൾ, കാർഡിയാക് ഐസിയു എന്നിവയിലെ മുൻപരിചയമുള്ളവർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കും.

ഈ നിയമനം പൂർണ്ണമായും കരാർ അടിസ്ഥാനത്തിലാണ്. പ്രാഥമികമായി 2026 സെപ്റ്റംബർ 30 വരെയാണ് കാലാവധി. ഇത് 2030 സെപ്റ്റംബർ 30 വരെയോ പദ്ധതിയുടെ പൂർത്തീകരണം വരെയോ, ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെയായിരിക്കും നീട്ടാൻ സാധ്യതയുള്ളത്. വാക്ക്-ഇൻ-ഇൻ്റർവ്യൂ ഫെബ്രുവരി 25-ന് രാവിലെ 11:00 മണിക്ക് ആരംഭിക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ AMCHSS ബിൽഡിംഗിൽ ആവശ്യമായ രേഖകളുമായി ഹാജരാകണമെന്ന് അധികൃതൃർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് -https://www.sctimst.ac.in/recruitment/RESOURCES/H_2025-26_3455.pdf
ഐ സി എം ആർ പദ്ധതിയിലേക്ക് അഭിമുഖം
സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ധനസഹായത്തോടെ നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട്-I തസ്തികയിൽ നിയമനത്തിന് ഫെബ്രുവരി 18 ന് അഭിമുഖം നടത്തും. ഒരു ഒഴിവാണ് നിലവിലുള്ളത്. മെഡിക്കൽ ലബോറട്ടറി ടെക്നോളജി/മെഡിക്കൽ മൈക്രോബയോളജി/മെഡിക്കൽ ബയോകെമിസ്ട്രി ബിരുദം, അല്ലെങ്കിൽ എം.എൽ.ടി ഡിപ്ലോമയും അനുബന്ധ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ക്ലിനിക്കൽ സാംപിളുകൾ കൈകാര്യം ചെയ്ത് പരിചയവും മോളിക്കുലാർ ടെക്‌നിക്സ് ഉപയോഗിച്ച് രോഗനിർണയം നടത്തിയ അനുഭവവും അഭിലഷണീയ യോഗ്യതകളാണ്. അന്നേദിവസം രാവിലെ 10.30ന് കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ ഇൻഫെക്ഷ്യസ് ഡിസീസസ് വകുപ്പിൽ അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ രാവിലെ 9.30 നകം റിപ്പോർട്ട് ചെയ്യണം. പ്രതിമാസം 18,000 രൂപയും ബാധകമായ എച്ച്.ആർ.എയും ശമ്പളമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും. ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം ഹാജരാകണം.
മാനേജ്‌മെന്റ് ട്രെയിനി - അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിൽ നടപ്പിലാക്കി വരുന്ന TRACE പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗം യുവതീ യുവാക്കൾക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ (മുഖ്യ കാര്യാലയത്തിലും 14 ജില്ലാ ഓഫീസുകളിലും), കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ (വിവിധ ജില്ലകളിലെ ഓഫീസുകൾ) എന്നിവിടങ്ങളിലായി മാനേജ്‌മെന്റ് ട്രെയിനി ആയി ഇന്റേൺഷിപ്പിന് അവസരം നൽകുന്നു. പി.എസ്.സി അംഗീകൃത എം.ബി.എ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. നിലവിൽ കോഴ്സ് പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി: 21-40 വയസ്. ഓണറേറിയം: 20,000 രൂപ. ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഓഫീസുകൾ എന്നിവിടങ്ങളിലും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് വെബ്സൈറ്റിലും അപേക്ഷാ ഫോമുകൾ ലഭിക്കും. അപേക്ഷിക്കേണ്ട വിലാസം: പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം - 695033. ഫെബ്രുവരി 21 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487 - 2331064.
-
യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം! കേന്ദ്ര സേനയിൽ ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications