ശ്രീചിത്രയിൽ 10 ഒഴിവുകൾ; അരലക്ഷത്തിന് മുകളിൽ ശമ്പളം..ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ശമ്പളം, പ്രായപരിധി എന്നിവയുടെ വിശദാംശങ്ങൾ താഴെ.
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (ബയോടെക്നോളജി/മൈക്രോബയോളജി): ബയോടെക്നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നിവയിൽ 3 വർഷത്തെ ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയമോ എം.എസ്.സി ബിരുദമോ നിർബന്ധം. പോളിമർ സിന്തസിസ്, മൃഗങ്ങളിലുള്ള പരീക്ഷണം എന്നിവയിലെ പരിചയം അഭികാമ്യം. പ്രതിമാസം 28,000 രൂപ ശമ്പളവും 18% HRA-യും ലഭിക്കും. 2025 ഡിസംബർ 1-ന് പ്രായപരിധി 35 വയസ്സ്.

ലബോറട്ടറി ടെക്നീഷ്യൻ: ഫസ്റ്റ് ക്ലാസോടെ ബി.എസ്.സി എം.എൽ.ടി ബിരുദം; സാധുവായ ലൈസൻസുള്ള ഇരുചക്രവാഹനം നിർബന്ധം. എം.എസ്.സി എം.എൽ.ടി അല്ലെങ്കിൽ എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി, ഒരു വർഷത്തെ മൈക്രോബയോളജി ലാബ് പരിചയം എന്നിവ അഭികാമ്യം. പ്രതിമാസം 20,000 ശമ്പളവും 20% HRA-യും. 2025 ഡിസംബർ 1-ന് പ്രായപരിധി 40 വയസ്സ്.
സയന്റിസ്റ്റ് 'ബി' (മെഡിക്കൽ): എം.ബി.ബി.എസ് അല്ലെങ്കിൽ ബി.ഡി.എസ് ബിരുദവും പബ്ലിക് ഹെൽത്ത്, ഗവേഷണം, പകർച്ചവ്യാധി നിയന്ത്രണം എന്നിവയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം. എം.പി.എച്ച് ബിരുദം, കമ്മ്യൂണിറ്റി പഠനങ്ങളിലെയും ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളിലെയും ഫീൽഡ് പരിചയം അഭികാമ്യം. പ്രതിമാസം 56,000 ശമ്പളവും 20% HRA-യും. 2025 ഡിസംബർ 1-ന് പ്രായപരിധി 40 വയസ്സ്.
സീനിയർ പ്രോജക്ട് എഞ്ചിനീയർ: മെക്കാനിക്കൽ, ബയോമെഡിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗിൽ ബി.ടെക്കിനൊപ്പം എം.ടെക്. പി.എച്ച്.ഡി, മെഡിക്കൽ ഉപകരണ വികസനം, CAD മോഡലിംഗ് പരിചയം എന്നിവ അഭികാമ്യം. പ്രതിമാസം 25,000 ശമ്പളം, 20% HRA. 2025 ഡിസംബർ 1-ന് പ്രായപരിധി 35 വയസ്സ്.
ജൂനിയർ റിസർച്ച് ഫെലോ: കെമിസ്ട്രി/പോളിമർ കെമിസ്ട്രി/ഫിസിക്സ്/ബയോടെക്നോളജി വിഷയങ്ങളിൽ എം.എസ്.സി അല്ലെങ്കിൽ പോളിമർ കെമിസ്ട്രിയിൽ എം.ടെക് ബിരുദം ആവശ്യമാണ്. GATE, UGC-CSIR-NET എന്നിവ പോലുള്ള ദേശീയ യോഗ്യതാ പരീക്ഷകളിലോ DST, DBT, ICMR അടക്കമുള്ള ഏജൻസികൾ നടത്തുന്ന ദേശീയ പരീക്ഷകളിലോ യോഗ്യത നേടിയിരിക്കണം. നാനോപാർട്ടിക്കിൾ, പോളിമർ സിന്തസിസ് പരിചയം അഭികാമ്യം. പ്രതിമാസം ₹31,000 ശമ്പളവും 16% HRA-യും. 2025 ഡിസംബർ 1-ന് പ്രായപരിധി 35 വയസ്സ്.
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (എൻജിനീയറിംഗ് – ഒഴിവ് 1): ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, ബയോമെഡിക്കൽ, മെക്കാനിക്കൽ എൻജിനീയറിംഗ് അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ നാല് വർഷത്തെ ബിരുദം. ബന്ധപ്പെട്ട മേഖലയിൽ എം.ടെക്, മെഡിക്കൽ ഉപകരണ വികസനത്തിലെ പരിചയം എന്നിവ അഭികാമ്യം. പ്രതിമാസം 28,000 ശമ്പളം, 20% HRA. 2025 ഡിസംബർ 1-ന് പ്രായപരിധി 35 വയസ്സ്.
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (എൻജിനീയറിംഗ് – ഒഴിവ് 2): ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, ബയോമെഡിക്കൽ, മെക്കാനിക്കൽ എൻജിനീയറിംഗ് അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ നാല് വർഷത്തെ ബിരുദം. ബന്ധപ്പെട്ട മേഖലയിൽ എം.ടെക്, മെഡിക്കൽ ഉപകരണ വികസനത്തിലെ പരിചയം എന്നിവ അഭികാമ്യം. പ്രതിമാസം 28,000 ശമ്പളം, 20% HRA. 2025 ഡിസംബർ 1-ന് പ്രായപരിധി 35 വയസ്സ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 19. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ -
'പാനിപൂരി വിറ്റ് ഈ യുവാവ് ഒരു മാസം ഉണ്ടാക്കുന്നത് 90,000 രൂപ! ബികോംകാരൊക്കെ കാണുന്നുണ്ടല്ലോ അല്ലേ..' -
കുസാറ്റില്‍ എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം, 22 ഒഴിവുകള്‍; ശമ്പളം എത്രയെന്നോ? -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം












Click it and Unblock the Notifications