തിരുവനന്തപുരത്ത് ജോലി; ശമ്പളം അരലക്ഷം മുതൽ..ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ
തിരുവനന്തപുരത്തെ കിഫ്കോണ്‍ (KIIFCON) ആസ്ഥാനത്തേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ-ബിസിനസ് ഡെവലപ്‌മെന്റ്, മാനേജർ-ക്ലയിന്റ് റിലേഷൻസ്, അസിസ്റ്റന്റ് മാനേജർ-ഡിജിറ്റൽ പ്രോജക്ട് & കണ്ടൻ്റ് മാനേജ്‌മെന്റ് എന്നിവയാണ് ഒഴിവുകൾ. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (www.cmd.kerala.gov.in) വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 21ആണ്.
മാനേജർ-ക്ലയിന്റ് റിലേഷൻസ്: മാനേജ്‌മെൻറ് / എഞ്ചിനീയറിങ് ബിരുദത്തോടൊപ്പം എം.ബി.എ./പി.ജി.ഡി.എം (മാർക്കറ്റിംഗ്/ഓപ്പറേഷൻസ്/ഇൻഫ്രാസ്ട്രക്ചർ അല്ലെങ്കിൽ കൺസ്ട്രക്ഷൻ മാനേജ്‌മെന്റ്) ആണ് യോഗ്യത. ക്ലയിൻ്റ് സേവനം/പ്രോജക്‌ട് കോ-ഓർഡിനേഷൻ/ സ്റ്റേക്ക്‌ഹോൾഡർ മാനേജ്‌മെൻ്റ് എന്നിവയിൽ ചുരുങ്ങിയത് 3-5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 40 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രതിമാസ ശമ്പളം 50,000 മുതൽ 1,00,000 വരെയാണ്.

മികച്ച ആശയവിനിമയ ശേഷി, വ്യക്തിബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, ശക്തമായ ഡോക്യുമെന്റേഷൻ, ഡ്രാഫ്റ്റിംഗ്, അവതരണശേഷി എന്നിവ അഭികാമ്യം. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പ്രക്രിയകളെക്കുറിച്ച് നല്ല ധാരണയും ആഭ്യന്തരവും ബാഹ്യവുമായ വിവിധ പങ്കാളികളുമായി ഏകോപിച്ച് പ്രവർത്തിക്കുവാനുള്ള കഴിവും വേണം. എം.എസ്. ഓഫീസ്, പ്രോജക്ട് ട്രാക്കിംഗ് ടൂളുകൾ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെൻറ് (CRM) സിസ്റ്റംസ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
മാനേജർ-ബിസിനസ് ഡെവലപ്‌മെന്റ്: ബിസിനസ് മാനേജ്‌മെൻ്റ് / എഞ്ചിനീയറിങ് ബിരുദവും എം.ബി.എ./പി.ജി.ഡി.എം (മാർക്കറ്റിംഗ്/ബിസിനസ് ഡെവലപ്‌മെന്റ്/ഇൻഫ്രാസ്ട്രക്ചർ അല്ലെങ്കിൽ കൺസ്ട്രക്ഷൻ മാനേജ്‌മെന്റ്) ബിരുദാനന്തര ഡിപ്ലോമയുമാണ് യോഗ്യത. പ്രസക്തമായ മേഖലയിൽ 3-5 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഉയർന്ന പ്രായപരിധി 40 വയസ്സും, പ്രതിമാസ ശമ്പളം 50,000 മുതൽ 1,00,000 വരെയുമാണ്.
പ്രൊപ്പോസൽ/ടെൻഡർ മാനേജ്‌മെൻറ്, ക്ലയിൻ്റ് ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, സർക്കാർ തലത്തിലുള്ള ഏകോപനം, മികച്ച ആശയവിനിമയ ശേഷി, തന്ത്രപരമായ ആസൂത്രണം എന്നിവ ഈ തസ്തികയിലെ പ്രധാന കഴിവുകളാണ്.
അസിസ്റ്റന്റ് മാനേജർ-ഡിജിറ്റൽ പ്രോജക്ട് & കണ്ടൻ്റ് മാനേജ്‌മെൻ്റ്: കമ്പ്യൂട്ടർ എഞ്ചിനീയറിങ്/കമ്പ്യൂട്ടർ സയൻസ്/ഐ.ടി./എം.സി.എ./എം.ബി.എ. (സിസ്റ്റംസ്) അല്ലെങ്കിൽ തത്തുല്യമായ അംഗീകൃത ബിരുദം ഉണ്ടായിരിക്കണം. ഡിജിറ്റൽ പ്രോജക്‌ട് മാനേജ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകളിൽ (പ്രത്യേകിച്ച് ZOHO സ്യൂട്ട് അല്ലെങ്കിൽ സമാനമായവ) 2-3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വെബ്സൈറ്റ് മാനേജ്‌മെൻ്റ്, സി.എം.എസ്. പ്ലാറ്റ്‌ഫോമുകൾ (WordPress അല്ലെങ്കിൽ സമാനമായവ), ഡിജിറ്റൽ കണ്ടൻ്റ് കൈകാര്യം ചെയ്യൽ എന്നിവയിൽ വൈദഗ്ധ്യം നിർബന്ധം.
ഡാറ്റാ വിഷ്വലൈസേഷൻ, അനലിറ്റിക്സ് ടൂളുകൾ, വർക്ക്ഫ്ലോ ഓട്ടോമേഷൻ എന്നിവയയിലുള്ള പരിചയം ഒരു അധിക യോഗ്യതയായി കണക്കാക്കും. ഈ തസ്തികയിലേക്കും ഉയർന്ന പ്രായപരിധി 40 വയസ്സും, പ്രതിമാസ ശമ്പളം 40,000 മുതൽ 60,000 വരെയുമാണ്.
ഓഫീസ് അസിസ്റ്റന്റ് നിയമനം
പാലക്കാട്; ഐ.എച്ച്.ആര്‍.ഡിയുടെ വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. എം.എസ്.വേര്‍ഡ്, എക്സല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവയില്‍ പ്രായോഗിക പരിജ്ഞാനം ആവശ്യമാണ്. അഫ്ലിയേറ്റഡ് കോളേജുകളിലോ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സമാന പ്രവൃത്തി പരിചയം ഉണ്ടാവണം. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന് (ജനുവരി ഒന്‍പത്) രാവിലെ പത്തിന് കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0492-2255061, 8547005042
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്












Click it and Unblock the Notifications