Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി ഇല്ലെന്ന കളിയാക്കൽ കേട്ട് മടുത്തോ? ഇതല്ലേ ഒഴിവുകൾ..ഈ യോഗ്യതയുണ്ടെങ്കിൽ താത്കാലികമെങ്കിലും സർക്കാർ ജോലി

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലിമിറ്റഡ് (KSWDC) ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. പ്രോജക്ട് കൺസൾട്ടൻസി വിഭാഗത്തിൽ റിസോഴ്‌സ് പേഴ്‌സൺ, കൺസൾട്ടന്റ് തസ്തികയിലാണ് ഒഴിവുകൾ. യോഗ്യത, പ്രവൃത്തിപരിചയം , ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രോജക്ട് മാനേജ്‌മെന്റ്, ഫിനാൻസ്, നിയമം, മാർക്കറ്റിംഗ്, ഐടി, എഞ്ചിനീയറിംഗ്, സോഷ്യൽ വർക്ക് തുടങ്ങിയവയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ഉയർന്ന അക്കാദമിക് യോഗ്യതകളുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

അപേക്ഷകർക്ക് പ്രോജക്ട് മാനേജ്‌മെന്റ്, സംരംഭകത്വ വികസനം അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രൊഫഷണൽ/കൺസൾട്ടൻസി/അഡ്വൈസറി പരിചയം ഉണ്ടായിരിക്കണം. വനിതാ ശാക്തീകരണം, സംരംഭകത്വ വികസന പദ്ധതികൾ എന്നിവയിൽ മുൻപരിചയമുള്ളവർക്ക് ഇത് ഒരു അധിക യോഗ്യതയായി പരിഗണിക്കും.

jobsne-1

പ്രോജക്ട് ഏകോപനം, ആശയവിനിമയം, ഉപദേശം നൽകാനുള്ള കഴിവ് എന്നിവ നിർബന്ധമാണ്. സംരംഭകരെ ഒരു പ്രോജക്ടിന്റെ ആരംഭം മുതൽ നടപ്പാക്കൽ വരെ നയിക്കാൻ ഇവർക്ക് സാധിക്കണം. അക്കാദമിക് വിദഗ്ധർ, വിഷയ വിദഗ്ധർ, അഭിഭാഷകർ, സാങ്കേതിക വിദഗ്ധർ, ബിസിനസ് മെന്റർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ (CA), കമ്പനി സെക്രട്ടറിമാർ (CS) തുടങ്ങിയ പ്രൊഫഷണലുകൾ, കൂടാതെ പരിചയസമ്പന്നരായ സംരംഭകർ, വ്യവസായ പ്രതിനിധികൾ എന്നിവരും ഈ പാനലിൽ ഉൾപ്പെടും.

കൺസൾട്ടൻസി/അഡ്വൈസറി സേവനത്തിന്റെ സ്വഭാവം, ആവശ്യമായ വൈദഗ്ധ്യം എന്നിവ അനുസരിച്ച് ഓരോ അസൈൻമെന്റിനും പ്രത്യേകമായി പ്രതിഫലം നിശ്ചയിക്കും. നിലവിലുള്ള പ്രൊഫഷണൽ മാനദണ്ഡങ്ങൾക്കും KSWDC മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായായിരിക്കും പ്രതിഫലം നൽകുന്നത്. ഇത് കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുമെന്ന് വകുപ്പ് അറിയിച്ചു.

ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ കോമേഴ്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് ഒക്ടോബർ 29 രാവിലെ 11ന് അഭിമുഖം നടക്കും. കൊമേഴ്സിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എം.എഡ്, നെറ്റ്/ പി.എച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും പകർപ്പുകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. പി.എച്ച്.ഡി, എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഫോൺ: 9847245617.

ഹോമിയോ ഫാർമസിസ്റ്റ് നിയമനം

വയനാട്: ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രി, ഡിസ്പെൻസറി, പ്രോജക്ടുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗ്രേഡ് II - ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, എൻ.സി.പി (നേഴ്സ് കം ഫർമസി), സിസിപി (സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫർമസി) എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, എന്നിവയുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 31 രാവിലെ 10.30ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 205949.

താല്‍കാലിക നിയമനം

കോട്ടയം: മുളക്കുളം ഗ്രാമപഞ്ചായത്തിലെ പെരുവ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പഞ്ചായത്ത് പ്രോജക്ടില്‍ നിന്ന് വേതനം നല്‍കുന്ന പാലിയേറ്റിവ് നഴ്‌സിന്റെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മുന്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത: പ്ലസ് ടു, കേരള ഗവ അംഗീകൃത ജനറല്‍/ ബി.എസ.സി നഴ്‌സിംഗ് പാസ്സായി ഗവ. രജിസ്‌ട്രേഷന്‍ ഉള്ളവരും പാലിയേറ്റിവ് നഴ്‌സിംഗ് ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവരും ആയിരിക്കണം. കൂടുതല്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 40 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 31ന് രാവിലെ 11ന് പെരുവ പി.എച്ച്.സി. ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04829-253030.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+