തിരുവനന്തപുരത്ത് ജോലി ഒഴിവ്; ശമ്പളം, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ?വിവരങ്ങൾ അറിയാം
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിൽ അപ്രന്റിസ്, പ്രോജക്ട് സയന്റിസ്റ്റ് തസ്തികകളിൽ ഒഴിവുകൾ. അപ്രൻ്റീസ് തസ്തികയിൽ 10 ലധികം ഒഴിവുണ്ട്.യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം.
പേഷ്യന്റ് മാനേജ്‌മെന്റ് സർവീസസ് അപ്രന്റിസ്
പേഷ്യന്റ് മാനേജ്‌മെന്റ് സർവീസസ് അപ്രന്റിസ് തസ്തികയിൽ 10-ലധികം ഒഴിവുകളാണുള്ളത്. സോഷ്യോളജി, സൈക്കോളജി, സോഷ്യൽ വർക്ക് വിഷയങ്ങളിൽ അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫ്രണ്ട് ഓഫീസ്, ഒ.പി.ഡി ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കേണ്ടിവരും. 2026 ജൂൺ 1-ന് 35 വയസ് കവിയരുത്. പ്രതിമാസം 12,300 രൂപ സ്റ്റൈപൻഡ് ലഭിക്കും. പരിശീലന കാലാവധി ഒരു വർഷമാണ്.

വാക്ക്-ഇൻ ഇന്റർവ്യൂ ജൂൺ 16-ന് രാവിലെ 10.30-ന് മെഡിക്കൽ കോളേജ് ക്യാമ്പസിലെ അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിൽ നടക്കും. ഉദ്യോഗാർഥികൾ രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/RESOURCES/B_2026-27_639.pdf
പ്രോജക്ട് സയന്റിസ്റ്റ്-ഐ
ഡി.എസ്.ടി ഫണ്ടഡ് പദ്ധതിയായ "ഡെവലപ്‌മെന്റ് ഓഫ് എ പോയിന്റ്-ഓഫ്-കെയർ ഡിവൈസ് ഫോർ ദി ഡയഗ്നോസിസ് ഓഫ് സെപ്സിസ് ആന്റ് ആന്റിബയോട്ടിക് യൂസേജ്" എന്ന പ്രോജക്ടിലേക്കാണ് പ്രോജക്ട് സയന്റിസ്റ്റ്- നിയമനം.
ലൈഫ് സയൻസസ്, ബയോമെഡിക്കൽ സയൻസസ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, ഇമ്മ്യൂണോളജി എന്നിവയിൽ ഡോക്ടറൽ ബിരുദമോ, കെമിക്കൽ, ബയോടെക്നോളജി, ബയോമെഡിക്കൽ മേഖലകളിൽ എൻജിനീയറിങ്/ടെക്നോളജിയിൽ മാസ്റ്റേഴ്സ് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. മോളിക്യുലർ ബയോളജി, ഇമ്മ്യൂണോളജി, ബയോമെഡിക്കൽ ഡിവൈസ് ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലെ പരിചയം അഭികാമ്യമാണ്.
പ്രതിമാസം 56,000 രൂപ ശമ്പളവും 20 ശതമാനം എച്ച്.ആർ.എയും ലഭിക്കും. ജൂൺ 1-ന് 35 വയസാണ് ഉയർന്ന പ്രായപരിധി. എസ്.ടി വിഭാഗത്തിനായി ഒരു ഒഴിവാണുള്ളത്. യോഗ്യരായ എസ്.ടി ഉദ്യോഗാർഥികൾ ഇല്ലാത്ത പക്ഷം ഇ.ഡബ്ല്യു.എസ്, തുടർന്ന് യു.ആർ വിഭാഗക്കാരെയും പരിഗണിക്കും.
നിയമനം ആദ്യം 2027 മെയ് 25 വരെ ആയിരിക്കും. പദ്ധതി നീട്ടിയാൽ 2028 മെയ് 25 വരെ തുടരാൻ സാധ്യതയുണ്ട്.
പ്രോജക്ട് സയന്റിസ്റ്റ്-ഐ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജൂൺ 22 വൈകിട്ട് 5 മണിയാണ്. കൂടുതൽ വിവരങ്ങൾക്ക് -https://www.sctimst.ac.in/recruitment/RESOURCES/H_2026-27_646.pdf
എറണാകുളത്ത് ഒഴിവുകൾ
വാക്ക്-ഇൻ-ഇൻറർവ്യൂ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നെഫ്രോളജി, ജനറൽ സർജറി വിഭാഗങ്ങളിലേക്കായി ജൂനിയർ റസിഡൻറുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക്-ഇൻ-ഇൻറർവ്യൂ ജൂൺ 11 ന് രാവിലെ 11.00 മുതൽ ഉച്ചക്ക് ഒന്നു വരെ പ്രിൻസിപ്പാളിൻറെ ഓഫീസിൽ നടക്കും.
അധ്യാപക നിയമനം:കൂടിക്കാഴ്ച 9 ന്
ഗിരിനഗർ എൽ. പി. സ്കൂളിൽ ഒഴിവുള്ള അധ്യാപിക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂൺ 9 ന് രാവിലെ 11 ന് കടവന്ത്രയിലെ എറണാകുളം കോ- ഓപ്പറേറ്റീവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റി ഓഫീസിൽ. യോഗ്യത : ടി.ടി.സി/ ഡി.എൽ.ഇ.ഡി, കെ-ടെറ്റ്. താല്പര്യമുള്ളവർ അസൽ സാക്ഷ്യപത്രങ്ങളുമായി എത്തണം. കൂടുതൽ വിവരത്തിന് 0484-2320251, 81294 51615 എന്നീ നമ്പറുകളിൽ വിളിക്കാം












Click it and Unblock the Notifications