Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ജോലി ഒഴിവുകൾ; ഈ യോഗ്യതയുള്ളവർക്ക് അരലക്ഷത്തിനടുത്ത് ശമ്പളം..അപേക്ഷിക്കാം

തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ ഒഴിവുകൾ. പ്രൊജക്ട് അസോസിയേറ്റ്, പ്രൊജക്ട് സ്റ്റാഫ് തസ്തികയിലാണ് ഒഴിവുള്ളത്. ആർക്കൊക്കെ അപേക്ഷിക്കാം, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

പ്രോജക്ട് അസോസിയേറ്റ്-I (PAT-I)

ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് മൈക്രോബയോളജി, ബയോടെക്നോളജി, ബയോപോളിമർ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് (MSc) യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000/- കൂടാതെ 30% എച്ച്ആർഎ (വീട്ടുവാടക അലവൻസ്) ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 35 വയസ്സിൽ കൂടാൻ പാടില്ല.

jobsne-

CSET-2 പ്രോജക്ട് അസോസിയേറ്റ്-II (PAT-II)

ഒരു ഒഴിവ്. കെമിസ്ട്രി, മെറ്റീരിയൽസ് സയൻസ്, മെറ്റീരിയൽസ് എഞ്ചിനീയറിംഗ്, കെമിക്കൽ സയൻസ്, കെമിക്കൽ എഞ്ചിനീയറിംഗ്, എനർജി സയൻസ്, നാനോ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ബിടെക് അല്ലെങ്കിൽ എംഎസ്സി (ഇൻ്റഗ്രേറ്റഡ് M.Sc ഉൾപ്പെടെ) ബിരുദവും ആർ ആന്റ് ഡി മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

അല്ലെങ്കിൽ, മെറ്റീരിയൽസ് സയൻസ്, മെറ്റീരിയൽസ് എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, എനർജി സയൻസ്, നാനോ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ M.Tech ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ഗ്യാസ് സെൻസറുകൾ, ലീക്ക് ഡിറ്റക്ടറുകൾ എന്നിവയുടെ വികസനത്തിൽ താൽപ്പര്യമോ പ്രവൃത്തിപരിചയമോ അഭികാമ്യമാണ്.

ഈ തസ്തികയിലേക്ക്, CSIR-UGC NET/GATE യോഗ്യതയുള്ളവർക്ക് 35,000/- + 20% എച്ച്ആർഎ ശമ്രളമായി ലഭിക്കും. ഈ യോഗ്യതകളില്ലാത്ത മറ്റുള്ളവർക്ക് 28,000/- + 20% എച്ച്ആർഎ ആയിരിക്കും പ്രതിമാസ സ്റ്റൈപ്പൻ്റ്.

അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 2. കൂടുതൽ വിവരങ്ങൾക്ക് http://www.niist.res.in/

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഒഴിവുകൾ

എയറോസ്പേസ് എഞ്ചിനീയറിംഗ്, ഏവിയോണിക്സ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്, ഫിസിക്സ് തുടങ്ങിയ പ്രധാന വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എയറോസ്പേസ് എഞ്ചിനീയറിംഗ് (APAE 01/2025) വിഭാഗത്തിൽ ഫ്ലൈറ്റ് മെക്കാനിക്സ്, സ്പേസ് ഫ്ലൈറ്റ് ഡൈനാമിക്സ്, മിഷൻ ഡിസൈൻ, അല്ലെങ്കിൽ നോൺ-ട്രഡീഷണൽ മാനുഫാക്ചറിംഗ്, കോമ്പോസിറ്റ്സ് മാനുഫാക്ചറിംഗ്, വെൽഡിംഗ് എന്നിവയിൽ സ്പെഷ്യലൈസേഷനുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡിയും എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ഡിഗ്രിയുമാണ് യോഗ്യത.

ഏവിയോണിക്സ് (APAV 01/2025) വിഭാഗത്തിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് തസ്തികയിലേക്ക് കമ്പ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയത്തിലോ പിഎച്ച്.ഡി വേണം. കമ്പ്യൂട്ടർ സയൻസിലോ കമ്പ്യൂട്ടർ എഞ്ചിനീയറിംഗിലോ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദമോ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിലോ കമ്പ്യൂട്ടർ എഞ്ചിനീയറിംഗിലോ ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദമോ ഉണ്ടായിരിക്കണം.

മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലകളിൽ മാത്തമാറ്റിക്സ് (APMA 01/2025) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. കമ്പ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയങ്ങളിലോ ഫസ്റ്റ് ക്ലാസ് ബി.ടെക്/ബി.ഇ അല്ലെങ്കിൽ തത്തുല്യമായ ബിരുദം ആവശ്യമാണ്. അതുമല്ലെങ്കിൽ, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് എം.ടെക്/എം.ഇ അല്ലെങ്കിൽ തത്തുല്യമായ ബിരുദവും പരിഗണിക്കും.

മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് എം.എസ്‌സി ബിരുദമുള്ളവർക്കും അപേക്ഷിക്കാം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയുടെ പ്രധാന മേഖലകളിൽ ഗവേഷണ പരിചയമുള്ള എഞ്ചിനീയറിംഗ്/സയൻസ് പിഎച്ച്.ഡിക്കാരെയാണ് ഈ തസ്തികയിലേക്ക് പരിഗണിക്കുന്നത്.

ഫിസിക്സ് (APPH 01/2025) വകുപ്പിൽ ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജീസ് വിഭാഗത്തിൽ അപേക്ഷിക്കാനായി ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡിയും ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദമോ അല്ലെങ്കിൽ നാല് വർഷത്തെ ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ബിരുദമോ ഉണ്ടായിരിക്കണം. എല്ലാ തസ്തികകളിലും മികച്ച ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിരിക്കണം.

കമ്പ്യൂട്ടർ സയൻസ് അൽഗോരിതങ്ങൾ, ക്വാണ്ടം ഇൻഫർമേഷൻ തിയറി, ക്വാണ്ടം കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങൾ എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഉയർന്ന നിലവാരമുള്ള ജേണലുകളിലും കോൺഫറൻസുകളിലും ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളവരെയും പ്രധാനപ്പെട്ട കമ്പ്യൂട്ടർ സയൻസ് കോഴ്സുകൾ പഠിപ്പിക്കാൻ കഴിവുള്ളവരെയും പരിഗണിക്കും.

ക്വാണ്ടം കമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടേഷണൽ ആൻഡ് സിസ്റ്റംസ് ബയോളജി, സെക്യൂരിറ്റി ആൻഡ് ക്രിപ്റ്റോഗ്രഫി, ഓട്ടോണമസ് ഇൻ്റലിജൻ്റ് സിസ്റ്റംസ്, സയൻ്റിഫിക് കമ്പ്യൂട്ടിംഗ്, സൈബർ-ഫിസിക്കൽ സിസ്റ്റംസ്, റിലയബിൾ ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ്, നെറ്റ്‌വർക്കുകൾ, ഡാറ്റാബേസുകൾ, ഡാറ്റാ അനലിറ്റിക്സ്, ന്യൂറോമോർഫിക് എഞ്ചിനീയറിംഗ്, കൊളാബൊറേറ്റീവ് കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ സ്പെഷ്യലൈസേഷനുള്ളവർക്കും അവസരങ്ങളുണ്ട്.

അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 15 . കൂടുതൽ വിവരങ്ങൾക്ക് -https://www.iist.ac.in/sites/default/files/2025-11/Faculty%202025%20Advt.pdf

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+