Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ജോലി വേണോ? ശ്രീചിത്രയിലും സിഡാകിലും ഒഴിവ്..അപേക്ഷിക്കാം

സി-ഡാകിൽ ഒഴിവ്. എം.ടെക് പ്രോഗ്രാമിലേക്ക് ഒരു ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരുവനന്തപുരത്തായിരിക്കും നിയമനം.

കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസോടെയുള്ള എം.ഇ./എം.ടെക് ബിരുദമാണ് (AICTE മാനദണ്ഡപ്രകാരം) യോഗ്യത. രണ്ട് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. അഡ്വാൻസ്ഡ് ഡാറ്റാ സ്ട്രക്ച്ചറുകൾ ആൻഡ് അൽഗോരിതംസ്, ഫൗണ്ടേഷൻസ് ഓഫ് ക്രിപ്റ്റോഗ്രഫി എന്നിവയിൽ അറിവ് നിർബന്ധം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മണിക്കൂർ അടിസ്ഥാനത്തിൽ ഹോണറേറിയം ലഭിക്കും.

jobnews2-

താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 2026 ജനുവരി 12-ന് രാവിലെ 09:30 മുതൽ 10:30 വരെ സി-ഡാക്, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വേദിയിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, അപ്രൻ്റിസ്-ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് തസ്തികയിലേക്ക് വാക്ക്-ഇൻ തിരഞ്ഞെടുപ്പ് നടത്തുന്നു. 2 ഒഴിവുകൾ കൂടാതെ, എസ്-1, ഇഡബ്ല്യുഎസ്-1 വിഭാഗങ്ങൾക്കായി പാനലും ഉണ്ടാകും.

എം.എസ്.സി. ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന മാർക്ക് ലിസ്റ്റ് ലഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ പരിശീലനം ആരംഭിക്കണം. 2025 ഡിസംബർ 1ന് 35 വയസ്സിൽ കൂടരുത്. പ്രതിമാസം 12,300 രൂപ സ്റ്റൈപ്പൻഡും ഒരു വർഷത്തെ പരിശീലനവുമാണ്.

ഡിസംബർ 31-ന് രാവിലെ 10.30-നാണ് അഭിമുഖം നടക്കുക. ഉദ്യോഗാർത്ഥികൾ രാവിലെ 9.00-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ അച്യുതമേനോൻ സെൻ്ററിലുള്ള സെക്യൂരിറ്റി കൗണ്ടറിൽ റിപ്പോർട്ട് ചെയ്യണം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കേന്ദ്ര ഓഫീസ്, ജില്ലാ മേഖലാ ഓഫീസ് , ജില്ലാ ഓഫീസ് എന്നിവിടങ്ങളിലേക്ക് കൊമേഴ്‌സിയല്‍ അപ്രന്റീസിനെ തിരഞ്ഞെടുക്കുന്നതിലേക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും (ഡി.സി.എ, പി.ജി.ഡി.സി.എ, വേര്‍ഡ് പ്രോസസിംഗ്, ഡി.ഡി.ഇ.ഓ ) ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ 2026 ജനുവരി എട്ടിന് രാവിലെ 11 മണിക്ക് പട്ടം പ്ലാമൂട്ടിലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മേഖലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനായി എത്തിച്ചേരണം. ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ , തിരിച്ചറിയല്‍ രേഖ, ഫോട്ടോഗ്രാഫ്, ബയോഡാറ്റ, മാര്‍ക്ക്‌ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷപ്പെടുത്തിയ പകര്‍പ്പും ഇന്റര്‍വ്യൂവിനെത്തുമ്പോള്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712318154.

മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം

പത്തനംതിട്ട;കുടുംബശ്രീ ജില്ലാ മിഷന്‍ സൂക്ഷ്മ സംരംഭ മേഖലയില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് (എംഇസി) മാരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുളള പ്ലസ് ടു, ബിരുദം യോഗ്യതയുളള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കിലുളള കഴിവ് എന്നിവ അഭികാമ്യം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, അയല്‍കൂട്ട അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ കലക്ടറേറ്റിലെ കുടുംബശ്രീ ജില്ലാ ഓഫീസില്‍ 2026 ജനുവരി മൂന്ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ഫോണ്‍ : 0468 2221807, 9746488492.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+