Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം

അസാപ് കേരളയിൽ ബിരുദധാരികൾക്ക് അവസരം. പ്രമുഖ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒഴിവുകളും യോഗ്യതയും അറിയാം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) ഗ്രാജ്വേറ്റ് ഇന്റേൺ – അസിസ്റ്റന്റ് എൻജിനീയറിങ് കൺസൾട്ടന്റ് തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇടുക്കിയിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒൻപത് മാസത്തേക്ക് പ്രതിമാസം 24,040 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഏപ്രിൽ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

job-hiring-jpg-17

കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (കെഎൽഡിസി) ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിൽ 11 ഒഴിവുകളാണുള്ളത്. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബി.ടെക് ആണ് യോഗ്യത. തിരുവനന്തപുരത്താണ് നിയമന സ്ഥലം. ഈ ഒരു വർഷത്തെ ഇന്റേൺഷിപ്പിന് പ്രതിമാസം 12,000- സ്റ്റൈപ്പൻഡ് നൽകും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഏപ്രിൽ 10 ആണ്.

തദ്ദേശ സ്വയംഭരണ വകുപ്പിൽ ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിലേക്ക് 15 ഒഴിവുകളുണ്ട്. സിവിൽ എൻജിനീയറിങ് ബി.ടെക് ബിരുദമാണ് അപേക്ഷിക്കാനുള്ള പ്രധാന യോഗ്യത. കോഴിക്കോട് ഒന്ന്, ഇടുക്കി നാല്, പാലക്കാട് രണ്ട്, കണ്ണൂർ മൂന്ന്, കാസർഗോഡ് രണ്ട്, വയനാട് മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. ഒരു വർഷത്തെ ഇന്റേൺഷിപ്പിൽ ഓരോ മാസവും 10,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. 2026 ഏപ്രിൽ 10 ആണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.

അപേക്ഷ സമർപ്പിക്കാൻ താൽപ്പര്യമുള്ളവർ എ.എസ്.എ.പി കേരളയുടെ ഔദ്യോഗിക കരിയർ ലിങ്ക് പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. KILA ഒഴിവിലേക്ക് https://careerlink.asapkerala.gov.in/internships/list/IN25110100089 എന്ന ലിങ്ക് ഉപയോഗിക്കുക. KLDC ഒഴിവുകളിലേക്ക് https://careerlink.asapkerala.gov.in/internships/list/IN26031100118 വഴിയും LSGD ഒഴിവുകളിലേക്ക് https://careerlink.asapkerala.gov.in/internships/list/IN25092900085 വഴിയും അപേക്ഷിക്കാം.

രജിസ്‌ട്രേഷൻ പ്രക്രിയയുടെ ഭാഗമായി 500/- രൂപ അപേക്ഷാ ഫീസായി അടയ്‌ക്കേണ്ടതുണ്ട്. അനുയോജ്യരായവരെ കണ്ടെത്താൻ പ്രത്യേക തിരഞ്ഞെടുപ്പ് പ്രക്രിയയുണ്ടാവും. ഇതിൽ എഴുത്തുപരീക്ഷകളും അഭിമുഖങ്ങളും ഉൾപ്പെടാൻ സാധ്യതയുണ്ട്. അപേക്ഷകരുടെ പ്രകടനം വിലയിരുത്തിയ ശേഷം, ഓരോ ഒഴിവുകളിലേക്കും ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://asapkerala.gov.in/careers/

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+