തിരുവനന്തപുരത്ത് ഡോക്ടര്‍, നഴ്സ് ഒഴിവുകള്‍.. ഒരു ലക്ഷം രൂപ വരെ ശമ്പളം
തിരുവനന്തപുരം ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്, വിവിധ തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കി. സ്റ്റാഫ് നഴ്സ്, കോര്‍ഡിനേറ്റര്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
ജനുവരി 03 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ - നിയോനാറ്റോളജി പ്രൊഫസര്‍: 1, സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ - കാര്‍ഡിയാക് അനസ്തേഷ്യ: 1, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ - ഡെര്‍മറ്റോളജി, ആര്‍ബിഎസ്കെ കോര്‍ഡിനേറ്റര്‍ 1 എന്നിങ്ങനെയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ വിഭാഗത്തിലെ ഒഴിവുകള്‍.

പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ സ്റ്റാഫ് നഴ്സ് 1, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് (MIU) / ഓഡിയോളജിസ്റ്റ് (NPPCD) 2 , ഭൂമിക (GBVMC) പദ്ധതിയിലേക്ക് ഫീമെയില്‍ കൗണ്‍സിലര്‍ 1, എന്നിങ്ങനെയും ഒഴിവുകളുണ്ട്. മൊത്തം ഏഴ് തരം തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.
സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ (നിയോനാറ്റോളജി പ്രൊഫസര്‍), സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ (കാര്‍ഡിയാക് അനസ്തേഷ്യ) എന്നീ വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ഒരുലക്ഷം രൂപയും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ (ഡെര്‍മറ്റോളജി) തസ്തികയ്ക്ക് 78,000 രൂപയും ശമ്പളം ലഭിക്കും. ആര്‍ബിഎസ്കെ കോര്‍ഡിനേറ്റര്‍, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് / ഓഡിയോളജിസ്റ്റ് എന്നിവര്‍ക്ക് 30,000 രൂപയാ് ശമ്പളം
സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയര്‍), ഫീമെയില്‍ കൗണ്‍സിലര്‍ (ഭൂമിക) എന്നീ തസ്തികകളില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,500 വീതവും പ്രതിമാസം ശമ്പളം ലഭിക്കും. സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ (നിയോനാറ്റോളജി പ്രൊഫസര്‍), സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ (കാര്‍ഡിയാക് അനസ്തേഷ്യ), സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ (ഡെര്‍മറ്റോളജി) എന്നീ തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് 63 വയസില്‍ താഴെ പ്രായമുണ്ടായിരിക്കണം.
ആര്‍ബിഎസ്കെ കോര്‍ഡിനേറ്റര്‍, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയര്‍), ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് / ഓഡിയോളജിസ്റ്റ്, ഫീമെയില്‍ കൗണ്‍സിലര്‍ (ഭൂമിക) എന്നീ തസ്തികകളില്‍ 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.
വിദ്യാഭ്യാസ യോഗ്യതകള്‍
സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ (നിയോനാറ്റോളജി പ്രൊഫസര്‍) തസ്തികയിലേക്ക് മോഡേണ്‍ മെഡിസിനില്‍ (MBBS) ബിരുദം, പീഡിയാട്രിക്സില്‍ എംഡി, നിയോനാറ്റോളജിയില്‍ ഡിഎം/ഡിഎന്‍ബി. എന്‍എംസി അംഗീകൃത എംസിഎച്ചില്‍ നിയോനാറ്റോളജിയുടെ അസോസിയേറ്റ് പ്രൊഫസറായി കുറഞ്ഞത് 3 വര്‍ഷത്തെ അധ്യാപന പരിചയം. ടിസിഎംസി/കേരള മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിര രജിസ്ട്രേഷന് എന്നിവ ഉണ്ടായിരിക്കണം.
സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ (കാര്‍ഡിയാക് അനസ്തേഷ്യ) തസ്തികയിലേക്ക് മോഡേണ്‍ മെഡിസിനില്‍ (MBBS) ബിരുദം, അനസ്തേഷ്യയില്‍ എംഡി/ഡിഎന്‍ബി/ഡിപ്ലോമ, കാര്‍ഡിയാക് അനസ്തേഷ്യയില്‍ ഡിഎം. (ഡിഎം ലഭ്യമല്ലെങ്കില്‍ പിഡിസിസി കാര്‍ഡിയാക് അനസ്തേഷ്യ പരിഗണിക്കും). ടിസിഎംസിയുടെ സ്ഥിരം രജിസ്ട്രേഷന് നിര്‍ബന്ധമാണ്.
സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ (ഡെര്‍മറ്റോളജി) തസ്തികയിലേക്ക് മോഡേണ്‍ മെഡിസിനില്‍ (MBBS) ബിരുദം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഡെര്‍മറ്റോളജിയില്‍ മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ ഡെര്‍മറ്റോളജിയില്‍ ഡിഎന്‍ബി. എംബിബിഎസ്, പോസ്റ്റ് ഗ്രാജ്വേഷന് എന്നിവയ്ക്ക് ടിസിഎംസി/കേരള മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിര രജിസ്ട്രേഷന് ആവശ്യമാണ്.
ആര്‍ബിഎസ്കെ കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് സാധുവായ കെഎന്‍സി രജിസ്ട്രേഷനോടുകൂടിയ എംഎസ്സി നഴ്സിംഗ്. എംഎസ്സി നഴ്സിംഗ് യോഗ്യതയുള്ളവരെ ലഭ്യമല്ലെങ്കില്‍, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും സാധുവായ കെഎന്‍സി രജിസ്ട്രേഷനുമുള്ള ബിഎസ്സി നഴ്സിംഗ് ബിരുദധാരികളെ പരിഗണിക്കുന്നതാണ്.
സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയര്‍) തസ്തികയിലേക്ക് GNM/BSC നഴ്സിംഗ് ബിരുദം. സാധുവായ കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്. പാലിയേറ്റീവ് നഴ്സിംഗില്‍ അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്സ് (BCCPN) പാസായിരിക്കണം.
ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് (MIU) / ഓഡിയോളജിസ്റ്റ് (NPPCD) തസ്തികയിലേക്ക് ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (BASLP). സാധുവായ ആര്‍സിഐ രജിസ്ട്രേഷന്. യോഗ്യത നേടിയതിന് ശേഷം മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. ഫീമെയില്‍ കൗണ്‍സിലര്‍ GBVMC (ഭൂമിക) തസ്തികയിലേക്ക് മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (MSW) ബിരുദം. മെഡിക്കല്‍/സൈക്യാട്രിക് കൗണ്‍സിലിംഗില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് യാതൊരുവിധ അപേക്ഷാ ഫീസും ആവശ്യമില്ല. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് അവരുടെ നിശ്ചിത യോഗ്യത, പ്രവൃത്തിപരിചയം, കൂടാതെ ടെസ്റ്റ്/അഭിമുഖത്തിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകരുടെ എണ്ണവും തസ്തികയുടെ സ്വഭാവവും അനുസരിച്ച് തിരഞ്ഞെടുപ്പ് രീതിയില്‍ മാറ്റങ്ങള്‍ വരാം.
www.arogyakeralam.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കുക
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications