കിഫിബിയിൽ ജോലി നേടാം, ഈ ഡിഗ്രിയുണ്ടോ?; 80,000 വരെ ശമ്പളം..ഇപ്പോൾ അപേക്ഷിക്കൂ
കൊച്ചി: താത്കാലിക സർക്കാർ ജോലി നേടാൻ ഇതാ അവസരം. കിഫ്ബിയിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. പ്രൊജക്ട് എഞ്ചിനിയർ, പ്രൊജക്ട് കോർഡിനേറ്റർ തസ്തികയിലാണ് നിയമനം. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
പ്രൊജക്ട് എഞ്ചിനിയർ
ഒരു ഒഴിവാണ് ഉള്ളത്. 35 വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഇലട്രിക്കൽ എഞ്ചിനിയറിങ് ബിരുദമാണ് യോഗ്യത. ഇലട്രിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദാനന്തര ബിരുദം/മാനേജ്മെന്റ്/ പ്രൊജക്ട് മാനേജ്മെന്റ് സോഫ്റ്റ്വെയറിൽ അധിക യോ ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് പ്രൊജക്ടുകളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പൊതുമേഖല/സർക്കാർ സ്ഥാപനങ്ങളിൽ ബില്ലിംഗ് പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 50,000 ശമ്പളമായി ലഭിക്കും.

പ്രൊജക്ട് എഞ്ചിനിയർ (സിവിൽ)
35 വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. സിവിൽ എഞ്ചിനിയറിങ്ങിൽ ബിരുദമാണ് യോഗ്യത. സിവിൽ എഞ്ചിനിയറിങ്ങിൽ ബിരുദാനന്തര ബിരുദം/മാനേജ്മെന്റ്/ പ്രൊജക്ട് മാനേജ്മെന്റ് സോഫ്റ്റ്വെയറിൽ അധിക യോ ഉള്ളവർക്ക് അപേക്ഷിക്കാം. സിവിൽ എഞ്ചിനിയറിംഗ് പ്രൊഡക്ടുകളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പൊതുമേഖല/സർക്കാർ സ്ഥാപനങ്ങളിൽ ബില്ലിംഗ് പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 50,000 ശമ്പളമായി ലഭിക്കും.
പ്രൊജക്ട് കോഡിനേറ്റർ
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, എംബിഎ എന്നിവയാണ് യോഗ്യത. 8വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 80,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 4 ആണ്.ഉദ്യോഗാർത്ഥികൾക്ക് സിഎംഡി വെബ്സൈറ്റിലൂടെ നേരിട്ട് അപേക്ഷിക്കാം. പ്രവൃത്തിപരിചയം അടക്കമുള്ള വിശദമായ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കാം.
പ്രാദേശിക തലത്തിലും ഒഴിവപകൾ
കരാര്‍ നിയമനം
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കുറ്റൂര്‍ പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. മൂന്നു വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും പ്രവ്യത്തിപരിചയവും. നവംബര്‍ 26 ന് 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗ്യത, പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ 9961583291.
കമ്മ്യൂണിറ്റി വുമന്‍ ഫെസിലിറ്റേറ്റര്‍ നിയമനം
തൃശൂർ: പാണഞ്ചേരി പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമന്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് പ്രതിമാസം ഹോണറേറിയം വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം . പാണഞ്ചേരി പഞ്ചായത്തിലെ വനിതാ വികസന പ്രവര്‍ത്തനങ്ങളും, ജാഗ്രത സമിതി ജി ആര്‍ സി തുടങ്ങിയ സംവിധാനങ്ങളും ഏകോപിപ്പിക്കുന്നതിനും, ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ളവർക്കാണ് അവസരം. ഉയർന്ന പ്രായപരിധി 40 വയസാണ്.. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനന തീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ 27 ന് രാവിലെ 10.30 ന് പാണഞ്ചേരി പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.












Click it and Unblock the Notifications